വില കൂടിയ നട്സുകളും മറ്റും പക്ഷികൾക്കായി വലിച്ചെറിയാന്‍ ആളെവച്ച് കോടീശ്വരൻ, എലിശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

Published : Oct 13, 2026, 06:01 PM IST
rat

Synopsis

ഭക്ഷണമായി നൽകുന്ന നട്സുകളും പഴവർ​ഗങ്ങളും കാരണമാണ് ഇങ്ങനെ വലിയ തോതിൽ പ്രാവുകളും എലികളും പെരുകിയിരിക്കുന്നത്. ഇത് പ്രശസ്തമായ ഗ്രീൻ സിറ്റി മാർക്കറ്റിന് സമീപം വലിയ തോതിൽ വൃത്തിഹീനമായ അന്തരീക്ഷമുണ്ടാക്കുകയും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ്.

ചിക്കാഗോയിലെ പ്രമുഖ ശതകോടീശ്വരനായ ബാരി സൈഡിന്റെ ചില പ്രവൃത്തികളാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. ലിങ്കൺ പാർക്കിലും, വീടിന്റെ പരിസരത്തും പക്ഷികൾക്കും മറ്റു ജീവികൾക്കുമായി ഉയർന്ന നിലവാരമുള്ള നട്സും വിത്തുകളും വലിച്ചെറിയാൻ ഇയാൾ ആളുകളെ നിയോഗിച്ചതാണ് ആകെ പുലിവാലായത്. ഇത് കാരണം പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങളും എലി ശല്യവും രൂക്ഷമായിരിക്കയാണ് എന്നാണ് ആരോപണം. ഭക്ഷണം നൽകാൻ തുടങ്ങിയതോടെ നൂറുകണക്കിന് പ്രാവുകൾ ഇങ്ങോട്ടെത്താൻ തുടങ്ങി. എലിശല്യവും രൂക്ഷമാവുകയായിരുന്നു.

ഭക്ഷണമായി നൽകുന്ന നട്സുകളും പഴവർ​ഗങ്ങളും കാരണമാണ് ഇങ്ങനെ വലിയ തോതിൽ പ്രാവുകളും എലികളും പെരുകിയിരിക്കുന്നത്. ഇത് പ്രശസ്തമായ ഗ്രീൻ സിറ്റി മാർക്കറ്റിന് സമീപം വലിയ തോതിൽ വൃത്തിഹീനമായ അന്തരീക്ഷമുണ്ടാക്കുകയും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ്.

സാധാരണ അണ്ടിപ്പരിപ്പുകളല്ല ഇയാൾ ഇവിടെ വലിച്ചെറിയുന്നത്. പകരം ബ്രസീൽ നട്സുകൾ, വാൽനട്ടുകൾ തുടങ്ങിയവയാണ് പാർക്കിൽ പക്ഷികൾക്കും മറ്റുമായി വലിച്ചെറിയുന്നത്. 43 -ാം വാർഡ് ആൽഡർമാൻ ടിമ്മി ക്നൂഡ്സൻ നൽകിയ താക്കീതുകളും നോട്ടീസുകളും 94 -കാരനായ സൈഡ് അവഗണിക്കുകയായിരുന്നു. ഫൈനുകളും ഇഷ്ടം പോലെ വരുന്നുണ്ട്. എന്നാൽ, അതിൽ എതിർപ്പുകളൊന്നും കൂടാതെ അദ്ദേഹം അവയെല്ലാം അടച്ചു തീർക്കുകയാണത്രെ.

നഗരസഭയുടെയും പാർക്ക് ഡിസ്ട്രിക്റ്റിന്റെയും അധികാരം ഉപയോഗിച്ച് ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ അധികൃതർ.

PREV
Read more Articles on
click me!

Recommended Stories

ക്യാന്‍സറാണ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ, പെൻ​ഗ്വിന്റെ ചിത്രം പകർത്താൻ അന്റാര്‍ട്ടിക്കയിലേക്ക്, ട്യൂമര്‍ ചുരുങ്ങി
2.5 കോടിയുടെ ക്രിപ്‌റ്റോ തട്ടിപ്പ്: പണം സ്വർണ്ണപ്പല്ലിനും ആഡംബര ജീവിതത്തിനും ഒടുവിൽ തടവ് ശിക്ഷ!