വധുവിനെ ആവശ്യമുണ്ട്, സ്തനത്തിന്റെ അളവും അരക്കെട്ടിന്റെ വലിപ്പവും അറിയണം, വേറെയും വിചിത്രനിബന്ധനകൾ

Published : Nov 22, 2021, 03:40 PM IST
വധുവിനെ ആവശ്യമുണ്ട്, സ്തനത്തിന്റെ അളവും അരക്കെട്ടിന്റെ വലിപ്പവും അറിയണം, വേറെയും വിചിത്രനിബന്ധനകൾ

Synopsis

അരക്കെട്ടിന്റെ വലിപ്പവും, രാഷ്ട്രീയ മേഖലയിലെ സ്ഥാനവും, കിടക്കയിലെ വസ്ത്രങ്ങളെ കുറിച്ചും പരാമർശിച്ച ശേഷം, പിന്നെയും തന്റെ നിബന്ധനകളുമായി അയാൾ മുന്നോട്ട് പോകുന്നു. 

വരന്റെ ഭാഗത്ത് നിന്ന് തീർത്തും വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള വിവാഹ പരസ്യങ്ങൾ(Matrimonial ads) ഇന്ന് നിരവധി കാണാം. പെൺകുട്ടി വെളുത്തതായിരിക്കണം, മെലിഞ്ഞവളായിരിക്കണം, സുന്ദരിയായിരിക്കണം എന്നിങ്ങനെയുള്ള വിവേചനം നിറഞ്ഞതും, പിന്തിരിപ്പൻ സ്വഭാവമുള്ളതുമായ നിരവധി പരസ്യങ്ങൾ അക്കൂട്ടത്തിൽ കാണാം. വധുവിന്റെ പ്രായവും, തൊഴിലും, ചുറ്റുപാടുകളും അന്വേഷിക്കുന്നതിൽ തകരാറൊന്നുമില്ല. എന്നാൽ, അടുത്തിടെ വന്ന ഒരു പരസ്യത്തിൽ, വരന് അറിയേണ്ടത് അതൊന്നുമായിരുന്നില്ല. മറിച്ച് വധുവിന്റെ സ്തന വലുപ്പവും, അരക്കെട്ടിന്റെ വലുപ്പവും, പാദത്തിന്റെ അളവും ഒക്കെയാണ്.  

'Betterhalf.ai' എന്ന മാട്രിമോണി ആപ്പിലാണ് യുവാവ് പരസ്യം നൽകിയത്. മുകളിൽ പറഞ്ഞത് കൂടാതെ വേറെയും പതിമൂന്ന് നിബന്ധനകൾ  അയാൾ മുന്നോട്ട് വയ്ക്കുകയുണ്ടായി. വധു മാനിക്യൂറും പെഡിക്യൂറും ചെയ്തിരിക്കണം എന്നും സാമാന്യം വൃത്തിയുള്ളവളാകണമെന്നും അയാൾ ആവശ്യപ്പെടുന്നു. സ്വന്തം പങ്കാളി ശുചിത്വം പാലിക്കുന്നവളായിരിക്കണം എന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, ഇത് അല്പം അതിരു കടന്നില്ലേ എന്നൊരു സംശയം. അടുത്ത ആവശ്യം അതിലും വിചിത്രമാണ്. പങ്കാളി എൺപത് ശതമാനം കാഷ്വൽ വസ്ത്രങ്ങളും, ബാക്കി ഇരുപത് ശതമാനം ഫോർമൽ വസ്ത്രങ്ങളും ധരിക്കുന്ന ആളാകണമെന്നും, കിടക്കയിലും അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുന്നവളാകണമെന്നും അയാൾ നിർദേശിക്കുന്നു.

അരക്കെട്ടിന്റെ വലിപ്പവും, രാഷ്ട്രീയ മേഖലയിലെ സ്ഥാനവും, കിടക്കയിലെ വസ്ത്രങ്ങളെ കുറിച്ചും പരാമർശിച്ച ശേഷം, പിന്നെയും തന്റെ നിബന്ധനകളുമായി അയാൾ മുന്നോട്ട് പോകുന്നു. വിശ്വസ്തയും, സത്യസന്ധയും, സിനിമകളിലും, യാത്രകളിലും, കുടുംബകാര്യങ്ങളിലും താല്പര്യമുള്ളവളാകണമെന്നും അയാൾ എഴുതിയിരിക്കുന്നു. ഒടുവിൽ താൻ അന്വേഷിക്കുന്നത് 18 നും 26 ഇടയിൽ  പ്രായമുള്ളവരെയാണെന്നും അയാൾ കൂട്ടിച്ചേർത്തു. റെഡ്ഡിറ്റിൽ പങ്കിട്ട പരസ്യത്തിൽ അയാളുടെ സ്വകാര്യ വിവരങ്ങളും അയാൾ ചേർത്തിട്ടുണ്ട്.  ട്വിറ്ററിൽ ചർച്ച ചെയ്യപ്പെടുന്ന ഈ പരസ്യം ഇപ്പോൾ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.  

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!