ആ പച്ചനിറത്തില്‍ കാണുന്നതൊരു മുട്ടയാണ്, 34 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാസോവാരി കുഞ്ഞ്!

Published : Oct 22, 2026, 11:14 AM IST
cassowary egg

Synopsis

അഡ്ലെയ്ഡ് മൃഗശാലയിൽ ആദ്യമായി കാസോവാരി കുഞ്ഞു പിറന്നത് 1968-ലായിരുന്നു. പിന്നീട് 1992-ൽ ആറ് കുഞ്ഞുങ്ങൾ കൂടി ജനിച്ചു. എന്നാൽ, അതിനുശേഷം മുട്ടകളൊന്നും ലഭിച്ചിരുന്നില്ല.

ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡ് മൃഗശാലയിൽ 34 വർഷത്തെ ഇടവേളയ്ക്ക് ശേഷം അപൂർവ്വമായ തിളക്കമുള്ള പച്ച നിറത്തിലുള്ള സതേൺ കാസോവാരി മുട്ട കണ്ടെത്തി. നിയോൺ രത്നം പോലെ തിളങ്ങുന്ന ഈ പച്ച നിറത്തിന് കാരണം 'ബിലിവർഡിൻ' എന്ന സ്വാഭാവിക വർണ്ണവസ്തുവാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പക്ഷിയാണ് കാസോവാരി.

അഡ്ലെയ്ഡ് മൃഗശാലയിൽ ആദ്യമായി കാസോവാരി കുഞ്ഞു പിറന്നത് 1968-ലായിരുന്നു. പിന്നീട് 1992-ൽ ആറ് കുഞ്ഞുങ്ങൾ കൂടി ജനിച്ചു. എന്നാൽ, അതിനുശേഷം മുട്ടകളൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെ നീണ്ട 34 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബേർഡ്സ് ആൻഡ് ഫ്രീ ഫ്ലൈറ്റ് ടീം സൂപ്പർവൈസറായ എറിൻ ഈ മുട്ട കണ്ടെത്തിയത്.

പത്ത് വയസ്സുള്ള 'മാർട്ടിന', പതിമൂന്ന് വയസ്സുള്ള 'ജെഫ്രി' എന്നീ രണ്ട് കാസോവാരികളുടേതാണ് ഇത്. മൃഗശാല അധികൃതർ ഇവരെ ഒന്നിച്ചു ചേർത്തതിന് ശേഷമാണ് ഈ നേട്ടം. 'ഞങ്ങൾക്ക് ഇത് വളരെ ആവേശകരമായ വാർത്തയാണ്. കാരണം അഡ്ലെയ്ഡ് മൃഗശാലയിൽ വിജയകരമായി കാസോവാരി കുഞ്ഞുങ്ങൾ ഉണ്ടായിട്ട് 34 വർഷമായി' എന്ന് മൃഗശാല പുറത്തിറക്കിയ പ്രസ്താവനയിൽ എറിൻ പറഞ്ഞു. ഈ വർഷം ആഗസ്റ്റിലാണ് മാർട്ടിനയെയും ജെഫ്രിയെയും ആദ്യമായി ഒന്നിപ്പിച്ചത്.

കാസോവാരി മുട്ടകൾ പച്ചനിറത്തിലാകുന്നത് എന്തുകൊണ്ട്?

കാസോവാരി മുട്ടകൾ വലുതും തിളങ്ങുന്ന പച്ച നിറത്തിലുമായിരിക്കാൻ കാരണം ബിലിവർഡിൻ എന്ന പിഗ്മെന്റാണ്. ഇടതൂർന്ന മഴക്കാടുകളിൽ ജീവിക്കുന്ന കാസോവാരികൾ ഇലകൾക്കിടയിലാണ് സാധാരണയായി മുട്ടയിടുന്നത്. ഈ പച്ച നിറം ഇരപിടിക്കുന്ന മൃഗങ്ങളിൽ നിന്ന് മുട്ടകളെ ഒളിപ്പിച്ചു വെക്കാൻ സഹായിക്കുന്നു.

IFL സയൻസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ മുട്ടകൾക്ക് ഏകദേശം 580 ഗ്രാം ഭാരമുണ്ടാകും (ഇത് സാധാരണ 10 കോഴിമുട്ടകളുടെ ഭാരത്തിന് തുല്യമാണ്).

നോർത്തേൺ, സതേൺ, ഡാർഫ് എന്നിങ്ങനെ മൂന്നുതരം കാസോവാരികളുണ്ട്. പെൺപക്ഷികൾ മുട്ടയിട്ടുകഴിഞ്ഞാൽ പിന്നെ അവയുമായി ബന്ധപ്പെടാറില്ല. മുട്ട വിരിയിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതുമെല്ലാം ആൺപക്ഷികളാണ്! വളരെ അപകടകാരിയായ പക്ഷിയാണ് കാസോവാരി. അതിന് പ്രധാന കാരണം അവയുടെ കൂർത്ത നഖങ്ങളാണ്.

PREV
Read more Articles on
click me!

Recommended Stories

70 കുട്ടികളുടെ പിതാവ്, പലരുടെയും പേരുപോലും ഓർമ്മയില്ല, പട്ടിണിയും പരിവട്ടവുമായി ജീവിതം; തുറന്നുപറഞ്ഞ് അഫ്ഗാൻ പൗരൻ
കടയിൽ നിന്നും പുറത്തിറങ്ങവെ അലാറം അടിച്ചു, പിന്നാലെ ജീവനക്കാരെത്തി വസ്ത്രം അഴിക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി