സ്ഥിരം നുണയനായ ജാക്ക് ഡോർസിയുടെ ആരോപണങ്ങൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ?

Published : Jun 14, 2023, 02:17 PM ISTUpdated : Jun 15, 2023, 02:19 PM IST
സ്ഥിരം നുണയനായ ജാക്ക് ഡോർസിയുടെ  ആരോപണങ്ങൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ?

Synopsis

ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല എഴുതുന്നു: നാളെ ജൂത കൂട്ടക്കൊലയെ ഓർമ്മിപ്പിച്ച് ഒരു ട്വീറ്റ് വന്നാൽ വിദ്വേഷ പെരുമാറ്റത്തിന്റെ പരിധിയിൽ അവരെ ട്വിറ്റർ നിശബ്ദരാക്കുമോ?  

ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല എഴുതുന്നു : ജാക്ക് ഡോർസി ഒരു അഭിമുഖത്തിൽ തങ്ങളുടെ ജീവനക്കാർ എങ്ങനെ രാഷ്ട്രീയമായി ഇടത് ചായ്‌വുള്ളവരാണെന്ന് അവകാശപ്പെടുന്നുണ്ട്. ഈ പക്ഷപാതം പലപ്പോഴും അവരുടെ വിവേചനപരമായ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നുമുണ്ട്. അവരുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടോ നിലപാടുകളോ ഉള്ള അക്കൗണ്ടുകൾ പൂട്ടുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്നതാണ് പതിവ്. ഇതാണോ അഭിപ്രായ സ്വാതന്ത്ര്യം?

 

കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ  ഇന്ത്യൻ സർക്കാർ തന്നെ നിർബന്ധിച്ചെന്ന ആരോപണവുമായി ട്വിറ്റർ മുൻ മേധാവി ജാക്ക് ഡോർസി എത്തിയിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പ്രസ്താവന രാജ്യത്ത് വലിയ വിവാദത്തിന് കാരണമായി. ഐക്യം തകർക്കാനും യാഥാസ്ഥിതികരുടെയും വലതുപക്ഷത്തിന്റെയും രാഷ്ട്രീയ നിലപാടിനെ നിശബ്ദരാക്കാനും ദേശവിരുദ്ധ ഘടകങ്ങളുമായി ഒത്തുകളിച്ച ചരിത്രമാണ് ട്വിറ്ററിന് എന്നുമുള്ളത്. ജാക്ക് ഡോർസി ഒരു അഭിമുഖത്തിൽ തങ്ങളുടെ ജീവനക്കാർ എങ്ങനെ രാഷ്ട്രീയമായി ഇടത് ചായ്‌വുള്ളവരാണെന്ന് അവകാശപ്പെടുന്നുണ്ട്. ഈ പക്ഷപാതം പലപ്പോഴും അവരുടെ വിവേചനപരമായ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നുമുണ്ട്. അവരുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടോ നിലപാടുകളോ ഉള്ള അക്കൗണ്ടുകൾ പൂട്ടുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്നതാണ് പതിവ്. ഇതാണോ അഭിപ്രായ സ്വാതന്ത്ര്യം?
 
ആം ആദ്മി പാർട്ടിയെ വിമർശിച്ചതിന് 2016 അവസാനത്തിൽ നിരവധി അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നാവികനായി നടിക്കുന്ന ഡോർസി. കെജ്‌രിവാളിനെയും ദേശവിരുദ്ധരെയും ചോദ്യം ചെയ്ത ദേശീയത ഉയർത്തിപ്പിടിച്ച ഒരു പ്രമുഖ അക്കൗണ്ടും ട്വിറ്റർ സസ്പെൻഡ് ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) ഏഴ് അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.

2018 നവംബറിൽ ഡോർസി 'ബ്രാഹ്മണിക്കൽ ആധിപത്യത്തെ തകർക്കുക' എന്നെഴുതിയ ഒരു ഹിന്ദു വിരുദ്ധ പ്ലക്കാർഡുമായി പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ ഈ 'ബ്രാഹ്മണ വിരുദ്ധത' സംബന്ധിച്ച് ട്വിറ്റർ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ഇത് കേവലം പല ഭാഗത്തുനിന്നും അവർ കേൾക്കുന്ന അഭിപ്രായങ്ങളുടെ പ്രതിഫലനം മാത്രമാണെന്നും അവർ വിശദീകരിച്ചു. എന്നാൽ ദളിത് ആക്ടിവിസ്റ്റായ സംഘപാലി അരുണ ട്വിറ്റർ നൽകിയ വിശദീകരണങ്ങളെ നിരസിക്കുകയുണ്ടായി. ഈ പോസ്റ്റർ വെറുമൊരു പ്രയോഗം മാത്രമല്ല മറിച്ച് 'ജാതി' പ്രശ്‌നത്തെക്കുറിച്ച് വ്യക്തമായി പറയുന്നതാണ് എന്നായിരുന്നു അരുണയുടെ വാദം. ഈ വിവാദം മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതായിരുന്നു കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ഇടപെടൽ. ബ്രാഹ്മണർ ഇന്ത്യയിലെ പുതിയ ജൂതന്മാരാണെന്നും അതിനോടൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണമെന്നുമാണ് അന്ന് തിവാരി പറഞ്ഞത്. ജാക്ക് ഡോർസിയുടെ കൊള്ളരുതായ്മകളെ കോൺഗ്രസ് എങ്ങനെയാണ് വളച്ചൊടിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു എന്ന് കാണിക്കുന്നതാണ് ഈ പ്രസ്താവന.

കശ്മീരിലെ സാമുദായിക സൗഹാർദ്ദത്തിന്റെ വികലമായ എൻ‌ഡി‌ടി‌വിയുടെ വിവരണം വന്നിരുന്നു. കശ്മീർ ചരിത്രത്തെക്കുറിച്ചുള്ള അവരുടെ തെറ്റായ ധാരണയെക്കുറിച്ച് പഠിപ്പിച്ച പ്രശസ്ത ട്വിറ്റർ ചരിത്രകാരന്റെ 'ട്രൂ ഇൻഡോളജി' അക്കൌണ്ട്  2019 ജനുവരിയിൽ പൂട്ടി. ട്രൂ ഇൻഡോളജി കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് ഓർമ്മിപ്പിച്ചു, കൂടാതെ മുസ്ലീം ജനസംഖ്യ അവരുടെ പ്രദേശത്ത് നിന്ന് ഒരു ഹിന്ദുവിനെപ്പോലും തിരഞ്ഞെടുത്തിട്ടില്ലെന്നും പറഞ്ഞു.  'വിദ്വേഷകരമായ പെരുമാറ്റ'ത്തിനുള്ള തങ്ങളുടെ നിയമങ്ങൾ ലംഘിച്ചുവെന്ന് പറഞ്ഞായിരുന്നു ട്രൂ ഇൻഡോളജിക്കെതിരായ നടപടി.  ഒരു വസ്‌തുത പറയുന്നതോ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ഓർമ്മിപ്പിക്കുന്നതോ വിദ്വേഷജനകമായ പെരുമാറ്റമാറ്റമാണോ?  നാളെ ജൂത കൂട്ടക്കൊലയെ ഓർമ്മിപ്പിച്ച് ഒരു ട്വീറ്റ് വന്നാൽ വിദ്വേഷ പെരുമാറ്റത്തിന്റെ പരിധിയിൽ അവരെ ട്വിറ്റർ നിശബ്ദരാക്കുമോ?

Read more: മോദിക്ക് അമേരിക്ക ചുവപ്പ് പരവതാനി വിരിക്കുമ്പോൾ, രാഹുലിന്റെയും കൂട്ടരുടെയും നിരാശ വളർന്ന് പന്തലിക്കുകയാണ്!

വലതുപക്ഷ ആശയം പറയുന്ന അക്കൗണ്ടുകളോട് ട്വിറ്ററിന് വ്യക്തമായ പക്ഷപാതിത്വമുണ്ട്. കൂടാതെ സാമൂഹികമായ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിഷയത്തിൽ 2019 ഫെബ്രുവരി ഒന്നിന് ഔദ്യോഗികമായി വിളിപ്പിച്ചിട്ടും ശ്രീ അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഐടി പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ പോലും ട്വിറ്റർ വിസമ്മതിച്ചു.  ഹാജരാകാൻ 10 ദിവസത്തെ സമയം അനുവദിക്കുകയും ഫെബ്രുവരി 07 മുതൽ ഫെബ്രുവരി 11 വരെ മീറ്റിംഗ് ഒരു തവണ മാറ്റിവെക്കുകയും ചെയ്യുകയുമുണ്ടായിട്ടും കുറഞ്ഞ സമയം അനുവദിച്ചെന്നായിരുന്നു ഹാജരാകാതിരിക്കാൻ കാരണമായി പറഞ്ഞത്. 

2020 ഒക്ടോബറിൽ, ജാക്കിന്റെ കീഴിൽ ട്വിറ്റർ മറ്റൊരു ഇന്ത്യ വിരുദ്ധത തുറന്നുകാട്ടി.  അന്നവർ ലേയെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ച് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിച്ചു.  ഒക്ടോബർ 18 ന്, ദേശീയ സുരക്ഷാ അനലിസ്റ്റായ നിതിൻ ഗോഖലെ ട്വിറ്ററിൽ ലൈവ് പോയപ്പോൾ അത് ചൈനയെന്നായിരുന്നു കാണിച്ചിരുന്നത്. കുശാക് ബകുല വിമാനത്താവളത്തിൽ നിന്ന് നോക്കിയപ്പോഴും അത് അങ്ങനെ തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പലരും ഇത് നോക്കിയപ്പോഴും ഫലം അതു തന്നെ ആയിരുന്നു.

2019-ൽ, ട്വിറ്റർ അതിന്റെ ഡാറ്റ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് വിറ്റതായി കണ്ടെത്തി. കേംബ്രിഡ്ജ് അനലിറ്റിക്ക നിരവധി ഉയർന്ന രാഷ്ട്രീയ കാമ്പെയ്‌നുകളിൽ പ്രവർത്തിച്ച്, ചോർത്തിയ ഡാറ്റകൾ ഉപയോഗിച്ച് ഫലങ്ങൾ മാറ്റാൻ ശ്രമിച്ചുവെന്നും ആരോപണം ഉയർന്നു. ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, യുപിഎക്ക് വേണ്ടി രാഹുൽ ഗാന്ധി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ  സിഇഓയെ കണ്ടതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃ കമ്പനിയായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ലബോറട്ടറീസിന്റെ (SCL)ന്റെ ഉപയോക്തൃ പട്ടികയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ക്ലയന്റ് ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്.  അവർക്ക് അത്തരം അടുത്ത ബന്ധങ്ങളുള്ളതിനാൽ, ട്വിറ്റർ ഇന്ത്യാ വിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുമ്പോഴെല്ലാം പ്രതിരോധിക്കാൻ കോൺഗ്രസ് എത്തുന്നതിൽ സംശയമില്ല.

2020 മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് സെൻസർ ചെയ്യാൻ തീരുമാനിച്ചപ്പോൾ അവരുടെ സെൻസർഷിപ്പുകൾ മറ്റൊരു തലത്തിലെത്തി, സോഷ്യൽ മീഡിയ കമ്പനികൾക്കുള്ള ബാധ്യതാ പരിരക്ഷകൾ പരിമിതപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഒപ്പിട്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഈ സെൻസർഷിപ്പ് വന്നത്. കുറച്ച് മാസങ്ങൾക്ക് ശേഷം 2021 ജനുവരിയിൽ ട്വിറ്റർ ട്രംപിന്റെ അക്കൗണ്ട്  സസ്പെൻഡ് ചെയ്തു. ട്രംപിന്റെ ട്വീറ്റ് എങ്ങനെയാണ് അക്രമത്തെ പ്രോത്സാഹിക്കുന്നത് ആകുന്നതെന്ന് മനസിലായില്ല. മറ്റുള്ളവർ ട്വീറ്റ് വ്യാഖ്യാനിക്കുന്നതിന് എങ്ങനെ ട്രംപ് ഉത്തരവാദിയാകും. ഏതാനും മാസങ്ങൾക്കുള്ളിൽ അഫ്ഗാനിസ്ഥാനെ തിരിച്ചുപിടിക്കാൻ പോയതിനെ കുറിച്ചും, അഫ്ഗാൻ നഗരങ്ങൾ പിടിച്ചെടുത്തതിനെക്കുറിച്ചുമുള്ള അപ്‌ഡേറ്റുകൾ പോസ്റ്റുചെയ്യാൻ താലിബാന് ട്വിറ്ററിൽ തടസമുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.  ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ ഇമെയിലുകളെക്കുറിച്ചുള്ള എൻവൈ പോസ്റ്റിന്റെ ഒക്ടോബർ റിപ്പോർട്ട് പങ്കിടുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിച്ചതായി ഡോർസി സമ്മതിച്ചിരുന്നു. ഇത് യുഎസ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു, ഇത് ഡെമോക്രാറ്റുകളുടെ ഫലങ്ങളിൽ വിനാശകരമായ സ്വാധീനം ചെലുത്തും. 
 
നിലവിൽ നടക്കുന്ന വിവാദ വിഷയത്തിൽ സർക്കാരിന് ഉറച്ച നിലപാടാണുള്ളത്.  ഇൻഫർമേഷൻ ആൻഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇക്കാര്യത്തിൽ  പ്രതികരിച്ചിട്ടുണ്ട്:-'2021 ജനുവരിയിൽ നടന്ന പ്രതിഷേധത്തിനിടെ, ധാരാളം തെറ്റായ വിവരങ്ങളും വംശഹത്യയുടെ റിപ്പോർട്ടുകളും പോലും വ്യാജമായിരുന്നു. വ്യാജ വാർത്തകളെ അടിസ്ഥാനമാക്കി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനുള്ള സാധ്യതയുള്ളതിനാൽ പ്ലാറ്റ്‌ഫോമിൽ നിന്ന് തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. ജാക്ക് ഭരണത്തിന് കീഴിലുള്ള ട്വിറ്ററിലെ പക്ഷപാതപരമായ പെരുമാറ്റത്തിന്റെ നിലവാരം ഇതാണ്. യു‌എസ്‌എയിൽ സമാനമായ വ്യാജ സംഭവങ്ങൾ നടന്നപ്പോൾ അവർ തന്നെ അത് നീക്കം ചെയ്തു, എന്നാൽ ഇന്ത്യയിലെ പ്ലാറ്റ്‌ഫോമിൽ നിന്ന് തെറ്റായ വിവരങ്ങൾ നീക്കംചെയ്യാൻ അവർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു.  ട്വിറ്ററിന്റെ പ്രവർത്തനങ്ങൾ അതിന്റെ പക്ഷപാത നയം വ്യക്തമായി കാണിക്കുന്നുണ്ട്. അത് ഒരു ആഗോള മാധ്യമ കൂട്ടായ്മയിൽ ഉണ്ടാകേണ്ടതല്ല. അത്തരം പക്ഷപാതങ്ങൾ അഭിപ്രായ സ്വതന്ത്ര്യ  സെൻസർഷിപ്പുകളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും' -എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാനിൽ ഇസ്‌ലാമിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പോസ്റ്റ് ചെയ്യുമ്പോൾ ട്വിറ്റർ ഉടൻ തന്നെ മത നിയമ പ്രകാരം പോസ്റ്റുകൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അവഹേളിക്കുന്ന പോസ്റ്റുകളിൽ അതേ നയം പ്രയോഗിക്കാൻ ദില്ലി ഹൈക്കോടതി നിർദേശിച്ചിട്ടും വിസമ്മതിക്കുന്നു. ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട് ഒരു തമാശ പങ്കുവെച്ചതിന് ലോറൻ ബോബെർട്ടിന്റെ (യുഎസ്എ) അക്കൗണ്ട് അവർ ഡൌൺ ചെയ്തു. എന്നാൽ സർക്കാർ അറിയിച്ചിട്ടും വിദ്വേഷവും തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ തകർക്കാൻ അവർ വിസമ്മതിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, അദ്ദേഹം ഒരു സ്ഥിരം നുണയനാണെന്നിരിക്കെ, ഇന്ത്യൻ സർക്കാരിനെക്കുറിച്ചുള്ള ജാക്ക് ഡോർസിയുടെ പ്രസ്താവനകൾക്ക് എന്തെങ്കിലും പ്രാധാന്യം നൽകേണ്ടതുണ്ടോ?

 

(എഴുത്തിലെ അവകാശവാദങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ലേഖകന്റേത് മാത്രമാണ് )

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം