ഇന്ത്യയിലെ കൊവിഡ് മരണങ്ങളെ പരിഹസിച്ച്  ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വിവാദപോസ്റ്റ്

Web Desk   | Asianet News
Published : May 03, 2021, 01:22 PM IST
ഇന്ത്യയിലെ കൊവിഡ് മരണങ്ങളെ പരിഹസിച്ച്  ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വിവാദപോസ്റ്റ്

Synopsis

ഇന്ത്യയിലെ കൊവിഡ് മരണങ്ങളെ പരിഹസിച്ച് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്. ചൈനീസ്‌ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു അക്കൗണ്ടില്‍നിന്നാണ് ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ വെയിബോയില്‍ ഒരു ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്.

ബീജിംഗ്: ഇന്ത്യയിലെ കൊവിഡ് മരണങ്ങളെ പരിഹസിച്ച് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്. ചൈനീസ്‌കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു അക്കൗണ്ടില്‍നിന്നാണ് ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ വെയിബോയില്‍ ഒരു ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. എന്നാല്‍, ഇതിനെതിരായ വിമര്‍ശനങ്ങളും ഉയര്‍ന്നു. പിന്നീട് ഈ പോസ്റ്റ് ഡിലിറ്റ് ചെയ്യപ്പെട്ടുവെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. 

ചൈനീസ്‌കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ പൊളിറ്റിക്കല്‍ ആന്റ് ലീഗല്‍ അഫയേഴ്‌സ് കമീഷന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍നിന്നാണ് ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും അപമാനിക്കുന്ന ഇമേജ് ഷെയര്‍ ചെയ്യപ്പെട്ടത്. ലക്ഷക്കണക്കി് ഫോളേവേഴ്‌സ് ഉള്ള അക്കൗണ്ട് ആണിത്. 

രണ്ട് ചിത്രങ്ങളാണ് ഇതിലുള്ളത്. ഒന്നില്‍, ചൈനയുടെ റോക്കറ്റ് തീ കത്തിക്കൊണ്ട് പറന്നുയരുന്ന ചിത്രമാണ്. മറ്റേതില്‍, ഇന്ത്യയില്‍ കൊവിഡ് ബാധിച്ച മരിച്ചവരുടെ ചിതയ്ക്ക് തീകൊളുത്തുന്ന ചിത്രവും.  ഒപ്പം, ചൈനയില്‍ ഒരു തീ കത്തിക്കുന്നു; ഇന്ത്യയില്‍ ഒരു തീ കത്തിക്കുന്നു എന്ന അടിക്കുറിപ്പും.

ചൈന റോക്കറ്റുകള്‍ ആകാശത്തേക്ക് വിടുമ്പോള്‍ ഇന്ത്യ കൊവിഡ്മരണങ്ങളില്‍ വലയുകയാണ് എന്ന് പച്ചയ്ക്ക് പറയുന്ന ഈ ഇമേജിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് അനുചിതമാണെന്നും ഇതുപോലൊരു സമയത്ത് ഇന്ത്യയുടെ കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. ശനിയാഴ്ച പ്രത്യക്ഷപ്പെട്ട പോസ്റ്റ് പിറ്റേന്ന് നീക്കം ചെയ്തതായാണ് വിവരം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധിയില്‍ ദു:ഖം രേഖപ്പെടുത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശം അയച്ച് പിറ്റേ ദിവസമാണ് ഈ ഇമേജ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സന്നദ്ധമാണെന്നും ആവശ്യമെങ്കില്‍, സഹായം എത്തിക്കാമെന്നുമാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദേശത്തില്‍ പറയുന്നത്. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!