Latest Videos

മണ്ണിന്റെ മനസ്സുള്ള പാട്ടുകള്‍, അതിനായി ജീവിതം സമര്‍പ്പിച്ച ഒരാള്‍!

By Pusthakappuzha Book ShelfFirst Published Jun 4, 2022, 3:25 PM IST
Highlights

പുസ്തകപ്പുഴയില്‍ ഇന്ന് മണ്ണിന്റെ മനസ്സുള്ള പാട്ടുകളുടെ പുസ്തകം. പോള്‍സണ്‍ താണിക്കല്‍ സമാഹരിച്ച പാട്ടുപുസ്തകത്തിന്റെ വായന. അജയന്‍ വലിയപുരയ്ക്കല്‍ എഴുതുന്നു

മണ്ണിനെയറിഞ്ഞ, മണ്ണിന്റെ മനസ്സറിഞ്ഞ ഒരാള്‍ സമാഹരിച്ച ഈ പാട്ടുകള്‍ വരുന്ന തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. നാം വന്ന വഴികളിലേക്ക് വെളിവ് കാണിക്കുന്ന കൈചൂണ്ടിതന്നെയാണ് ഈ പുസ്തകം. മറക്കരുതാത്ത കാലഘട്ടങ്ങളെ ആവാഹിച്ച വരികള്‍, ഈണങ്ങള്‍... നമുക്കായി അദ്ദേഹമിവിടെ സ്വരുക്കൂട്ടിയിരിക്കുന്നു.

 

 

ജീവന്റെ ആധാരം ഹരിതകമാണല്ലോ. മണ്ണിന്റെ മനസ്സറിഞ്ഞവര്‍ക്കാണ് പച്ചപ്പ് ഉണ്ടാക്കാന്‍ കഴിയുക. മണ്ണിലും മനസ്സിലും അത് സാധ്യമാണ്. ജീവന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം!? 

ആ പച്ചയുടെ, ജീവന്റെ, മണ്ണറിഞ്ഞ് മനമറിഞ്ഞ് ഈണമറിഞ്ഞ് പാടുന്ന കലാകാരനാണ് പോള്‍സണ്‍ താണിക്കല്‍. ഞങ്ങടെ പോള്‍സണ്‍മാഷ്!  അതിന് അദ്ദേഹം ഇന്നുവരെയുള്ള ജീവിതം വെറുതെയങ്ങ് 'ഉഴിഞ്ഞ്' വെക്കുകയല്ല; അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം. അഥവാ, അതാണ് അദ്ദേഹം എന്ന് പറഞ്ഞാല്‍ അതാണ് ശരിയായ ശരി!

നാടകം, കാളകളി, നന്തുണിപ്പാട്ട്, തെയ്യം, നാട്ടുപാട്ടുകള്‍.. അങ്ങനെ വിവിധ കലാരൂപങ്ങളിലൂടെ അദ്ദേഹം കടന്നുപോകുന്നത് ഈ പച്ചപ്പ് മണത്തുകൊണ്ടും ജീവാധാരമായ ആ സുഗന്ധം തന്നിലൂടെ സദാ പ്രസരിപ്പിച്ചുമാണ്. അദ്ദേഹത്തിന്റെ കലാപ്രതിബദ്ധതയെയും പ്രവര്‍ത്തന നാള്‍വഴികളെയും കുറിച്ച് പ്രശസ്ത കവിര രാവുണ്ണി  മണ്ണറിഞ്ഞ പാട്ടുകള്‍ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ സംക്ഷിപ്തമായി പറയുന്നുണ്ട്.

മണ്ണിനെയറിഞ്ഞ, മണ്ണിന്റെ മനസ്സറിഞ്ഞ ഒരാള്‍ സമാഹരിച്ച ഈ പാട്ടുകള്‍ വരുന്ന തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. നാം വന്ന വഴികളിലേക്ക് വെളിവ് കാണിക്കുന്ന കൈചൂണ്ടിതന്നെയാണ് ഈ പുസ്തകം. മറക്കരുതാത്ത കാലഘട്ടങ്ങളെ ആവാഹിച്ച വരികള്‍, ഈണങ്ങള്‍... നമുക്കായി അദ്ദേഹമിവിടെ സ്വരുക്കൂട്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ചിലവിട്ട ആത്മാര്‍ത്ഥമായ സമയവും അദ്ധ്വാനവും ചില്ലറയല്ല. അതിന്റെ നിറവ് ഈ പുസ്തകത്തിന്റെ ഓരോ താളുകളില്‍ നിന്നും കേള്‍ക്കാം.

ഞാനീ പുസ്തകം വായിക്കുകയല്ല, പാടുകയാണ് ചെയ്തത്. ഉത്തമവും മനോഹരവുമായ ഇതിലെ പാട്ടുകള്‍ പലവഴിക്ക് നാം കേട്ട് മനസ്സില്‍ പതിച്ചിട്ടുള്ളതാണല്ലോ. അതെല്ലാം ഒരുമിച്ച് കൈയ്യില്‍ വരിക എന്നത് ഒരു ഭാഗ്യംതന്നെ. 


 

click me!