അമ്പോ ഇങ്ങനെയുണ്ടോ ഒരു ഭാര്യാസ്നേഹം; ഭാര്യയെ കാണാനായി ദിവസവും 320 കിലോമീറ്റർ യാത്ര ചെയ്ത് യുവാവ്

Published : Jul 20, 2024, 07:41 PM IST
അമ്പോ ഇങ്ങനെയുണ്ടോ ഒരു ഭാര്യാസ്നേഹം; ഭാര്യയെ കാണാനായി ദിവസവും 320 കിലോമീറ്റർ യാത്ര ചെയ്ത് യുവാവ്

Synopsis

ഓരോ ദിവസവും ഓഫീസിലേക്കും ഓഫീസിൽ നിന്നും തിരികെ വീട്ടിലേക്കുമായി 320 കിലോമീറ്റർ ദൂരം താൻ സഞ്ചരിക്കുന്നുണ്ടെന്നാണ് ലിൻ പറയുന്നത്.  

എല്ലാദിവസവും തന്റെ ഭാര്യയെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമായി താൻ ഒരു ദിവസം 320 കിലോമീറ്റർ യാത്ര ചെയ്യുന്നു എന്ന വെളിപ്പെടുത്തലുമായി 31 -കാരനായ ചൈനീസ് യുവാവ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ലിൻ ഷു എന്ന യുവാവ് തൻറെ ദൈനംദിന യാത്രയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൂയിനിൽ പോസ്റ്റ് ചെയ്ത് നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലാണ്. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇദ്ദേഹത്തിന്റെ ഓരോ ദിവസത്തെയും യാത്ര ഇങ്ങനെയാണ്. എല്ലാദിവസവും രാവിലെ അഞ്ചുമണിക്ക് ഉണരുന്ന ലിൻ കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലുള്ള തൻ്റെ വീട്ടിൽ നിന്ന് പുലർച്ചെ 5:20 ന് പുറപ്പെടും. 6:15 ന് ട്രെയിൻ പിടിക്കാൻ സ്റ്റേഷനിലേക്ക് 30 മിനിറ്റ് ഇലക്ട്രിക് ബൈക്കിൽ ആദ്യ യാത്ര. രാവിലെ 7:46 ന് ഷാൻഡോങ്ങിൻ്റെ കിഴക്കൻ ഭാഗത്തുള്ള ക്വിംഗ്‌ദാവോയിൽ എത്തിയ ശേഷം, തൻ്റെ ഓഫീസിലേക്ക് 15 മിനിറ്റ്  കാൽനടയാത്ര. 

ഓഫീസിലെത്തി കഴിഞ്ഞാൽ കാൻറീനയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഒമ്പതുമണിക്ക് ജോലിക്ക് കയറും. ജോലി കഴിഞ്ഞാൽ വീണ്ടും 160 കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് തിരിച്ച് യാത്ര. ഇങ്ങനെ ഓരോ ദിവസവും ഓഫീസിലേക്കും ഓഫീസിൽ നിന്നും തിരികെ വീട്ടിലേക്കുമായി 320 കിലോമീറ്റർ ദൂരം താൻ സഞ്ചരിക്കുന്നുണ്ടെന്നാണ് ലിൻ പറയുന്നത്.  ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ  ലിനിൻ്റെ കഥ 7 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

എന്നാലും, ഇങ്ങനെയുണ്ടോ ഒരു ഭാര്യാസ്നേഹം എന്നാണ് നെറ്റിസൺസിപ്പോൾ ചോദിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ