ഈ ചിത്രത്തില്‍ ഒരു കടുവയെ കാണുന്നുണ്ടോ?

By Web TeamFirst Published Jun 16, 2021, 2:42 PM IST
Highlights

സൂക്ഷിച്ചുനോക്കൂ, ഇടതൂര്‍ന്ന ഈ കാട്ടിനുള്ളില്‍ ഒരു കടുവയുണ്ട്. ഇലകളുടെ മറവില്‍, മരങ്ങള്‍ക്കിടയില്‍, അത് നിങ്ങളെ നോക്കുന്നുണ്ട്. കണ്ടു പിടിക്കാനാവുമോ? 

സൂക്ഷിച്ചുനോക്കൂ, ഇടതൂര്‍ന്ന ഈ കാട്ടിനുള്ളില്‍ ഒരു കടുവയുണ്ട്. ഇലകളുടെ മറവില്‍, മരങ്ങള്‍ക്കിടയില്‍, അത് നിങ്ങളെ നോക്കുന്നുണ്ട്. കണ്ടു പിടിക്കാനാവുമോ? 

ഇല്ലെങ്കില്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ. കണ്ടു കിട്ടിയാല്‍, ഒരു കമന്റായി അതിടൂ. 

 

 

ഇതൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. വന്യജീവികളുടെ വിശേഷങ്ങള്‍ പറയുന്ന 'സാങ്ച്വറി ഏഷ്യ' എന്ന ഇന്ത്യന്‍ മാഗസിന്‍ ആണ് ഒരു ചിത്രത്തിനൊപ്പം ഈ പോസ്റ്റ് ചെയ്തത്. 

''കാണുന്നില്ലേ, എങ്കില്‍, ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ...'' എന്ന പോസ്റ്റിന് നല്ല പ്രതികരണമായിരുന്നു. നിരവധി ലൈക്കുകള്‍ കിട്ടിയ പോസ്റ്റിനു താഴെ നൂറുകണക്കിനാളുകള്‍ കമന്റിട്ടു. 

ഒളിഞ്ഞിരിക്കുന്ന കടുവയെ ചിലര്‍ വേഗം കണ്ടെത്തി. മറ്റു ചിലരാവട്ടെ, 25 മിനിറ്റെടുത്തു കണ്ടെത്താനെന്ന് കമന്റിട്ടു. 

എന്നാല്‍, ഈ കൗതുകത്തിനപ്പുറം ഏറെ പ്രത്യേകതകളുണ്ട് ആ ചിത്രത്തിന്. അതൊരു ചരിത്രപ്രധാനമായ ചിത്രം കൂടിയാണ്. മിസോറാമിലെ ഡാംപ ടൈഗര്‍ റിസര്‍വില്‍ ഏഴ് വര്‍ഷത്തിനു ശേഷം ഒരു കടുവയെ കണ്ടെത്തി എന്നതിന്റെ ചരിത്രരേഖ കൂടിയാണ് ഈ ചിത്രം. 2014-ലാണ് ഇവിടെ അവസാനമായി ഒരു കടുവയെ കണ്ടെത്തിയത്. 

നമുക്കാ ചിത്രത്തിലേക്ക് തിരിച്ചുപോവാം. ഇടതൂര്‍ന്ന ഒരു കാടിന്റെ ഒളിക്യാമറ ചിത്രമാണത്. സഖ്മ ഡോണ്‍ എന്ന ഫോറസ്റ്റ് ഗാര്‍ഡ് കാട്ടില്‍ ഒളിപ്പിച്ചു വെച്ച ക്യാമറകളിലൊന്ന് പകര്‍ത്തിയത്. അതിലെവിടെേയാ ആണ് ആ കടുവ ഉള്ളത്. 

വര്‍ഷങ്ങളായി ഡംപ വനത്തില്‍ പട്രോളിംഗ് നടത്തുന്ന മുതിര്‍ന്ന ഫോറസ്റ്റ് ഗാര്‍ഡ് ആണ് സഖ്മ ഡോണ്‍. ഫെബ്രുവരിയിലാണ് ഈ ക്യാമറ ട്രാപ്പ് അദ്ദേഹം കാട്ടില്‍ വെച്ചത്. മൂന്നു മാസത്തിനുശേഷം ക്യാമറ പരിശോധിക്കുമ്പോഴാണ് കടുവയുടെ അപൂര്‍വ്വ ദൃശം ലഭിച്ചത്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ഇത് കടുവ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതോടെയാണ്, ഈ ചിത്രം ഒരു ചരിത്രരേഖയായി മാറിയത്. 

ഇനിയും കടുവ കാണാത്തവര്‍ക്കായി, അതെവിടെ എന്നു കൂടി കാണിക്കാം
 

click me!