കാറിൽ ലൈം​ഗികത്തൊഴിലാളിക്കൊപ്പം കണ്ടു, പിന്നാലെ സ്ഥാനം രാജിവെച്ച് ഡെട്രോയിറ്റ് പൊലീസ് കമ്മീഷണർ

Published : Jul 14, 2023, 04:31 PM IST
കാറിൽ ലൈം​ഗികത്തൊഴിലാളിക്കൊപ്പം കണ്ടു, പിന്നാലെ സ്ഥാനം രാജിവെച്ച് ഡെട്രോയിറ്റ് പൊലീസ് കമ്മീഷണർ

Synopsis

ബ്രയാൻ മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് ഒന്നും ഒളിക്കാനില്ല. ഇതെല്ലാം വെറും തെറ്റിദ്ധാരണകൾ മാത്രമാണ് എന്നാണ്. ലൈം​ഗികത്തൊഴിലാളിയായ ആ സ്ത്രീയെ തനിക്ക് അറിയുക പോലും ഇല്ല. അവൾ തന്റെ കാറിലേക്ക് ചാടിക്കയറുകയാണ് ഉണ്ടായത് എന്നും തനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല എന്നും ബ്രയാൻ ആരോപിച്ചു.

കാറിൽ ലൈം​ഗികത്തൊഴിലാളിക്കൊപ്പം കണ്ടതിന് പിന്നാലെ തന്റെ സ്ഥാനം രാജിവെച്ച് ഡെട്രോയിറ്റ് പൊലീസ് കമ്മീഷണർ. ഡെട്രോയിറ്റ് പൊലീസ് ഓവർസൈറ്റ് ബോർഡ് ഓഫ് കമ്മീഷണർ അംഗവും ഡെട്രോയിറ്റിലെ പൊലീസ് ഓവർസൈറ്റ് ബോർഡ് മുൻ ചെയർമാനുമായ ബ്രയാൻ ഫെർഗൂസണാണ് രാജി വച്ചിരിക്കുന്നത്. 

പൊലീസ് തന്നെയാണ് ബ്രയാനെ കാറിൽ ലൈം​ഗികത്തൊഴിലാളിക്കൊപ്പം കണ്ടത്. എന്നാൽ, അത് വെറും തെറ്റിദ്ധാരണയായിരുന്നു എന്നായിരുന്നു ബ്രയാൻ വിശദീകരിച്ചത്. ലൈം​ഗികത്തൊഴിലാളിയായ സ്ത്രീ തന്റെ കാറിലേക്ക് ചാടിക്കയറിയതാണ്. ആ സമയത്താണ് പൊലീസ് കണ്ടത് എന്നായിരുന്നു ബ്രയാൻ പറഞ്ഞത്. സ്ഥാനം രാജി വയ്ക്കവെ ബോർഡിനെയും കുടുംബത്തെയും പരി​ഗണിച്ചാണ് ഇപ്പോൾ താൻ തന്റെ സ്ഥാനം രാജി വയ്ക്കുന്നത് എന്നാണ് ബ്രയാൻ വിശദീകരിച്ചത്. 

ബുധനാഴ്ച രാവിലെ ഏഴരയ്ക്കാണ് ബ്രയാനെ സ്വന്തം കാറിൽ ലൈം​ഗികത്തൊഴിലാളിക്കൊപ്പം കണ്ടത്. അണ്ടർ കവർ നാർക്കോട്ടിക്സ് ഏജന്റ്സിന്റെ ഭാ​ഗമായിരുന്ന ജേസൺ ബേറ്റ്സാണ് ബ്രയാനെ കണ്ടത്. പുറത്തിറങ്ങിയപ്പോഴാണ് കാറിൽ ഉണ്ടായിരുന്നത് പൊലീസ് കമ്മീഷണറാണ് എന്ന് തിരിച്ചറിയുന്നത്. ഏതെങ്കിലും ഒരു പദവിയിൽ ഇരിക്കുന്നത് കൊണ്ട് ആരും നിയമത്തിന് അതീതരാകുന്നില്ല എന്നാണ് ബേറ്റ്സ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്. ലൈം​ഗികത്തൊഴിലാളിയായ സ്ത്രീയെ പൊലീസുകാർക്ക് അറിയാം എന്നും ബേറ്റ്സ് പറഞ്ഞു. 

ബ്രയാൻ മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് ഒന്നും ഒളിക്കാനില്ല. ഇതെല്ലാം വെറും തെറ്റിദ്ധാരണകൾ മാത്രമാണ് എന്നാണ്. ലൈം​ഗികത്തൊഴിലാളിയായ ആ സ്ത്രീയെ തനിക്ക് അറിയുക പോലും ഇല്ല. അവൾ തന്റെ കാറിലേക്ക് ചാടിക്കയറുകയാണ് ഉണ്ടായത് എന്നും തനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല എന്നും ബ്രയാൻ ആരോപിച്ചു. ഏതായാലും പൊലീസ് കമ്മീഷണറെ ലൈം​ഗികത്തൊഴിലാളിക്കൊപ്പം കാറിൽ കണ്ടത് വലിയ വാർത്തയായിരുന്നു. പിന്നാലെയാണ് ഇപ്പോൾ ബ്രയാന്റെ രാജിയും വാർത്തയായിരിക്കുന്നത്. 
 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ