
പോക്കറ്റിൽ നിന്ന് ചരലുകള്‍ക്കിടയില്‍ വീണുപോയ ഒരു ചെറിയ വയർലെസ് ഇയർബഡ്ഡ് ChatGPT -യുടെ സഹായത്തോടെ കണ്ടെത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. വെറും അഞ്ച് മിനിറ്റിൽ താഴെ സമയം കൊണ്ടാണ് ഇയർബഡ്ഡ് യുവാവ് കണ്ടെത്തിയത്. റെഡ്ഡിറ്റിലാണ് ഈ രസകരമായ സംഭവം യുവാവ് പങ്കുവെച്ചിരിക്കുന്നത്.
ഏറെനേരം തിരഞ്ഞിട്ടും ഇയർബഡ്ഡ് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ChatGPT -യുടെ സഹായം തേടാൻ അദ്ദേഹം തീരുമാനിച്ചത്. ഇയർബഡ്ഡ് ആക്ടീവ് ആവുകയോ ഫോണുമായി കണക്ട് ആവുകയോ വേണമെങ്കിൽ ചെവിയിൽ വയ്ക്കണമെന്നതിനാൽ ബ്ലൂടൂത്ത് വഴി ഉച്ചത്തിൽ പാട്ട് വെച്ച് കണ്ടെത്തൽ നടക്കുമായിരുന്നില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വെളുത്ത കല്ലുകൾക്കിടയിൽ നിന്ന് അതേ നിറത്തിലുള്ള ചെറിയ ഇയർബഡ്ഡ് സ്വയം തിരഞ്ഞുപിടിക്കുക അസാധ്യമാണെന്ന് മനസ്സിലാക്കിയതോടെയാണ് ചിത്രങ്ങൾ പകർത്തി ചാറ്റ്ജിപിടിക്ക് നൽകിയത്. ചിത്രം സൂക്ഷ്മമായി പരിശോധിച്ച ChatGPT ഇയർബഡ്ഡ് ഇരിക്കുന്ന കൃത്യമായ സ്ഥലം അടയാളപ്പെടുത്തി നൽകുകയായിരുന്നു.
ചിത്രം അപ്‌ലോഡ് ചെയ്തത് മുതൽ ഇയർബഡ്ഡ് കയ്യിൽ കിട്ടുന്നത് വരെ അഞ്ച് മിനിറ്റിൽ താഴെ സമയം മാത്രമേ വേണ്ടിവന്നുള്ളൂ. എ.ഐ ഇല്ലായിരുന്നെങ്കിൽ ഇത് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ലായിരുന്നുവെന്ന് യുവാവ് കുറിച്ചു.
റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ പോസ്റ്റിന് 2,800 -ലധികം അപ്‌വോട്ടുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്. എ.ഐ സാങ്കേതികവിദ്യ കൊണ്ടുള്ള ഇത്തരം ഗുണങ്ങളെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.