വീട് നവീകരിക്കാനെത്തി, കാർപെന്റർ കണ്ടെത്തിയത് 48 വർഷം മുമ്പെഴുതിയ രണ്ടുപേജ് കത്ത്, അതിൽ... 

Published : Jul 05, 2023, 01:30 PM IST
വീട് നവീകരിക്കാനെത്തി, കാർപെന്റർ കണ്ടെത്തിയത് 48 വർഷം മുമ്പെഴുതിയ രണ്ടുപേജ് കത്ത്, അതിൽ... 

Synopsis

കത്തിൽ എഴുതിയിരുന്നത്, തന്റെ പേര് സ്റ്റെഫാനി എന്നാണ്. തനിക്ക് 14 വയസാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമാണ് താമസിക്കുന്നത്. അമ്മ ​ഗർഭിണിയാണ് തുടങ്ങിയ കാര്യങ്ങളാണ്.

ഒരു പഴയ വീട് നവീകരിക്കാനെത്തിയതാണ് കാർപെന്ററായ ഡക്കോട്ട മോണും സംഘവും. എന്നാൽ, 48 വർഷമായി മറഞ്ഞിരിക്കുന്ന ഒരു അപൂർവ വസ്തുവാണ് അവിടെ നിന്നും അയാൾക്ക് കണ്ടെത്താൻ സാധിച്ചത്. '9/29/1975' എന്ന് രേഖപ്പെടുത്തിയ ഒരു സന്ദേശമാണ് അയാൾ ആദ്യം കാണുന്നത്. അതിൽ ഒരു അമ്പടയാളം ഉണ്ടായിരുന്നു. ആ അമ്പടയാളങ്ങളെ പിന്തുടർന്ന് അയാൾ എത്തിച്ചേർന്നത് ഒരു രഹസ്യ അറയിലാണ്. അവിടെ ഒരു കുപ്പിയിൽ രണ്ട് പേജുള്ള ഒരു കത്തുണ്ടായിരുന്നു. കത്തെഴുതിയത് അന്ന് 14 -കാരിയായിരുന്ന സ്റ്റെഫാനി ഹെറോൺ. 

“എന്റെ ജോലിക്കാർ വീടിന്റെ മുൻവശത്തുള്ള സ്വീകരണമുറി പൊളിക്കുകയായിരുന്നു. ഞാൻ അവശിഷ്ടങ്ങൾ വൃത്തിയാക്കുകയും. തലയുയർത്തി നോക്കിയപ്പോഴാണ് ഭിത്തിയിൽ 'നോട്ട്' എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. പിന്നീട് കുപ്പിയിൽ വച്ചിരുന്ന സന്ദേശവും” എന്നാണ് കത്ത് കണ്ടെത്തിയതിനെ കുറിച്ച് മോൺ പറഞ്ഞത്. ആ കുറിപ്പ് വായിക്കുന്ന സമയത്ത് അവിടെയൊരു 14 -കാരിയുണ്ട്, അവൾ തങ്ങളോട് ഏറെക്കുറെ അര നൂറ്റാണ്ട് കാലം മുൻപേയുള്ള കാര്യം സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത് എന്നും മോൺ പറഞ്ഞു. 

എഐ ഉപയോഗിച്ച് മെസോപ്പോട്ടോമിയന്‍ ഭാഷ വായിക്കാന്‍ പുരാവസ്തു ഗവേഷകര്‍ !

കത്തിൽ എഴുതിയിരുന്നത്, തന്റെ പേര് സ്റ്റെഫാനി എന്നാണ്. തനിക്ക് 14 വയസാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമാണ് താമസിക്കുന്നത്. അമ്മ ​ഗർഭിണിയാണ് തുടങ്ങിയ കാര്യങ്ങളാണ്. ഏതായാലും മോൺ ആ കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ കത്ത് വൈറലായി. സ്റ്റെഫാനിയുടെ സഹോദരി ആ പോസ്റ്റിന് കമന്റും ഇട്ടു. തന്റെ സഹോദരിയാണ് ആ കത്ത് എഴുതിയത് എന്നായിരുന്നു കമന്റ്. കൂടുതൽ വൈകിയില്ല കത്ത് എഴുതിയ സ്റ്റെഫാനി തന്നെ പോസ്റ്റിന് കമന്റ് നൽകി. 

താനാണ് ആ കത്ത് എഴുതിയത്. ആ കത്ത് എഴുതിയതിന് പിറ്റേ ദിവസം തന്റെ അനുജത്തി ജനിച്ചു എന്നെല്ലാം അവൾ ആ കമന്റിൽ വ്യക്തമാക്കി. ഇപ്പോൾ 61 വയസുകാരിയായ സ്റ്റെഫാനി ഭർത്താവിനും അഞ്ച് കുട്ടികൾക്കും ഒപ്പം ന്യൂയോർക്കിലാണ് താമസിക്കുന്നത്. 'ആ കുറിപ്പ് കണ്ടെടുക്കുമെന്ന് കരുതിയില്ല. അതിനെ കുറിച്ച് താൻ പാടേ മറന്നു പോയിരുന്നു. അത് കണ്ടെത്തിയതിൽ അടക്കാനാവാത്ത സന്തോഷം' എന്നാണ് അവർ പറയുന്നത്. 

PREV
click me!

Recommended Stories

10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്
28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്