ആറ് വർഷം മുമ്പ് കാണാതായ പൂച്ച അപ്രതീക്ഷിതമായി കൺമുന്നിൽ, ആഹ്ളാദത്തിലും അമ്പരപ്പിലും കുടുംബം

Published : Oct 24, 2022, 01:07 PM IST
ആറ് വർഷം മുമ്പ് കാണാതായ പൂച്ച അപ്രതീക്ഷിതമായി കൺമുന്നിൽ, ആഹ്ളാദത്തിലും അമ്പരപ്പിലും കുടുംബം

Synopsis

ജിമിയെ നഷ്ടപ്പെട്ടത് കുടുംബത്തിന് വലിയ വേദനയുണ്ടാക്കി. അവരൊരുപാട് അന്വേഷിച്ചു. പക്ഷേ, അവനെ തിരികെ കിട്ടിയില്ല. അതിനിടയിലാണ് യാദൃച്ഛികമായി ഒരു സ്ത്രീ തന്റെ വീടിന്റെ വരാന്തയിൽ സ്ഥിരമായി ഒരു പൂച്ച കിടന്നുറങ്ങുന്നത് ശ്രദ്ധിച്ചത്.

തങ്ങളുടെ കാണാതായ പൂച്ചയെ ആറ് വർഷത്തിന് ശേഷം കണ്ടുമുട്ടിയ സന്തോഷത്തിലാണ് ഒരു കുടുംബം. അവർ കരുതിയിരുന്നത് തങ്ങളുടെ പൂച്ച ചത്തു പോയി എന്ന് തന്നെയാണ്. ജിമി ഹെൻഡ്രിക്സ് എന്ന് പേരിട്ടിരിക്കുന്ന കറുത്ത നിറത്തിലുള്ള പൂച്ചയെ കാണാതെയാവുന്നത് 2016 ആ​ഗസ്തിലാണ്. തുറന്നിരിക്കുന്ന ജനാലയിലൂടെ ചാടിപ്പോവുകയായിരുന്നു പൂച്ച. അതോടെ ആ കുടുംബം തങ്ങളുടെ പൂച്ചയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നും അത് ചത്തുപോയി എന്നും വിശ്വസിച്ചിരിക്കുകയായിരുന്നു. 

ജോയന്നയും അവളുടെ ഭർത്താവ് നിക്കും കൂടി ജിമിയെ എല്ലായിടത്തും തിരഞ്ഞു. പക്ഷേ, കണ്ടെത്താനായില്ല. ഇപ്പോൾ ആറ് വർഷത്തിന് ശേഷം അവന് പഴയ ഉടമയുടെ അടുത്ത് തിരികെ എത്താൻ സാധിച്ചത് ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന മൈക്രോചിപ്പിന്റെ സഹായത്തോട് കൂടിയാണ്. ഒരു ചാരിറ്റിയാണ് അതുവഴി പൂച്ചയെ തിരിച്ചറിയുകയും ഫേസ്ബുക്ക് വഴി കുടുംബത്തെ കണ്ടെത്തി പൂച്ചയ്ക്കും പഴയ ഉടമയ്ക്കും ഒന്നിച്ച് ചേരാനുള്ള അവസരമൊരുക്കിയതും. 

പൂച്ചയെ നഷ്ടപ്പെടുന്ന സമയത്ത് ദമ്പതികൾ ടോർക്വേയിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ അവിടെ നിന്ന് മാറി, ഡെവണിലെ ബ്രിക്‌ഷാമിൽ താമസിക്കുകയാണ്. അവർക്കൊപ്പം ഇപ്പോൾ മറ്റൊരു പൂച്ചക്കുട്ടിയുണ്ട്. ഒപ്പം തന്നെ ദമ്പതികൾക്ക് ആറ്, നാല്, രണ്ട് വയസ്സുള്ള മൂന്ന് കുട്ടികളുമായി. അവരാരും തന്നെ ജിമിയെ കണ്ടിട്ടുണ്ടായിരുന്നില്ല. 

'കുട്ടിയായിരിക്കുമ്പോഴാണ് ജിമിയെ വാങ്ങിച്ചത്. അതിന് മുമ്പ് തനിക്ക് പൂച്ചകളോട് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. എന്നാൽ, ജിമി അതെല്ലാം മാറ്റി. അവനെപ്പോഴും തന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. താൻ ​ഗർഭിണി ആയിരിക്കുമ്പോൾ വയറിലൊക്കെ വന്നിരിക്കുമായിരുന്നു. പിന്നീട്, അമ്മയ്ക്ക് വയ്യാതായപ്പോൾ ഞങ്ങൾക്ക് അങ്ങോട്ട് പോകേണ്ടി വന്നു. ആ സമയത്ത് ജിമിയെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഏൽപ്പിച്ചു. അവിടെ വച്ചാണ് അവൻ ഓടിപ്പോയത്' എന്ന് ജോയന്ന പറയുന്നു. 

ജിമിയെ നഷ്ടപ്പെട്ടത് കുടുംബത്തിന് വലിയ വേദനയുണ്ടാക്കി. അവരൊരുപാട് അന്വേഷിച്ചു. പക്ഷേ, അവനെ തിരികെ കിട്ടിയില്ല. അതിനിടയിലാണ് യാദൃച്ഛികമായി ഒരു സ്ത്രീ തന്റെ വീടിന്റെ വരാന്തയിൽ സ്ഥിരമായി ഒരു പൂച്ച കിടന്നുറങ്ങുന്നത് ശ്രദ്ധിച്ചത്. അവർ ഉടനെ തന്നെ റെസ്ക്യൂ സംഘത്തെ വിവരം അറിയിച്ചു. അവരാണ് മൈക്രോചിപ്പ് പരിശോധിച്ച് അവന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തിയത്.

അങ്ങനെ ആറ് വർഷത്തെ വേർപിരിയലിന് ശേഷം അവനും അവന്റെ കുടുംബവും വീണ്ടും ഒന്നിച്ച് ചേർന്നിരിക്കുകയാണ്. ജോയന്നയും കുടുംബവും ആവട്ടെ ഇനിയൊരിക്കലും തിരികെ കിട്ടില്ല എന്ന് കരുതിയ പൂച്ചയെ 
തിരികെ കിട്ടിയ സന്തോഷത്തിലുമാണ്. 

PREV
Read more Articles on
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ