ഇന്ത്യക്കാർക്ക് ചൈനയിൽ ജീവിക്കാൻ പാടാണോ? വീഡിയോയുമായി യുവാവ്

Published : Jul 09, 2025, 06:13 PM IST
Abhinav Singh

Synopsis

'ചൈനയിൽ ജീവിതച്ചെലവ് കൂടുതലാണോ, ചൈന ഇന്ത്യക്കാർക്ക് ചിലവ് കൂടിയ സ്ഥലമാണോ? ഇന്ത്യയിലെയും ചൈനയിലെയും ഭക്ഷണത്തിലെ വ്യത്യാസം, ഇന്ത്യക്കാർക്ക് ചൈനയിൽ അതിജീവിക്കാനാകുമോ' ഇതൊക്കെയാണ് യുവാവ് പറയുന്നത്.

ചൈനയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ഒരു യൂട്യൂബറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. രണ്ട് രാജ്യങ്ങളിലെയും ദൈനംദിന ജീവിതം എങ്ങനെയാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. അതിൽ തന്നെ ഞെട്ടിച്ച സാംസ്കാരികമായ വ്യത്യാസങ്ങൾ ഏതാണ് എന്നും യുവാവ് പറയുന്നുണ്ട്.

​ഗ്രോസറി ഷോപ്പിം​ഗ്, ഓരോ ദിവസത്തെയും ജീവിതം, ശീലങ്ങൾ ഇവയെ കുറിച്ചൊക്കെയാണ് യുവാവ് പറയുന്നത്. 'ഒരു ഇന്ത്യക്കാരൻ ചൈനയിൽ താമസിക്കുന്നത് എങ്ങനെയായിരിക്കും? ഈ വ്ലോഗിൽ, സാംസ്കാരികമായിട്ടുള്ള ചില ഞെട്ടിപ്പിക്കുന്ന വ്യത്യാസങ്ങൾ, ചൈനയിലെ വിലകുറഞ്ഞ ​ഗ്രോസറി ഷോപ്പിംഗ് (വിലയിലെ താരതമ്യം), ഇന്ത്യക്കാർ പ്രതീക്ഷിക്കാത്ത അത്ഭുതകരമായ ശീലങ്ങൾ എന്നിവയാണ് ഞാൻ വെളിപ്പെടുത്തുന്നത്' എന്ന് അഭിനവ് സിം​ഗ് എന്ന യുവാവ് പോസ്റ്റിൽ പറയുന്നുണ്ട്.

'ചൈനയിൽ ജീവിതച്ചെലവ് കൂടുതലാണോ, ചൈന ഇന്ത്യക്കാർക്ക് ചിലവ് കൂടിയ സ്ഥലമാണോ? ഇന്ത്യയിലെയും ചൈനയിലെയും ഭക്ഷണത്തിലെ വ്യത്യാസം, ഇന്ത്യക്കാർക്ക് ചൈനയിൽ അതിജീവിക്കാനാകുമോ' ഇതൊക്കെയാണ് യുവാവ് പറയുന്നത്.

തന്റെ ദിവസം എങ്ങനെ തുടങ്ങുന്നുവെന്നാണ് സിംഗ് ആദ്യം പറയുന്നത്. തുടർന്ന് സഹപ്രവർത്തകർക്കൊപ്പം കാർപൂളിലൂടെ ജോലിസ്ഥലത്തേക്ക് പോകുന്നു. ജോലി കഴിഞ്ഞാൽ ​ഗ്രോസറി സാധനങ്ങൾ വാങ്ങുകയും വീട്ടിലേക്ക് മടങ്ങുകയുമാണ്. പിന്നീട് പാചകം ചെയ്യുന്നത് വരേയും വീഡിയോയിൽ കാണാം.

സിം​ഗിന്റെ ബയോയിൽ പറയുന്നത്, 'ഞാൻ ചൈനയിൽ ജോലി ചെയ്ത് താമസിക്കുന്ന ഒരു കൊറിയോ​ഗ്രാഫറാണ്' എന്നാണ്. 'ചൈനയിലെ ആകർഷകമായ പ്രകൃതിദൃശ്യങ്ങളും, സംസ്കാരവും, അനുഭവങ്ങളുമെല്ലാം എക്സ്പ്ലോർ ചെയ്യുന്ന ആളാണ്' എന്നും പറയുന്നുണ്ട്.

എന്തായാലും, ഈ വീഡിയോ കാണുമ്പോൾ‌ മനസിലാവുന്നത് ഇന്ത്യക്കാർക്ക് ചൈനയിൽ അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടുകൾ ഇല്ല എന്നാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ചൈനയിലെ കൂടുതൽ പ്രാദേശികമായ കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തണം എന്ന് പറഞ്ഞവരുണ്ട്.

വീഡിയോ കാണാം:

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ