
വിവാഹം കഴിക്കുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ പോകുന്ന ആളുകളെ കുറിച്ച് അന്വേഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ, വിവാഹം കഴിക്കാൻ പോകുന്നതിന് വെറും മാസങ്ങൾക്ക് മുമ്പ് തന്റെ കാമുകൻ തന്റെ കസിനാണ് എന്ന് തിരിച്ചറിഞ്ഞാൽ എന്താവും അവസ്ഥ. അതുപോലെ സംഭവിച്ചതിന്റെ കഥ പങ്ക് വച്ചിരിക്കുന്നത് റെഡ്ഡിറ്റിലാണ്.
ഇതുപോലെയുള്ള അനേകം അനുഭവങ്ങൾ പലരും റെഡ്ഡിറ്റിൽ പങ്ക് വയ്ക്കാറുണ്ട്. തങ്ങളുടെ ഫാമിലി ട്രീയെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി തങ്ങൾ ഡിഎൻഎ ടെസ്റ്റ് നടത്തി എന്നും അതിലാണ് തങ്ങൾ ഇരുവരും കസിൻസാണ് എന്ന് തിരിച്ചറിഞ്ഞത് എന്നുമാണ് റെഡ്ഡിറ്റിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. തങ്ങൾ ഇരുവരും ഒരേ പ്രായമുള്ളവരാണ്. സ്വവർഗാനുരാഗികളാണ്. തങ്ങളുടെ പ്രണയത്തിൽ എല്ലാം നല്ലതായിരുന്നു. അധികം വൈകാതെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ആ സമയത്താണ് തനിക്കും ഭാവിവരനും വേണ്ടി ഡിഎൻഎ കിറ്റ് വാങ്ങിയത്. എന്നാൽ, അതിന്റെ ഫലമാണ് എല്ലാം അവതാളത്തിലാക്കിയത്. ഇരുവരും തേർഡ് കസിൻസാണ്. തങ്ങൾ സ്വവർഗാനുരാഗികളായതിനാൽ തന്നെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ല എന്നും പോസ്റ്റിൽ പറയുന്നു.
തേർഡ് കസിൻസ് എന്നത് കുറച്ച് അടുത്ത ബന്ധമല്ലേ, അതുകൊണ്ട് വിവാഹം കഴിക്കുന്നത് നല്ലതാണോ എന്ന സംശയവും യുവാവിനുണ്ട്. ഇതേക്കുറിച്ച് ഇപ്പോൾ ആരോടെങ്കിലും പറയാൻ കാമുകന് താല്പര്യമില്ല. എന്നാൽ, ഇതാരോടെങ്കിലും പറഞ്ഞ് തലയിൽ നിന്നും ഒന്നിറക്കി വയ്ക്കാനാണ് താൻ ശ്രമിക്കുന്നത് എന്നാണ് പോസ്റ്റിട്ട ആൾ പറയുന്നത്.
ഏതായാലും മിക്കവരും പറഞ്ഞത് വിവാഹം കഴിക്കുന്നതിൽ വലിയ പ്രശ്നമൊന്നും ഇല്ല എന്നാണ്. ഈ പോസ്റ്റ്
തന്നെ ഫേക്ക് ആണ് എന്ന് പറഞ്ഞവരും ഉണ്ട്.