1.6 കോടി വരെ വർഷം ശമ്പളം വരും, മാസം ചെലവ് 4 ലക്ഷം; ന്യൂയോർക്ക് സിറ്റിയിലെ ഇന്ത്യൻ ​ഗൂ​ഗിൾ ടെക്കി, വീഡിയോ

Published : Jul 09, 2025, 03:53 PM IST
kushal lodha

Synopsis

ന്യൂയോർക്ക് സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശരാശരി ശമ്പളം എങ്ങനെ ആയിരിക്കും എന്ന് ചോദിച്ചപ്പോൾ, മൈത്രി പറഞ്ഞത്, വർഷം $1,50,000 മുതൽ $2,00,000 (1,28,52,885 - 1,71,37,180) വരെ ആയിരിക്കും എന്നാണ്.

ന്യൂയോർക്ക് സിറ്റിയിൽ ജീവിക്കാൻ ഒരു മാസം എന്ത് ചിലവ് വരും? ഗൂഗിളിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മൈത്രി മംഗൾ എന്ന യുവതി തന്റെ ഒരു മാസത്തെ ചെലവിനെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാസം ഏകദേശം 4 ലക്ഷം (ഏകദേശം $5,000) ചിലവാകുമെന്നാണ് മൈത്രിയുടെ വെളിപ്പെടുത്തൽ.

കരിയർ, ടെക്ക്, വിദേശത്തെ ജീവിതം എന്നിവയെക്കുറിച്ചുള്ള കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്ന പോഡ്‌കാസ്റ്ററും കണ്ടന്റ് ക്രിയേറ്ററുമായ കുശാൽ ലോധ (@kushallodha548) ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

 

വാടക മാത്രം ഏകദേശം 3,000 ഡോളറാണ് (2,56,977.90 ഇന്ത്യൻ രൂപ) വരുന്നത്. ദൈനംദിന ചെലവുകൾക്കും ഔട്ടിം​ഗിനും ഒക്കെയായി ഏകദേശം 1,000 മുതൽ 2,000 ഡോളർ വരെ (85,670.72 - 1,71,368.45 ഇന്ത്യൻ രൂപ) ചിലവാകും. അതിനുപുറമെ, യാത്രാ ചെലവുകൾ കൂടി 100-200 ഡോളർ (8,568.42-17,136.84 ഇന്ത്യൻ രൂപ) വരും. അങ്ങനെ മൊത്തം ഏകദേശം 5,000 ഡോളറാണ് ചെലവ് വരുന്നത്.

ന്യൂയോർക്ക് സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശരാശരി ശമ്പളം എങ്ങനെ ആയിരിക്കും എന്ന് ചോദിച്ചപ്പോൾ, മൈത്രി പറഞ്ഞത്, വർഷം $1,50,000 മുതൽ $2,00,000 (1,28,52,885 - 1,71,37,180) വരെ ആയിരിക്കും എന്നാണ്. ​'ഗൂ​ഗിളിലെ ആവറേജ് പാക്കേജ് എങ്ങനെയാണ്? ​ഗൂ​ഗിളിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ മൈത്രിയോട് ചോദിച്ചപ്പോൾ വിവിധ റോളുകളിൽ 1.6 കോടി വരെ വരും എന്നാണ് പറയുന്നത്' എന്നാണ് കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരിക്കുന്ന റീൽ നിരവധിപ്പേരാണ് കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. അതേസമയം നിരവധിപ്പേർ ടാക്സ് എത്രയാവും എന്നും അന്വേഷിച്ചിരിക്കുന്നതും കാണാം.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ