ഫോണെടുക്കാൻ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ കയ്യിട്ടു, കുത്തേറ്റു, ഉറക്കമില്ലാതായി, നഷ്ടപരിഹാരം വേണമെന്നാവശ്യം

Published : Mar 10, 2025, 09:39 AM IST
ഫോണെടുക്കാൻ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ കയ്യിട്ടു, കുത്തേറ്റു, ഉറക്കമില്ലാതായി, നഷ്ടപരിഹാരം വേണമെന്നാവശ്യം

Synopsis

വിമാനത്തിലെ ജീവനക്കാർ ഉടനെ തന്നെ ഇയാളുടെ വിരൽ അണുവിമുക്തമാക്കുകയും സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. നേരത്തെ വിമാനത്തിൽ യാത്ര ചെയ്ത ഒരാളാണ് സൂചി ഇവിടെ ഉപേക്ഷിച്ചു പോയത് എന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി. 

വിമാനത്തിൽ വെച്ച് ആരോ ഉപേക്ഷിച്ച സിറിഞ്ച് സൂചി ശരീരത്തിൽ തറച്ചുവെന്നും നഷ്ടപരിഹാരം വേണമെന്നും യുവാവ്. ചൈന സതേൺ എയർലൈൻസിനോടാണ് യുവാവ് 130,000 യുവാൻ (15,69,236.00 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 

സിറിഞ്ച് ശരീരത്തിൽ കുത്തിക്കയറിയ സംഭവം തനിക്ക് വലിയ വൈകാരിക ബുദ്ധിമുട്ടും വിഷാദവുമാണ് ഉണ്ടാക്കിയത് എന്നും യുവാവ് കോടതിയെ അറിയിച്ചു. ചൈനയിൽ നിന്നുള്ള ജിമു ന്യൂസ് പറയുന്നതനുസരിച്ച് ഫു എന്ന യാത്രക്കാരനാണ് ഇപ്പോൾ എയർലൈൻസിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇയാൾ വിമാനത്തിലെ സീറ്റ് പോക്കറ്റിൽ നിന്നും ഫോൺ എടുക്കവെ വിരലിൽ മൂർച്ചയുള്ള ഒരു കുത്തേറ്റതായി തോന്നുകയായിരുന്നു. ഇൻസുലിൻ കുത്തിവയ്പ്പ് എടുക്കുന്നത് എന്ന് കരുതുന്ന ഒരു സിറിഞ്ചിൽ നിന്നാണ് കുത്തേറ്റത് എന്ന് കരുതുന്നുവെന്നും ഫു പറഞ്ഞു. 

വിമാനത്തിലെ ജീവനക്കാർ ഉടനെ തന്നെ ഇയാളുടെ വിരൽ അണുവിമുക്തമാക്കുകയും സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. നേരത്തെ വിമാനത്തിൽ യാത്ര ചെയ്ത ഒരാളാണ് സൂചി ഇവിടെ ഉപേക്ഷിച്ചു പോയത് എന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തി. 

ലാൻഡിംഗിന് ശേഷം, ടിക്കറ്റ് റീഫണ്ടായി 1,800 യുവാൻ (21,794.62 ഇന്ത്യൻ രൂപ) എയർലൈൻ ഫൂവിന് വാഗ്ദാനം ചെയ്തിരുന്നു. നഷ്ടപരിഹാരമായി 1,000 യുവാൻ കൂടി വാഗ്ദാനം ചെയ്തു. എന്നാൽ, താൻ അനുഭവിച്ച മാനസികപ്രയാസങ്ങൾക്ക് അത് പോരാ എന്ന് പറഞ്ഞാണ് ഫു ആ ഓഫർ നിരസിച്ചത്.

ഇതിന് പിന്നാലെ ഫുവിന് എന്തെങ്കിലും രോ​ഗം വരുമോ എന്നതടക്കമുള്ള പേടി കാരണം കടുത്ത മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടു. ജോലി ചെയ്യാനാവാതെയായി. ഇതെല്ലാം കാണിച്ചാണ് ഇയാൾ പരാതിയുമായി മുന്നോട്ട് പോയത്. എന്നാൽ, പിന്നീട് എയർലൈൻ ഇയാളുടെ മുഴുവൻ ചികിത്സാ ചെലവും വഹിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. 

മരുന്നുപയോഗിച്ച് 75 കിലോ ഭാരം കുറച്ചു, സംഭവിച്ചതിങ്ങനെ, അനുഭവം പങ്കുവച്ച് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ