സ്പൈഡർമാനാകാൻ ശ്രമിച്ചു, എട്ടുവയസ്സുകാരന് ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റു 

Published : Aug 09, 2023, 02:57 PM IST
സ്പൈഡർമാനാകാൻ ശ്രമിച്ചു, എട്ടുവയസ്സുകാരന് ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റു 

Synopsis

സംഭവം നടന്ന് ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞപ്പോൾ ശരീരത്തിന് കഠിനമായ വേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ കുട്ടി സംഭവിച്ച കാര്യങ്ങൾ അമ്മയോട് തുറന്ന് പറയുകയായിരുന്നു.

സാങ്കൽപ്പിക ലോകങ്ങളിൽ നിന്നുള്ള സൂപ്പർഹീറോകളെ കുട്ടികൾ അനുകരിക്കുന്നതിന്റെ അപകടസാധ്യതകൾ എടുത്തുകാണിക്കുന്ന ഒരു സംഭവത്തിന് കഴിഞ്ഞദിവസം ബൊളീവിയ  സാക്ഷ്യം വഹിച്ചു. സ്പൈഡർമാൻ ആകാനുള്ള എട്ടു വയസ്സുകാരന്റെ ആഗ്രഹമാണ് വൻ അപകടം ക്ഷണിച്ചു വരുത്തിയത്. കുട്ടി വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു ചിലന്തിയുമായി ഏറ്റുമുട്ടി സൂപ്പർ പവറുകൾ നേടുന്നതിനുള്ള ശ്രമത്തിനിടയിലാണ് കുട്ടിക്ക് ചിലന്തിയുടെ കടിയേറ്റത്. ഏറ്റുമുട്ടലിലൂടെ സൂപ്പർ പവറുകൾ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാലൻ ചിലന്തിയെ ആക്രമിച്ചത്. എന്നാൽ, അനന്തരഫലങ്ങൾ അവൻ പ്രതീക്ഷിച്ചതിലും വളരെ അപകടകരമായിരുന്നു എന്നുമാത്രം.

ബൊളീവിയയിലെ തന്റെ വീടിനോട് ചേർന്നുള്ള ഒരു നദിക്ക് സമീപത്ത് വച്ചാണ് ബ്ലാക്ക് വിഡോ സ്പൈഡർ ഇനത്തിൽപ്പെട്ട വിഷാംശമുള്ള ചിലന്തിയുടെ കടി കുട്ടിക്ക് ഏറ്റത്. ചിലന്തിയുടെ കടിയേറ്റാൽ തനിക്ക് സ്പൈഡർമാനെ പോലെ സൂപ്പർ പവറുകൾ ലഭിക്കുമെന്ന വിശ്വാസത്തിൽ കുട്ടി തന്നെയാണ് ചിലന്തിയെ തന്റെ കൈപ്പത്തിയുടെ പുറകിൽ കടിക്കാൻ അനുവദിച്ചത്.

സംഭവം നടന്ന് ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞപ്പോൾ ശരീരത്തിന് കഠിനമായ വേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെ കുട്ടി സംഭവിച്ച കാര്യങ്ങൾ അമ്മയോട് തുറന്ന് പറയുകയായിരുന്നു. അപകടം മനസ്സിലാക്കിയ അമ്മ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ശിശുരോഗ വിദഗ്ധൻ ഡോ. ഏണസ്റ്റോ വാസ്‌ക്വസ് മാധ്യമങ്ങളോട് പറഞ്ഞത് പ്രകാരം കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. തൻറെ സൂപ്പർ ഹീറോയുടെ സ്വഭാവസവിശേഷതകൾ അനുകരിക്കാനുള്ള നിഷ്കളങ്കമായ ആഗ്രഹമാണ് കുട്ടിയെ അപകടത്തിൽ എത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ