അച്ഛനും അമ്മയും മകളുടെ വിവാഹത്തിന് സ്ത്രീധനം നൽകിയത് 100 വെരുകുകളെ, കാരണമുണ്ട്!

Published : Jun 08, 2025, 10:40 PM ISTUpdated : Jun 08, 2025, 10:48 PM IST
civet cats

Synopsis

സിവെറ്റുകളെ വലിയ ആസ്തികളായിട്ടാണ് വിയറ്റ്നാമിൽ കണക്കാക്കുന്നത്. ഒരു പെൺ സിവെറ്റിന് $700 (60,000 രൂപ) വരെ വില വരും. അത് ​ഗർഭിണിയാണെങ്കിൽ വില പിന്നെയും കൂടും. $1,000 (86000) വരെയും വില കൂടാം.

വിയറ്റ്നാമിലെ ഒരു വധുവിന് അവളുടെ മാതാപിതാക്കൾ വിവാഹത്തിന് സ്ത്രീധനമായി നൽകിയതിൽ വളരെ വിചിത്രമായ സമ്മാനവും. 100 വെരുകുകളെയാണ് ഇവർ തങ്ങളുടെ മകൾക്ക് നൽകിയത്. ലോകത്തിലെ ഏറ്റവും വിലയേറിയ കോഫികളിൽ ഒന്നായ കോപ്പി ലുവാക്കോ ഉണ്ടാക്കാൻ ആവശ്യമായി വരുന്ന ജീവികളാണ് ഇവ.

സിവെറ്റ് എന്ന ഈ വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിക്കുകയാണ് ഇതിനായി ചെയ്യുക. പിന്നീട്, അവയുടെ വിസർജ്യത്തിൽ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്ത് സംസ്കരിക്കും. അങ്ങനെയാണ് ഈ വിലയേറിയ കാപ്പിപ്പൊടി തയ്യാറാക്കുന്നത്.

അങ്ങനെയുള്ള 100 വെരുകായിരുന്നു ഇവർ മകൾക്ക് നൽകിയത്. ഇത് മാത്രമല്ല കേട്ടോ അവർ മകൾക്ക് നൽകിയത്. സ്വർണം, പണം, കമ്പനി ഷെയർ, പ്രോപ്പർട്ടികൾ, എന്നിവയ്ക്കൊക്കെ ഒപ്പമാണ് അവർ മകൾക്കായി ഈ 100 സിവെറ്റുകളെയും നൽകിയത്.

ഈ 100 സിവെറ്റുകൾക്ക് ഏകദേശം 70,000 ഡോളർ (60,05,454 രൂപ) വിലമതിക്കും. ഇതിന് പുറമേ, സ്ത്രീധനമായി 25 സ്വർണ്ണക്കട്ട, പണമായി 17 ലക്ഷം രൂപ, 11,500 ഡോളർ (9,86,610 രൂപ) വിലമതിക്കുന്ന കമ്പനി ഓഹരികൾ, സ്വത്തുക്കൾ, മറ്റ് ആസ്തികൾ എന്നിവയെല്ലാം നൽകിയിരുന്നു. പകരമായി, വരന്റെ കുടുംബം വധുവിന് 10 സ്വർണ്ണക്കട്ടകൾ, 7,600 ഡോളർ (6 ലക്ഷം രൂപ), വജ്രാഭരണങ്ങൾ എന്നിവയാണത്രെ നൽകിയത്.

സിവെറ്റുകളെ വലിയ ആസ്തികളായിട്ടാണ് വിയറ്റ്നാമിൽ കണക്കാക്കുന്നത്. ഒരു പെൺ സിവെറ്റിന് $700 (60,000 രൂപ) വരെ വില വരും. അത് ​ഗർഭിണിയാണെങ്കിൽ വില പിന്നെയും കൂടും. $1,000 (86000) വരെയും വില കൂടാം.

തന്റെ മകൾ ബിസിനസാണ് പഠിച്ചത്. അവൾ എന്തെങ്കിലും ചെയ്ത് സാമ്പത്തികമായ സ്വയംപര്യാപ്തത ഉണ്ടാക്കണമെന്നും അതിനാലാണ് ഇവയെല്ലാം നൽകിയത് എന്നും വധുവിന്റെ അച്ഛൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും