പാതിയും കത്തിനശിച്ച വീട്, വില എത്രയെന്നറിയാമോ? 2.95 കോടി!

Published : Oct 03, 2021, 10:49 AM IST
പാതിയും കത്തിനശിച്ച വീട്, വില എത്രയെന്നറിയാമോ? 2.95 കോടി!

Synopsis

ഓഗസ്റ്റിൽ വീടിന് തീപിടിച്ചപ്പോൾ, അതിന്റെ ജനാലകൾ പൊട്ടിത്തെറിച്ചു, അഗ്നിശമനാ സേനാംഗങ്ങൾക്ക് മതിലുകളും മേൽക്കൂരകളും വലിച്ചുകീറേണ്ടി വന്നുവെന്ന് മെൽറോസ് ഫയർ ക്യാപ്റ്റൻ പീറ്റർ ഗ്രാന്റ് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ബിസിനസ് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും തഴച്ച് വളരുന്ന ഒന്നാണ്. എന്നാല്‍, തീരെ പ്രതീക്ഷിക്കാത്ത വിലയും ചില സ്ഥലങ്ങള്‍ക്കും വീടുകള്‍ക്കും ആവശ്യപ്പെടുന്നവരുമുണ്ട്. അതിനൊരുദാഹരണമാണ് യുഎസ്സിലെ മസാച്ചുസെറ്റ്‍സിലെ ഈ വീട്. 

ബോസ്റ്റണിന്റെ പ്രാന്തപ്രദേശമായ മെൽറോസിലാണ് ഈ മൂന്ന് കിടപ്പുമുറി വീട് ഉള്ളത്. ഓഗസ്റ്റിൽ ഉണ്ടായ ഒരു തീപ്പിടിത്തത്തിൽ ഇതിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. എന്നാല്‍, ഇപ്പോള്‍ ഈ വീട് വില്‍പനയ്ക്ക് വച്ചിരിക്കുന്നത് എത്ര രൂപയ്ക്കാണ് എന്ന് അറിയാമോ? 399,000 ഡോളറിന്. അതായത്, 2.95 കോടി രൂപയ്ക്ക്. എപിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റിൽ, വ്യവസായ ഗ്രൂപ്പുകൾ സംസ്ഥാനത്തെ ഒറ്റ കുടുംബ വീടുകളുടെ ശരാശരി വിൽപ്പന വില 535,000 ഡോളറിനും (3,96,67,575.00), 552,000 ഡോളറിനും (4,09,28,040.00) ഇടയിൽ രേഖപ്പെടുത്തിയിരുന്നു. 

ഓഗസ്റ്റിൽ വീടിന് തീപിടിച്ചപ്പോൾ, അതിന്റെ ജനാലകൾ പൊട്ടിത്തെറിച്ചു, അഗ്നിശമനാ സേനാംഗങ്ങൾക്ക് മതിലുകളും മേൽക്കൂരകളും വലിച്ചുകീറേണ്ടി വന്നുവെന്ന് മെൽറോസ് ഫയർ ക്യാപ്റ്റൻ പീറ്റർ ഗ്രാന്റ് പറഞ്ഞു. 'കോൺട്രാക്ടർമാരുടെ ശ്രദ്ധയ്ക്ക്! ഈ വീടിന് മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചു. വീടിന് ഒരു സമ്പൂർണ നവീകരണം ആവശ്യമാണ്. അല്ലെങ്കിൽ പൊളിച്ചുമാറ്റുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യേണ്ടി വരും' എന്ന് പട്ടികയില്‍ എഴുതിയിട്ടുണ്ട്. 

1,857 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് 4,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇരിക്കുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. 1960 -ലാണ് ഇത് നിർമ്മിച്ചത്. വീടിന് ഇപ്പോള്‍ ആവശ്യപ്പെടുന്ന വില നഗരത്തിലെ ശരാശരി വീടിന്റെ വിലയേക്കാൾ വളരെ കുറവാണ്. കഴിഞ്ഞ മാസം അതിന്റെ പ്ലാറ്റ്‌ഫോമിലെ മെൽറോസ് വീടുകളുടെ ശരാശരി വില 744,500 ഡോളർ (5,52,00,952.50) ആണെന്ന് Realtor.com കണക്കാക്കിയിരുന്നു. 

വാറൻ ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ, ഓഗസ്റ്റിൽ മസാച്ചുസെറ്റ്സിലെ ഒറ്റ-കുടുംബ വീടുകളുടെ ശരാശരി വിൽപ്പനവില $ 535,000 ആയിരുന്നു. മസാച്ചുസെറ്റ്സ് അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മാസം ശരാശരി വില 552,000 ഡോളറായിരുന്നു. അതായത്, ഈ സ്ഥലത്ത് വീടുകളുടെ വില വളരെ വളരെ വലുതാണ്. അതിനാലാവാം കത്തിയിട്ടും ഈ വീടിന് ഇത്രയധികം വില ആവശ്യപ്പെടുന്നത്. 

PREV
click me!

Recommended Stories

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ
18 -ാം വയസിൽ വെറും മൂന്ന് മണിക്കൂർ ആയുസെന്ന് ഡോക്ടർമാർ, ഇന്ന് 35 -ാം വയസിൽ 90 കോടിയുടെ ഗെയിമിംഗ് സാമ്രാജ്യത്തിന് ഉടമ