വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഫാഹ് എന്ന 24-കാരി ഇരട്ട സഹോദരന്മാരായ സൂയ, സിംഗ് എന്നിവരുമായി ഒരു വർഷത്തിലേറെയായി ഡേറ്റിംഗിലാണ്. ഇരു കുടുംബങ്ങളുടെയും പൂർണ്ണ പിന്തുണയോടെ മൂവരും ഒരുമിച്ച് ജീവിക്കുകയും ദൈനംദിന ഉത്തരവാദിത്തങ്ങൾ പങ്കിടുകയും ചെയ്യുന്നു.

ടക്കുകിഴക്കൻ തായ്‌ലൻഡിലെ ഒരു സ്ത്രീക്ക് ഒരേ സമയം ഇരട്ട സഹോദരന്മാരുമായി ഡേറ്റിംഗ് നടത്തി. ഏവരെയും ഞെട്ടിച്ച് ഇരട്ടകളുടെ കുടുംബവും യുവതിയുടെ കുടുംബവും മൂന്നു പ‍േരെയും പിന്തുണച്ചു. അതേസമയം ഓണ്‍ലൈനിൽ വാർത്തകൾ വന്നതോടെ സമ്മിശ്രപ്രതികരണമാണ് ഉയർന്നത്. തായ്‍ലൻഡിലെ നഖോൺ ഫാനോമിൽ നിന്നുള്ള 24 -കാരിയായ ഫാഹ് ആണ് അടുത്തിടെ തന്‍റെ അസാധാരണമായ ബന്ധത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

ഫായുടെ ആദ്യ ഡേറ്റിംഗ്

അവിവാഹിതയായിരുന്ന ഫാ എന്ന് പേരുള്ള യുവതി ഒരു വർഷത്തിലേറെയായി ഇരട്ടകളായ സൂയയുമായും സിംഗുമായുമുള്ള ഇരട്ട ഡേറ്റിംഗ് തുടങ്ങിയിട്ട്. ഇരുവരുമായി ഡേറ്റിംഗ് നടത്തുന്നതിന് മുമ്പ് യുവതിക്ക് മറ്റ് ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇളയ ഇരട്ട സഹോദരനായ സൂയ, ആദ്യം തനിക്ക് സന്ദേശം അയക്കുകയായിരുന്നെന്നും പിന്നീട് തന്നെ ബന്ധപ്പെടാൻ മൂത്ത സഹോദരനോട് ആവശ്യപ്പെടുകയായിരുന്നെന്നും ഫാഹ് പറഞ്ഞു. ഫാഹിന്‍റെ പഠനം പൂർത്തിയാക്കുന്നതിനിടയിലാണ് മൂവരും ഡേറ്റിംഗ് ആരംഭിക്കുന്നത്. ഏവരെയും അത്ഭുതപ്പെടുത്തി ഇരു കുടുംബങ്ങളും മൂന്നരുടെയും ബന്ധത്തിന് പൂർണ്ണ പിന്തുണ നൽകി.

മൂവരും ഒരുമിച്ച്

ഇരട്ടകൾ ഫാഹിനെക്കാൾ ഒരു വയസ്സ് ഇളയവരും കാർഷിക യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുമാണെന്ന് തായ് മാധ്യമമായ ഖോസോദ് പറയുന്നു. തങ്ങളുടെ ബന്ധം സുസ്ഥിരവും സംതൃപ്തവും ആണെന്ന് ഫാഹ് പറയുന്നു. മൂന്നവരും ഒരുമിച്ച് ഡേറ്റിംഗ് ആരംഭിച്ചത് മുതൽ അവർ ഒരേ കിടക്കയാണ് പങ്കിടുന്നുണ്ടെന്നും സാധാരണയായി താൻ ഇരട്ടകളുടെ മധ്യത്തിലാണ് കിടക്കാറെന്നും ഫാഹ് പറയുന്നു. ലൈംഗിക ജീവിതത്തെ സംബന്ധിച്ചിടത്തോളം, അത് ഒരു ബന്ധത്തിന്‍റെ സ്വാഭാവിക ഭാഗമാണ്. ഞങ്ങൾ അത് ഷെഡ്യൂൾ ചെയ്യുന്നില്ല, സൗകര്യപ്രദമായ കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ സ്റ്റോറന്റ് ജീവനക്കാരിയാണ് ഫാഹ്. അവർക്ക് പ്രതിമാസം 10,000 ബാറ്റിലധികം (ഏതാണ്ട് 30,000 -ത്തോളം രൂപ) വരുമാനമുണ്ട്.

തങ്ങളുടെ ജീവിതം

അവർ മൂന്നുപേരും ദൈനംദിന ഉത്തരവാദിത്തങ്ങൾ പങ്കിടുകയും ഒരുമിച്ച് കുടുംബത്തെ പോറ്റുകയും ചെയ്യുന്നു. സഹോദരന്മാർ എപ്പോഴും അവരുടെ വരുമാനം കൈകാര്യം ഫാഹിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സഹോദരന്മാർ ലജ്ജാശീലരാണെന്നും എന്നാൽ, അവർ ഒരിക്കലും പരസ്പരം അസൂയ കാണിച്ചിട്ടില്ലെന്നും ഫാഹ് കൂട്ടിചേർക്കുന്നു. ഫാഹിന്‍റെ പഠനം പൂർത്തിയാക്കുന്നതിനിടെയാണ് മൂവരും ഡേറ്റിംഗ് ആരംഭിച്ചത്. തന്‍റെ മക്കൾ ഇരുവരെയും അച്ഛാ എന്ന് വിളിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നെന്നും ഫാഹ് കൂട്ടിച്ചേർക്കുന്നു. തങ്ങളുടെത് വ്യക്തിപരമായ ബന്ധമാണെന്നും സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് കുറിപ്പുകളോട് ഒരു താത്പര്യവുമില്ലെന്നും ഫാഹ് പറയുന്നു. അതേസമം തായ് സമൂഹ മാധ്യമങ്ങളിൽ സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവയ്ക്കപ്പെട്ടു.