ഭാര്യയായിരിക്കാൻ സമ്മതമാണ്, പറഞ്ഞുതീർന്നതും ബോധം കെട്ട് താഴെവീണ് വധു

Published : Mar 04, 2024, 01:49 PM IST
ഭാര്യയായിരിക്കാൻ സമ്മതമാണ്, പറഞ്ഞുതീർന്നതും ബോധം കെട്ട് താഴെവീണ് വധു

Synopsis

ഭാര്യയും ഭർത്താവുമായിരിക്കാൻ സമ്മതമാണ് എന്ന് കാതറീനും ഫ്രാങ്കും പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് അവൾക്ക് തന്റെ ബാലൻസ് നഷ്ടപ്പെട്ടതും അവൾ നിലത്തേക്ക് ബോധം മറഞ്ഞ് വീണതും.

സ്വന്തം വിവാഹദിവസം തലകറങ്ങി വീഴുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ് അല്ലേ? എന്നാൽ, ലൂസിയാനയിലെ ഒരു പള്ളിയിൽ വച്ച് കാതറീൻ ഫ്രാങ്ക് എന്ന യുവതിക്ക് സംഭവിച്ചത് അതാണ്. 28 -കാരിയായ കാതറീനും പങ്കാളി അലക്സ് ഫ്രാങ്കും വിവാഹത്തിന്റെ പ്രതിജ്ഞ ചൊല്ലി അടുത്ത നിമിഷമാണ് അവൾ അൾത്താരയിൽ തല കറങ്ങി വീണത്. 

നൂറുകണക്കിന് അതിഥികൾ നോക്കിനിൽക്കെയാണ് കാതറീൻ വിവാഹവേഷത്തിൽ ബോധം കെട്ട് താഴേക്ക് വീണത്. ഇതോടെ ചടങ്ങിന് നേതൃത്വം നൽകിയ പുരോഹിതനടക്കം ഞെട്ടിപ്പോയി. തനിക്ക് ഔദ്യോ​ഗികമായി ഫ്രാങ്കിന്റെ പങ്കാളിയാവാൻ സാധിക്കുന്നതിൽ വലിയ എക്സൈറ്റ്‍മെന്റും സന്തോഷവും ഉണ്ട് എന്ന് ഇതിന് തൊട്ടുമുമ്പ് കാതറീൻ തൻ‌റെ കൂട്ടുകാരികളോട് പറഞ്ഞിരുന്നത്രെ. 

ബോധം കെട്ട് വീണശേഷം കണ്ണ് തുറന്നപ്പോൾ താൻ തറയിൽ കിടക്കുന്നതും കൂട്ടുകാരും ബന്ധുക്കളുമെല്ലാം ചുറ്റും നിൽക്കുന്നതുമാണ് അവൾ കണ്ടത്. ഭാര്യയും ഭർത്താവുമായിരിക്കാൻ സമ്മതമാണ് എന്ന് കാതറീനും ഫ്രാങ്കും പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് അവൾക്ക് തന്റെ ബാലൻസ് നഷ്ടപ്പെട്ടതും അവൾ നിലത്തേക്ക് ബോധം മറഞ്ഞ് വീണതും. എന്നാൽ, അവൾ വീണുപോകും മുമ്പ് ഫ്രാങ്കിന് അവളെ പിടിക്കാൻ സാധിച്ചു. പിന്നീട് അവളെ നിലത്തേക്ക് കിടത്തുകയായിരുന്നു. 

'ഞങ്ങൾ ഭാര്യയും ഭർത്താവുമായിരിക്കാൻ സമ്മതമാണ് എന്ന് പറഞ്ഞിരുന്നു. ഔദ്യോ​ഗികമായി നമ്മൾ ഭാര്യാഭർത്താക്കന്മാരായിക്കഴിഞ്ഞിരുന്നു എന്ന് അർത്ഥം. ചടങ്ങിലെ അവസാനത്തെ പ്രാർത്ഥനയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് തനിക്ക് തലയ്ക്ക് ഭാരമില്ലാത്തതു പോലെ അനുഭവപ്പെട്ടു. പിന്നാലെ, ഞാൻ മരിച്ചുപോകുന്നത് പോലെ എനിക്ക് തോന്നി. അത്തരം കാഴ്ചകളാണ് ഉള്ളിൽ മിന്നിമറഞ്ഞുപോയത്. ഭർത്താവിന് പെട്ടെന്ന് അത് മനസിലായി. എന്നെ താങ്ങുകയായിരുന്നു' എന്നാണ് കാതറീൻ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?