ഒരൊറ്റ ദിവസം കൊണ്ട് 1 കോടി ഫോളോവേഴ്സ്! സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ആ തിരിച്ചുവരവ്

Published : May 22, 2026, 02:14 PM IST
woman

Synopsis

ചൈനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർ 24 മണിക്കൂറിനുള്ളില്‍ നേടിയത് ഒരുകോടി ഫോളോവേഴ്സിനെ. ജിയാങ് ചെങ്കലൻ, എന്ന ഇന്‍ഫ്ലുവന്‍സറാണ് ഒരു ദിവസം ഇത്രയധികം ഫോളോവേഴ്സിനെ നേടിയത്. ആരാണ് ഇവര്‍? എന്താണ് ഈ പ്രീതിക്ക് കാരണം?

ഒറ്റദിവസം കൊണ്ട് ഒരു കോടി ഫോളോവേഴ്സിനെ നേടി ചൈനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർ. എന്നാലും ഒറ്റദിവസം കൊണ്ട് എങ്ങനെയാണ് ഒരാൾക്ക് 10 മില്ല്യൺ ഫോളോവേഴ്സ് ഒക്കെ ഉണ്ടാകുന്നത് എന്ന് സംശയം തോന്നിയേക്കാം അല്ലേ? എന്നാൽ, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഈ ബ്യൂട്ടി ഇൻഫ്ലുവൻസർ. തിരിച്ചെത്തി വെറും 24 മണിക്കൂറിനുള്ളിലാണ് ഏകദേശം 10 മില്യൺ ന്യൂ ഫോളോവേഴ്സിനെ ഇവർക്ക് ലഭിച്ചത്. ജിയാങ് ചെങ്കലൻ എന്ന ഇൻഫ്ലുവൻസറാണ് ഈ കിടിലൻ തിരിച്ചുവരവ് നടത്തിയത്. മുൻപ് 'ചെങ്‌ഷിആൻ' (@chengshian) എന്ന പേരിൽ ഓൺലൈനിൽ അറിയപ്പെട്ടിരുന്ന ഇവർക്ക് വിവിധ പ്ലാറ്റ്‌ഫോമുകളിലായി 3 കോടിയിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു.

'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ യഥാർത്ഥ പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചുകൊണ്ടാണ് ഇവർ ഇപ്പോൾ ഈ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയത്. തുടർന്ന് ഒരൊറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഇവരെ ഫോളോ ചെയ്യാൻ തുടങ്ങിയത്. താൻ സോഷ്യൽ മീഡിയ ഉപേക്ഷിച്ചുപോയതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടാണ് ജിയാങ് ചെങ്കലൻ ആദ്യ വീഡിയോ പങ്കുവെച്ചത്. തന്റെ മുൻ പ്രൊഡക്ഷൻ ഏജൻസിയുമായുള്ള നിയമപരമായ തർക്കങ്ങൾ കാരണമാണ് തനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും മാറിനിൽക്കേണ്ടി വന്നതെന്ന് ഇവർ വെളിപ്പെടുത്തി. തന്റെ പഴയ സോഷ്യൽ മീഡിയ പേരും അതുമായി ബന്ധപ്പെട്ട ഓൺലൈൻ ഷോപ്പുകളും ഇപ്പോൾ ഏജൻസിയുടെ കീഴിലാണെന്നും, അതിനാൽ തന്റെ പേര് വിശ്വസിച്ച് ആ ഷോപ്പുകളിൽ നിന്ന് ഇനി ആരും സാധനങ്ങൾ വാങ്ങരുതെന്നും ഇവർ ആരാധകരോട് അഭ്യർത്ഥിച്ചു.

തുടർന്ന് ഇവർ പങ്കുവെച്ച മേക്കപ്പ് ട്യൂട്ടോറിയൽ വീഡിയോയ്ക്ക് ഇതിനോടകം തന്നെ മില്ല്യൺ കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. പ്രമുഖ കോസ്മെറ്റിക്സ് ബ്രാൻഡുകൾ ഉൾപ്പടെ ഇവർക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

പുരുഷ ഫാഷനിൽ വീണ്ടും തരംഗമായി 'ഹൂപ്പ് ഇയറിങ്സ്'; സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിന് പിന്നാലെ
സിജെപിക്ക് പിന്നാലെ ഒജെപി, 'ഓ​ഗി ജനത പാർട്ടി'യുടെ ലക്ഷ്യം പാറ്റകളെ ഇല്ലാതാക്കൽ, പക്ഷേ...