ചായ കുടിക്കാൻ കമ്പനിക്ക് പാമ്പുകളും പല്ലികളും; മലേഷ്യയിലെ ഈ വേറിട്ട കഫേയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Published : Mar 05, 2023, 03:10 PM IST
ചായ കുടിക്കാൻ കമ്പനിക്ക് പാമ്പുകളും പല്ലികളും; മലേഷ്യയിലെ ഈ വേറിട്ട കഫേയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Synopsis

നായ്ക്കളെയും പൂച്ചകളെയും സ്നേഹിക്കുന്നതുപോലെ, പാമ്പിനെയും പല്ലികളെയും സ്നേഹിക്കാൻ തന്റെ കഫേയിൽ എത്തിയാൽ ആളുകൾ പഠിക്കുമെന്നാണ് യാപ് മിംഗ് യാങ് പറയുന്നത്.

പൂച്ചക്കുട്ടികളെയും നായക്കുട്ടികളെയും ഒക്കെ ഓമനിച്ചുകൊണ്ട് ചായ കുടിക്കുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ പൂച്ചക്കുട്ടിയ്ക്കും നായക്കുട്ടിക്കും പകരം നിങ്ങളുടെ മടിയിൽ ചായ കുടിക്കുമ്പോൾ ഇരിക്കുന്നത് ഒരു പാമ്പോ പല്ലിയോ ഒക്കെ ആയാൽ എങ്ങനെ ഇരിക്കുമെന്ന്? ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നുണ്ടോ? 

എന്നാൽ, അങ്ങനെ ഒരു പേടി വേണ്ടെന്നാണ് മലേഷ്യയിലെ ഒരു കഫേയുടെ ഉടമയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ കഫേയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് കമ്പനിയായി ഉള്ളത് പാമ്പുകളും പല്ലികളും ഒക്കെയാണ്. മലേഷ്യയിലെ കോലാലംപൂരിലാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഈ ഉരഗ കഫെ, യാപ് മിംഗ് യാങ് എന്ന ഒരു ഉരഗസ്നേഹിയാണ് തൻറെ സ്വപ്നസാക്ഷാത്കാരം എന്നപോലെ ഈ കഫെ ആരംഭിച്ചിരിക്കുന്നത്. പട്ടികളോടും പൂച്ചകളോടും ഒക്കെ മനുഷ്യൻ കാണിക്കുന്ന അതേ സ്നേഹം തന്നെ ഇഴജന്തുക്കളോടും കാണിക്കുക എന്നതാണ് തൻറെ ലക്ഷ്യം എന്നാണ് ഇയാൾ പറയുന്നത്.

നായ്ക്കളെയും പൂച്ചകളെയും സ്നേഹിക്കുന്നതുപോലെ, പാമ്പിനെയും പല്ലികളെയും സ്നേഹിക്കാൻ തന്റെ കഫേയിൽ എത്തിയാൽ ആളുകൾ പഠിക്കുമെന്നാണ് യാപ് മിംഗ് യാങ് പറയുന്നത്. അതുകൊണ്ട് തന്നെ യാപ്പിന്റെ കഫെയിൽ ചുറ്റിനും സ്ഥാപിച്ചിരിക്കുന്ന ഗ്ലാസ് ടാങ്കുകളിൽ നിറയെ പാമ്പുകളും പല്ലികളും പുഴുക്കളും പഴുതാരകളും ഒക്കെയാണ്. കഫേയിൽ എത്തുന്ന ഉരഗസ്നേഹികളായ ചിലർ അവയെ കൈകളിൽ എടുത്ത് താലോലിക്കാനും മടിക്കാറില്ല എന്നാണ് യാപ് പറയുന്നത്.

പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദം നേടിയ യാപ്പ്, മലേഷ്യൻ ഹെർപെറ്റോളജി (ഉരഗങ്ങളെക്കുറിച്ചുള്ള പഠനം) സൊസൈറ്റിയിലെ അംഗമാണ്. ഇഴജന്തുക്കളെ ആളുകൾ വെറുപ്പോടെ കാണുന്നത് അവസാനിപ്പിക്കണം എന്നാണ് തൻറെ ആഗ്രഹം എന്ന് ഇദ്ദേഹം പറയുന്നു. ഡെക്രി ഫാങ്സ് എന്ന് പേരിട്ടിരിക്കുന്ന തന്റെ കഫെ ഇഴജന്തുക്കളും  മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് വേണ്ടിയാണെന്നാണ് ഇദ്ദേഹം പറയുന്നത്.  

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു