ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

Published : Jul 25, 2023, 11:02 AM ISTUpdated : Jul 25, 2023, 02:27 PM IST
ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയം സംഭവിക്കുന്നതെന്ത് കൊണ്ട്? സീബ്രാഫിഷിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ചൈന

Synopsis

1976-ൽ സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സോയൂസ് 21 ദൗത്യത്തിന്‍റെ ഭാഗമായി സല്യൂട്ട് 5 ബഹിരാകാശ നിലയത്തിലേക്കും സീബ്രാഫിഷിനെ അയച്ചിട്ടുണ്ട്.  സോവിയറ്റ് ബഹിരാകാശയാത്രികർ നടത്തിയ പരീക്ഷണത്തില്‍ മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുന്നതിനായി സീബ്രാഫിഷ് അവരുടെ ചില സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നതായി കണ്ടെത്തിയിരുന്നു. 

ഹിരാകാശത്തേക്ക് സീബ്രാ മത്സ്യത്തെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ബഹിരാകാശ യാത്രികര്‍ക്ക് മൈക്രോ ഗ്രാവിറ്റിയിൽ അസ്ഥിക്ഷയം സംഭവിക്കുന്നതെങ്ങനെ എന്ന് മനസിലാക്കുകയാണ് ലക്ഷ്യം. അടഞ്ഞ ആവാസവ്യവസ്ഥയിൽ മത്സ്യവും സൂക്ഷ്മാണുക്കളും തമ്മിലുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള ഗവേഷണത്തിന്‍റെ ഭാഗമായാണ് ചെറു മത്സ്യങ്ങളെ ടിയാൻഗോങ്ങിലെ ഭ്രമണപഥത്തിലേക്ക് അയക്കുകയെന്ന് ചൈന മാനൻഡ് സ്‌പേസ് എഞ്ചിനീയറിംഗ് സ്‌പേസ് ആപ്ലിക്കേഷൻ സിസ്റ്റത്തിന്‍റെ കമാൻഡർ-ഇൻ-ചീഫ് അസിസ്റ്റന്‍റ് ഷാങ് വെയ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

കൊറിയന്‍ പൗരന്‍ ട്രാഫിക് നിയമം ലംഘിച്ചു, പിഴ 5000; രസീത് കൊടുക്കാത്ത ദില്ലി പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഇതിന് മുമ്പും പല ജീവികളെയും വസ്തുക്കളെയും ചൈന തങ്ങളുടെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിട്ടുണ്ട്. സീബ്രാഫിഷ് മനുഷ്യ ജീനുകളുമായി ഉയർന്ന ഹോമോളോജി (തുല്യത) പങ്കിടുന്നു. ഇത് 87 ശതമാനം വരെ തുല്യമാണെന്ന് പഠനങ്ങള്‍ പറയുന്നു. 1976-ൽ സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സോയൂസ് 21 ദൗത്യത്തിന്‍റെ ഭാഗമായി സല്യൂട്ട് 5 ബഹിരാകാശ നിലയത്തിലേക്കും സീബ്രാഫിഷിനെ അയച്ചിട്ടുണ്ട്.  സോവിയറ്റ് ബഹിരാകാശയാത്രികർ നടത്തിയ പരീക്ഷണത്തില്‍ മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുന്നതിനായി സീബ്രാഫിഷ് അവരുടെ ചില സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നതായി കണ്ടെത്തിയിരുന്നു. 

'അയ്യോ... ഇതെന്ത് ജീവി?'; ഞണ്ടിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന നിഗൂഢ സമുദ്രജീവിയെ കണ്ട് അമ്പരന്ന് നെറ്റിസണ്‍സ് !

ചൈന തങ്ങളുടെ ബഹിരാകാശ കേന്ദ്രമായ ടിയാൻഗോങില്‍, നാലോ അഞ്ചോ സീബ്രാഫിഷുകളെയും  ആൽഗകളെയും സൂക്ഷ്മാണുക്കളെയും വളർത്താൻ കഴിയുന്ന ഒരു ലിറ്റർ വെള്ളമുള്ള അടച്ച “അക്വേറിയം” സഞ്ചീകരിച്ചിട്ടുണ്ട്. ഈ ജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഒരു ഓട്ടോമാറ്റിക് ഫീഡിംഗ് ഉപകരണവും അവര്‍ വികസിപ്പിച്ചു.  മത്സ്യത്തിന്‍റെ വളർച്ച നിരീക്ഷിക്കുകയും അവയ്ക്ക് സ്വയമേവ ഭക്ഷണം നൽകുകയും ചെയ്യുന്ന ഒരു ഇന്‍റലിജന്‍റ് സംവിധാനം വികസിപ്പിച്ചെടുക്കുകയും ഇത് 2022-ൽ വെന്‍റിയൻ ലാബ് മൊഡ്യൂൾ വിക്ഷേപിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പരീക്ഷണത്തിന്‍റെ സമയക്രമമോ അതിലെ ജല ഉപകരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താന്‍ ചൈന തയ്യാറായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ