സൂചിപോലെ കൂർത്ത പല്ലുകൾ, കടൽത്തീരത്ത് വിചിത്രരൂപത്തിലുള്ള ജീവിയുടെ ജഡം

Published : Jun 24, 2022, 02:04 PM IST
സൂചിപോലെ കൂർത്ത പല്ലുകൾ, കടൽത്തീരത്ത് വിചിത്രരൂപത്തിലുള്ള ജീവിയുടെ ജഡം

Synopsis

'ലിംഗാഡ്' അല്ലെങ്കില്‍ 'വുള്‍ഫ് ഈല്‍' ആയിരിക്കും എന്നായിരുന്നു പലരുടേയും അഭിപ്രായം. എന്നാൽ, ആ രണ്ട് ജീവികൾക്കും സൂചി പോലെയുള്ള കൂർത്ത പല്ലില്ലാത്തതിനാൽ ആ സാധ്യത തള്ളിക്കളയുകയായിരുന്നു.

യുഎസിലെ ഒറിഗോണിലെ ഒരു തീരത്ത് വിചിത്രരൂപത്തിലുള്ള കടൽജീവിയെ കണ്ടെത്തി. ക്രിസ്റ്റിൻ ടിലോട്ട്സൺ എന്ന സ്ത്രീയാണ് ഇതിന്റെ നിരവധി ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. അതിന് സൂചി പോലെ കൂർത്ത പല്ലുകളാണ്. അത് ചത്തുകിടക്കുകയാണ്. അതിന്റെ ശരീരം ജീർണ്ണിച്ച് തുടങ്ങിയിരുന്നു. 

പോസ്റ്റിന്റെ അടിക്കുറിപ്പിൽ, ഈ കടൽജീവിയെ തിരിച്ചറിയാൻ ടിലോട്ട്സൺ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഒറിഗോണിലെ ബ്രൂക്കിംഗിലെ മിൽ ബീച്ചിൽ വച്ചാണ് താൻ ഈ ജീവിയെ കണ്ടതെന്നും അവർ സൂചിപ്പിച്ചു. ഇതിന്റെ തല ഒരു മത്സ്യത്തിന്റേത് പോലെയാണ്. എന്നാൽ, ഇതിന്റെ പല്ലുകൾ സൂചികൾ പോലെ കൂർത്തതുമാണ്. നിരവധിപ്പേരാണ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയത്. 

'ലിംഗാഡ്' അല്ലെങ്കില്‍ 'വുള്‍ഫ് ഈല്‍' ആയിരിക്കും എന്നായിരുന്നു പലരുടേയും അഭിപ്രായം. എന്നാൽ, ആ രണ്ട് ജീവികൾക്കും സൂചി പോലെയുള്ള കൂർത്ത പല്ലില്ലാത്തതിനാൽ ആ സാധ്യത തള്ളിക്കളയുകയായിരുന്നു. സമുദ്ര ജീവശാസ്ത്രജ്ഞരുടെ കൂട്ടായ്മയുമായി ടിലോസ്റ്റണ്‍ ചിത്രം പങ്കുവച്ചിരുന്നു. അതോടെ അത് മങ്കിഫേസ് പ്രിക്കിൾബാക്ക് ഈൽ ആണ് എന്ന അഭിപ്രായം ഉയർന്നു വന്നു. 

ആദ്യം അതിനെ കണ്ടപ്പോൾ തനിക്ക് ആവേശവും ആശയക്കുഴപ്പവും തോന്നിയെന്ന് ടിലോസ്റ്റൺ പറയുന്നു. താനതുവരെ കണ്ട മത്സ്യങ്ങളെപ്പോലെയൊന്നും ആയിരുന്നില്ല അത് എന്നും ടിലോസ്റ്റൺ പറഞ്ഞു. ഏതായാലും വളരെ പെട്ടെന്നാണ് ആ കടൽജീവിയുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടത്.


 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ