മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകാൻ ഇന്ത്യൻ സ്ത്രീകൾ; ‘കൊളോണിയൽ ഹാംഗ് ഓവർ’ എന്ന്  ആക്ഷേപം

Published : May 15, 2025, 10:29 PM IST
മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകാൻ ഇന്ത്യൻ സ്ത്രീകൾ; ‘കൊളോണിയൽ ഹാംഗ് ഓവർ’ എന്ന്  ആക്ഷേപം

Synopsis

ക്ഷേത്ര ദർശനത്തിന് മുമ്പ് ഇന്ത്യൻ സ്ത്രീകൾ മിസ്സ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഈ വർഷത്തെ മിസ്സ് വേൾഡ് സൗന്ദര്യമത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സന്തോഷത്തിലാണ് ഫാഷൻ ലോകം. മെയ് 31 തെലങ്കാനയിലെ ഫിനാലെ ഹൈദരാബാദിലാണ് ഫൈനൽ നടക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിനാലെയ്ക്ക് മുന്നോടിയായി രണ്ടാഴ്ചത്തെ പരിശീലന പരിപാടികൾക്കായി നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഇതിനോടകം തന്നെ തെലങ്കാനയിൽ എത്തിക്കഴിഞ്ഞു. 

എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു വിവാദം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. സൗന്ദര്യമത്സരത്തിനായി എത്തിയിരിക്കുന്ന മത്സരാർത്ഥികളുടെ കാലുകൾ ഇന്ത്യൻ സ്ത്രീകളെക്കൊണ്ട് കഴുകിപ്പിച്ചത് ആണ് വിവാദമായിരിക്കുന്നത്. ഇതിൻറെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ‘കൊളോണിയൽ ഹാംഗ് ഓവർ’ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശനാത്മകമായി പ്രതികരിച്ചത്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മത്സരങ്ങളിൽ ഒന്നായ മിസ്സ് വേൾഡ് മത്സരം മുൻകാലങ്ങളിലും വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തവണയും അതിൽ മാറ്റം ഉണ്ടായില്ല. ക്ഷേത്ര ദർശനത്തിന് മുമ്പ് ഇന്ത്യൻ സ്ത്രീകൾ മിസ്സ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

മെയ് 10 ന് ഹൈദരാബാദിൽ നടന്ന വർണാഭമായ ചടങ്ങോടെയാണ് മിസ്സ് വേൾഡ് 2025 മത്സരം ആരംഭിച്ചത്. മെയ് 31 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ നിലവിലെ ലോക സുന്ദരി ക്രിസ്റ്റിന പിസ്‌കോവ പുതിയ വിജയിക്ക് കിരീടം കൈമാറും. ഫൈനലിന് മുന്നോടിയായി, മത്സരാർത്ഥികൾ  യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ മുളുഗു ജില്ലയിലെ രാമപ്പ ക്ഷേത്രത്തിലും, വാറങ്കലിലെ പ്രശസ്തമായ ആയിരം തൂൺ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്.

തെലങ്കാന ടൂറിസം വകുപ്പ് ക്ഷേത്ര സന്ദർശനങ്ങൾ ഒരുക്കിയത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപായാണ് മത്സരാർത്ഥികളുടെ കാലുകൾ കഴുകാൻ ഇന്ത്യൻ സ്ത്രീകളെ സഹായികളായി നിർത്തിയത്. ഇതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം, കഴുത്തിൽ സ്വർണ ചെയിൻ, കഴിക്കുന്നത് 'കാവിയാർ', പൂച്ചകളിലെ രാജകുമാരി 'ലിലിബെറ്റ്'
കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് പിഴ, പിറ്റേന്ന് മുതൽ കാറിലും ഹെൽമറ്റ് ധരിച്ച് യുവാവ്, സംഭവം ആഗ്രയില്‍