ഇതാണ് ഞങ്ങളുടെ വിവാഹ വസ്ത്രം, ദമ്പതികള്‍ ധരിച്ചത് ജീന്‍സും ഷര്‍ട്ടും, പലര്‍ക്കും ഇഷ്ടമായില്ല, വൈറലായി പോസ്റ്റ്

Published : Mar 23, 2025, 04:22 PM IST
ഇതാണ് ഞങ്ങളുടെ വിവാഹ വസ്ത്രം, ദമ്പതികള്‍ ധരിച്ചത് ജീന്‍സും ഷര്‍ട്ടും, പലര്‍ക്കും ഇഷ്ടമായില്ല, വൈറലായി പോസ്റ്റ്

Synopsis

വീഡിയോയിൽ ദമ്പതികൾ കാഷ്വൽ വസ്ത്രങ്ങളായ ജീൻസും കറുപ്പും വെളുപ്പും നിറത്തിലുള്ള  ഷർട്ടുകളും ആയിരുന്നു ധരിച്ചിരുന്നത്. "ഞങ്ങൾ സാധാരണയായി ധരിക്കുന്നത് ഇതാണ്" എന്നും ബാരൺ വിശദീകരിച്ചു.

വിവാഹ ചെലവ് കുറയ്ക്കാൻ പരമ്പരാഗതവും വിലകൂടിയതുമായ വിവാഹ വസ്ത്രങ്ങൾ ഒഴിവാക്കി ജീൻസും ഷർട്ടും ധരിച്ച് വിവാഹ വേദിയിൽ എത്തിയ അമേരിക്കൻ ദമ്പതികൾക്ക് രൂക്ഷ വിമർശനം. 

വിവാഹ ദിനത്തിലെ വസ്ത്രത്തെ ചൊല്ലി കുടുംബാംഗങ്ങളും സുഹൃത്തുക്കളും തങ്ങളോട് പിണങ്ങിപ്പോയി എന്നാണ് വധു പറയുന്നത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 22 -കാരിയായ ആമി ബാരണും 24 -കാരനായ ഹണ്ടറും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് വെസ്റ്റ് വിർജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വെച്ച് വിവാഹിതരായത്.

ദമ്പതികൾ അവരുടെ വിവാഹ ബജറ്റ് 1,000 ഡോളറിൽ താഴെയായി ക്രമീകരിക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. സുഹൃത്തുക്കളും ബന്ധുക്കളും ഇവരുടെ തീരുമാനത്തെ അംഗീകരിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് ഇവർക്ക് ലഭിക്കുന്നത്.

തങ്ങളാൽ സാധിക്കും വിധം എല്ലാം ചിലവ് ക്രമീകരിക്കുന്നതിനായി ഇവർ ശ്രമം നടത്തി. കൗബോയ് ബൂട്ടുകൾക്കായി $300 നീക്കിവച്ചു, അതേസമയം $480 ന് ഒരു ഫോട്ടോഗ്രാഫറെ നിയമിച്ചു. ചെലവ് കൂടുതൽ കുറയ്ക്കാൻ, ബാരൺ സ്വയം  മേക്കപ്പ് ചെയ്തു, വിവാഹ പാർട്ടിയിലെ ഭക്ഷണ ക്രമീകരണവും സ്വയം നടത്തി.

ചടങ്ങിനുശേഷം, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ബാരൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: "എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചിട്ട് ഏകദേശം ഒരു ആഴ്ചയായി, ഞങ്ങളുടെ വിവാഹം  വീണ്ടും വീണ്ടും കാണാതിരിക്കാൻ എനിക്ക് കഴിയുന്നില്ല" എന്നായിരുന്നു പോസ്റ്റിന് അവർ നൽകിയ ക്യാപ്ഷൻ. 

വീഡിയോയിൽ ദമ്പതികൾ കാഷ്വൽ വസ്ത്രങ്ങളായ ജീൻസും കറുപ്പും വെളുപ്പും നിറത്തിലുള്ള  ഷർട്ടുകളും ആയിരുന്നു ധരിച്ചിരുന്നത്. "ഞങ്ങൾ സാധാരണയായി ധരിക്കുന്നത് ഇതാണ്" എന്നും ബാരൺ വിശദീകരിച്ചു.

സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട പോസ്റ്റ് ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. എന്നാൽ ചുരുക്കം ചിലർ സ്വന്തം വിവാഹദിനത്തെ ഇത്രമാത്രം ബോറാക്കിയല്ലോ എന്നും വിമർശിച്ചു.

9 പെൺമക്കൾ, എല്ലാവരുടേയും പേരിന്റെ അവസാനം 'ഡി' എന്ന അക്ഷരം, ഇതിന് പിന്നിലൊരു കഥയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ