സഹപാഠിക്കൊപ്പം ഫോട്ടോയെടുക്കാൻ ആശുപത്രിയിലെത്തി കൂട്ടുകാർ; മണിക്കൂറുകൾക്കകം വിദ്യാർത്ഥി യാത്രയായി 

Published : May 25, 2025, 04:48 PM IST
സഹപാഠിക്കൊപ്പം ഫോട്ടോയെടുക്കാൻ ആശുപത്രിയിലെത്തി കൂട്ടുകാർ; മണിക്കൂറുകൾക്കകം വിദ്യാർത്ഥി യാത്രയായി 

Synopsis

അവർ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനോട് ഒപ്പം നിന്ന് ചിത്രം പകർത്തി സന്തോഷത്തോടെ പിരിഞ്ഞു. പക്ഷേ, അത് എന്നെന്നേക്കുമായുള്ള ഒരു വിടപറയൽ ആയിരിക്കുമെന്ന് അവർ ആരും കരുതിയിരുന്നില്ല.

കഴിഞ്ഞദിവസം ചൈനയിലെ സാമൂഹികമാധ്യമങ്ങളിൽ ഒരു ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ചൈനയിലുടനീളമുള്ള ലക്ഷക്കണക്കിന് ആളുകളെ ആഴത്തിൽ സ്പർശിച്ച ആ ചിത്രം ഒരു സ്കൂളിലെ ബിരുദ ദാന ചടങ്ങുകളിൽ ഒന്നിൽ വിദ്യാർത്ഥികൾ ഒന്നിച്ചു നിന്നെടുത്ത ചിത്രമായിരുന്നു. എന്നാൽ, സാധാരണ ബിരുദ ദാന ചടങ്ങുകളിൽ കാണപ്പെടുന്ന ഒരു ചിത്രം പോലെ ആയിരുന്നില്ല അത്. 

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന തങ്ങളുടെ ഒരു സഹപാഠിക്കൊപ്പം ഫോട്ടോ എടുക്കുന്നതിനായി വിദ്യാർത്ഥികൾ ആശുപത്രിയിൽ എത്തിയാണ് അത് ചിത്രീകരിച്ചത്. ആ ഫോട്ടോ ഏറെ സന്തോഷം നൽകുന്നതാണെങ്കിലും ദൗർഭാഗ്യകരമായ മറ്റൊരു കാര്യം ആ ചിത്രം പകർത്തി ഏതാനും മണിക്കൂറുകൾക്കു ശേഷം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആ വിദ്യാർത്ഥി മരിച്ചു എന്നതാണ്.

സിചുവാൻ പ്രവിശ്യയിലെ ഒരു ജൂനിയർ സെക്കൻഡറി സ്കൂളിലെ അവസാന ദിവസത്തെ ബിരുദ ദാന ചടങ്ങിനോട് അനുബന്ധിച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു അത്. ജീവിതത്തിൽ ഏറെ സന്തോഷകരമായ നിമിഷത്തിൽ തങ്ങളോടൊപ്പം പഠിച്ച ഒരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നത് സഹപാഠികളെ ഏറെ വിഷമിപ്പിച്ചിരുന്നു. തങ്ങൾ എടുക്കുന്ന അവസാന ഗ്രൂപ്പ് ഫോട്ടോയിൽ ആ സഹപാഠിയും വേണമെന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു. 

അങ്ങനെയാണ് വിദ്യാർത്ഥികൾ ഒരുമിച്ച് ആശുപത്രിയിലേക്ക് എത്തിയത്. തുടർന്ന് അവർ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനോട് ഒപ്പം നിന്ന് ചിത്രം പകർത്തി സന്തോഷത്തോടെ പിരിഞ്ഞു. പക്ഷേ, അത് എന്നെന്നേക്കുമായുള്ള ഒരു വിടപറയൽ ആയിരിക്കുമെന്ന് അവർ ആരും കരുതിയിരുന്നില്ല. ഫോട്ടോയെടുത്ത് ആശുപത്രിയിൽ നിന്നും സഹപാഠികൾ ഇറങ്ങി മണിക്കൂറുകൾക്കകം ആ വിദ്യാർത്ഥി മരണപ്പെട്ടതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

മെയ് 17 -ന് ആണ് , 50 -ൽ അധികം വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോടൊപ്പം  സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്ററിലധികം നടന്ന് യിലോംഗ് പീപ്പിൾസ് ആശുപത്രിയിലെത്തി ഈ ഓർമ്മച്ചിത്രം പകർത്തിയത്. റെൻ ജുഞ്ചി എന്ന 15 -കാരനായ അവരുടെ സഹപാഠിക്ക് ജീവിതത്തിന്റെ അവസാന നിമിഷത്തിൽ ആ കൂട്ടുകാർ നൽകിയ ഏറ്റവും വലിയ സമ്മാനമായിരുന്നു ആശുപത്രി സന്ദർശനവും ഗ്രൂപ്പ് ഫോട്ടോയും. 

ക്യാൻസർ രോഗബാധിതനായ റെൻ ഒരു വർഷമായി ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തി റെന്നിനെ സന്ദർശിച്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദി പറഞ്ഞുകൊണ്ട് അവൻ്റെ കുടുംബാംഗങ്ങളാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ