4 വാക്കുകൾ, 4 ജീവിതരീതി, ജപ്പാൻകാരുടെ ജീവിതമന്ത്ര; കാഴ്ച്ചപ്പാട് തന്നെ മാറ്റിമറിച്ചതായി ലൈഫ്‍സ്റ്റൈൽ കോച്ച്

Published : Oct 27, 2026, 12:24 PM IST
Luke Coutinho

Synopsis

സ്വാഗതം ചെയ്യാനും നന്ദി പറയാനും ആളുകളെ അഭിവാദ്യം ചെയ്യാനും ജപ്പാനിൽ ആളുകൾ തലകുനിക്കും. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച വ്യക്തിത്വമുള്ളവർ മറ്റുള്ളവരോട് ആഴത്തിലുള്ള ബഹുമാനം പുലർത്തുന്നവരാണ്.

ആരോഗ്യ-ശാസ്ത്ര മേഖലകളെക്കുറിച്ച് പഠിക്കാനായി നടത്തിയ അഞ്ച് ദിവസത്തെ ജപ്പാൻ സന്ദർശനം തന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ചതായി പ്രമുഖ ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് കൗട്ടീഞ്ഞോ. ജാപ്പനീസ് സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നാല് പ്രധാന വാക്കുകളും അവ നൽകുന്ന പാഠങ്ങളുമാണ് അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

യുട്ടോറി (Yutori) – ജീവിതത്തിൽ അല്പം ഇടം നൽകുക

ഓരോ മിനിറ്റും മീറ്റിംഗുകൾ, ഫോൺ കോളുകൾ, വർക്കൗട്ടുകൾ, പോഡ്‌കാസ്റ്റുകൾ, ജോലി എന്നിവയെല്ലാമായി ആളുകൾ നെട്ടോട്ടമോടുകയാണ്. പൂർണ്ണമായ ശാന്തതയിലാണ് ശരീരം സൗഖ്യം നേടുന്നത്. മനസ്സിന് അല്പം ഇടം നൽകുമ്പോഴാണ് ചിന്തകൾ വ്യക്തമാകുന്നത്. എന്നാൽ, സ്വസ്ഥമായി ശ്വാസമെടുക്കാൻ പോലും ആളുകൾ മറന്നുപോയിരിക്കുന്നു.

റെയ് (Rei) – ബഹുമാനം

സ്വാഗതം ചെയ്യാനും നന്ദി പറയാനും ആളുകളെ അഭിവാദ്യം ചെയ്യാനും ജപ്പാനിൽ ആളുകൾ തലകുനിക്കും. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച വ്യക്തിത്വമുള്ളവർ മറ്റുള്ളവരോട് ആഴത്തിലുള്ള ബഹുമാനം പുലർത്തുന്നവരാണ്. മറ്റുള്ളവരെ ബഹുമാനിക്കുന്നത് വഴി നമ്മൾ ചെറുതാകുന്നില്ല, മറിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

പിൻ പിൻ കൊറോറി (Pin Pin Korori) – നല്ല ജീവിതം

കൂടുതൽ കാലം ജീവിക്കുക എന്നതിലുപരി, ജീവിച്ചിരിക്കുന്നത്രയും കാലം സ്വയം പ്രാപ്തരായിരിക്കുക എന്നതാണ് പ്രധാനം. നല്ല അവസ്ഥയിലല്ലാതെ ഒരുപാട് കാലം ജീവിക്കുന്നതിൽ അർത്ഥമില്ല. കഴിയുന്നത്ര കാലം വ്യക്തതയോടെ, കരുത്തോടെ, നന്നായിരിക്കുക എന്നതാണ് യഥാർത്ഥ ലക്ഷ്യം.

ഇസോഗബ മവാരെ (Isogaba Maware) – പതുക്കെയുള്ള വഴി

കാര്യങ്ങളെല്ലാം വേ​ഗത്തിൽ ചെയ്ത് തീർക്കുന്നതിനെ ആളുകൾ മഹത്വവൽക്കരിക്കാറുണ്ട്. എന്നാൽ, ശരീരം പ്രവർത്തിക്കുന്നത് തിടുക്കത്തിലല്ല, മറിച്ച് കൺസിസ്‍റ്റൻസിയിലാണ്. മെല്ലെയുള്ള, ലക്ഷ്യബോധമുള്ള പാതയാണ് എപ്പോഴും വിജയിക്കുന്നത്.

അഞ്ചു ദിവസത്തെ ജപ്പാൻ യാത്ര തനിക്ക് ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല പഠിപ്പിച്ചു തന്നതെന്ന് കൗട്ടീഞ്ഞോ കുറിച്ചു. നമ്മൾ ഓരോ ദിവസവും ജീവിക്കുന്ന രീതി തന്നെയാണ് ഏറ്റവും വലിയ മരുന്ന് എന്ന് ഈ യാത്ര ഓർമ്മിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മഞ്ഞൾപ്പൊടിയും മുളകുപൊടിയും കൊണ്ട് കൂറ്റൻ ചിത്രം; ലോകറെക്കോർഡ് നേടി കർണാടക സ്വദേശി
കോളേജ് വിദ്യാർത്ഥികൾ അപരിചിതരെ ഫോണിൽ വിളിച്ച് സംസാരിക്കണം; വേറിട്ട അസൈൻമെന്റുമായി സർവകലാശാല