ജനിക്കുമ്പോള്‍ ഭാരം വെറും 450 ഗ്രാം, അതിജീവിക്കില്ലെന്ന് വിധിയെഴുതി; പക്ഷെ, ഇവള്‍ എല്ലാത്തിനേയും തിരുത്തിയൊരു അദ്ഭുത ശിശു

Published : Mar 26, 2019, 06:46 PM IST
ജനിക്കുമ്പോള്‍ ഭാരം വെറും 450 ഗ്രാം, അതിജീവിക്കില്ലെന്ന് വിധിയെഴുതി; പക്ഷെ, ഇവള്‍ എല്ലാത്തിനേയും തിരുത്തിയൊരു അദ്ഭുത ശിശു

Synopsis

എന്നാല്‍, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എഡ്വിന്‍ ഈ പ്രതികൂലാവസ്ഥയെ എല്ലാം അതിജീവിച്ചു. ആ കാലയളവില്‍ എഡ്വിന് യാതൊരു രോഗവും വന്നില്ല. അമ്മയായ ഫ്രാന്‍സിസ്കയ്ക്ക് കുഞ്ഞിനെ തൊടാന്‍ പോലുമുള്ള അനുവാദം ഡോക്ടര്‍മാര്‍ നല്‍കിയിരുന്നില്ല. 

ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് ഫ്രാന്‍സിസ്ക വുഡിന് അനസ്തേഷ്യാ സിന്‍ഡ്രോം സ്ഥിരീകരിച്ചത്. പൂര്‍ണമായും വിശ്രമിക്കണം എന്നും പറഞ്ഞു. അങ്ങനെ വിശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്ക. 

ഗര്‍ഭത്തിന്‍റെ ഇരുപത്തിയാറാമത്തെ ആഴ്ചയിലായിരുന്നു അത്. പെട്ടെന്ന് ശരീരമാകെ നനയുന്ന പോലെ ഫ്രാന്‍സിസ്കയ്ക്ക് തോന്നി. അത് ബ്ലീഡിങ്ങായിരുന്നു. രക്തത്തില്‍ കുളിച്ച ഫ്രാന്‍സിസ്കയെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയും നടത്തി. പക്ഷെ, കുഞ്ഞിന് വളര്‍ച്ച കുറവ്, ഭാരമാകട്ടെ വെറും 450 ഗ്രാമും. കുഞ്ഞ് മരിക്കുമെന്ന് തന്നെ എല്ലാവരും വിധിയെഴുതി. ജീവിക്കുവാനുള്ള സാധ്യത വെറും പത്തു ശതമാനമാണെന്നും. അന്ന് കുഞ്ഞ് രക്ഷപ്പെട്ടില്ലെങ്കിലോ എന്ന് കരുതി സിസേറിയന് ഉണ്ടായിരുന്ന അനസ്തിസ്റ്റ് കുഞ്ഞിന്‍റെ ഒരു ചിത്രമെടുത്തിരുന്നു. എദന്‍ എന്നായിരുന്നു ആ കുഞ്ഞിനു പേര് നല്‍കിയത്. 

എന്നാല്‍, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എദന്‍ ഈ പ്രതികൂലാവസ്ഥയെ എല്ലാം അതിജീവിച്ചു. ആ കാലയളവില്‍ അവള്‍ക്ക് യാതൊരു രോഗവും വന്നില്ല. അമ്മയായ ഫ്രാന്‍സിസ്കയ്ക്ക് കുഞ്ഞിനെ തൊടാന്‍ പോലുമുള്ള അനുവാദം ഡോക്ടര്‍മാര്‍ നല്‍കിയിരുന്നില്ല. ജനിച്ച് ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് അവര്‍ തന്‍റെ മകളെ ഒന്ന് കാണുന്നത് പോലും. ചെറിയ വളരെ ചെറിയൊരു കുഞ്ഞുവാവ... അവരതിനെ നെഞ്ചോട് ചേര്‍ത്തു. അവള്‍ക്ക് വല്ലതും സംഭവിക്കുമോ എന്ന ഭയം അപ്പോഴും ആ അമ്മയെ വിട്ട് പോയിരുന്നില്ല. 

90 ശതമാനം സാധ്യതയുണ്ട് കുഞ്ഞ് മരിക്കാനെന്ന് ഡോക്ടര്‍മാര്‍ പോലും പറഞ്ഞു. പക്ഷെ, ആ സാധ്യതകളെയെല്ലാം കുഞ്ഞ് എഡ്വിന്‍ അതിജീവിച്ചു. എട്ടാം മാസമായപ്പോഴേക്കും 450 ഗ്രാമില്‍ നിന്ന് രണ്ട് കിലോയായി ഭാരം കൂടി. എദന്‍ ജനിച്ച് രണ്ട് വര്‍ഷമാകുന്നു. ഇന്ന് എല്ലാ ആരോഗ്യപ്രശ്നങ്ങളേയും അതിജീവിച്ച് ആരോഗ്യത്തോടെ ജീവിക്കുന്ന എദനെ മിറാക്കിള്‍ ബേബി എന്നാണ് അന്നത്തെ ഡോക്ടര്‍മാര്‍ പോലും വിശേഷിപ്പിക്കുന്നത്. 


 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു