റോഡിന് നടുവിൽ മീനുമായി നിൽക്കുന്ന രക്ഷാപ്രവർത്തകൻ, ചിത്രം വൈറൽ

Published : Sep 02, 2022, 11:02 AM IST
റോഡിന് നടുവിൽ മീനുമായി നിൽക്കുന്ന രക്ഷാപ്രവർത്തകൻ, ചിത്രം വൈറൽ

Synopsis

ഒരു രക്ഷാപ്രവർത്തകനാണ് ക്യാറ്റ്ഫിഷിനെ പിടിച്ച് നിൽക്കുന്നത്. അതേ സമയം തന്നെ മറ്റൊരു രക്ഷാപ്രവർത്തകൻ മൊബൈൽ ഫോണിൽ ഇതിന്റെ ചിത്രം പകർത്തുന്നതും കാണാം.

കേരളത്തിലെന്ന പോലെ ബം​ഗളൂരുവിലും കനത്ത മഴയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിലെ റോഡുകൾ പലയിടത്തും വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തകർ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള അശ്രാന്ത്ര പരിശ്രമത്തിലായിരുന്നു. 

മഴ മൂലം കനത്ത നാശനഷ്ടങ്ങൾ തന്നെ ബം​ഗളൂരുവിലും ഉണ്ടായി. അതുപോലെ നീണ്ട ​ഗതാ​ഗതക്കുരുക്കിൽ ആളുകൾ പലയിടത്തും കുടുങ്ങി. അതിനിടയിൽ ചില കൗതുകകരമായ ദൃശ്യങ്ങളും വൈറലായി. അതിൽ റോഡിൽ ഒരാൾ ഒരു ക്യാറ്റ്‍ഫിഷിനെയും പിടിച്ച് നിൽക്കുന്ന ദൃശ്യവും പെടുന്നു. സിംഘാര എന്നാണ് പ്രാദേശികമായി ഈ മത്സ്യം അറിയപ്പെടുന്നത്. 

ഒരു രക്ഷാപ്രവർത്തകനാണ് ക്യാറ്റ്ഫിഷിനെ പിടിച്ച് നിൽക്കുന്നത്. അതേ സമയം തന്നെ മറ്റൊരു രക്ഷാപ്രവർത്തകൻ മൊബൈൽ ഫോണിൽ ഇതിന്റെ ചിത്രം പകർത്തുന്നതും കാണാം. സമീർ മോഹൻ എന്നയാളാണ് ഈ ചിത്രം ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. 'ബം​ഗളൂരുവിലേക്ക് വരൂ, ഇപ്പോൾ റോഡിന്റെ നടുവിൽ നിങ്ങൾക്ക് മീൻ പിടിക്കാം' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. 

സെപ്തംബർ മൂന്ന് വരെ ബംഗളൂരുവിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുകയാണ്. ബംഗളൂരു, ബെലഗാവി, കർണാടകയിലെ നിരവധി ജില്ലകൾ എന്നിവിടങ്ങളിലൊക്കെ കാലാവസ്ഥാ പ്രവചന വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഈ വർഷം ജൂൺ മുതൽ മഴക്കെടുതിയിൽ കർണാടക സംസ്ഥാന സർക്കാരിന് 7,600 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നിർത്താതെ പെയ്യുന്ന മഴയിൽ നീണ്ട ​ഗതാ​ഗതക്കുരുക്കാണ് ന​ഗരങ്ങളിൽ. മഴയിലും വെള്ളപ്പൊക്കത്തിലും ​ഗതാ​ഗതക്കുരുക്കിലും മിക്കവാറും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

അതേ സമയം കേരളത്തിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്