ലീക്കേജ് പരിഹരിക്കാന്‍ അടുക്കളയുടെ തറ പൊളിച്ചു, കാത്തിരുന്നത് നിധി; കോടിപതികളായി ദമ്പതികള്‍

Published : May 14, 2023, 08:39 AM IST
ലീക്കേജ് പരിഹരിക്കാന്‍ അടുക്കളയുടെ തറ പൊളിച്ചു, കാത്തിരുന്നത് നിധി; കോടിപതികളായി ദമ്പതികള്‍

Synopsis

ശേഖരത്തിലെ ഏറ്റവും പഴക്കമുള്ള നാണയം വിറ്റ് പോയത് 57 ലക്ഷം രൂപയ്ക്കാണ്. ഇരു ഭാഗത്തും തലകളാണ് ആലേഖനം ചെയ്തതെന്ന മിന്‍റിലെ തകരാറ് കൂടിയുള്ളതാണ് ഈ നാണയം.

യോര്‍ക്ക്ഷെയര്‍: അടുക്കള പുതുക്കി പണിയുന്നതിനിടയില്‍ ലഭിച്ചത് സ്വര്‍ണനാണയ ശേഖരം. കോടിപതികളായി ദമ്പതികള്‍. 17ാം നൂറ്റാണ്ടിലേയും 18ാം നൂറ്റാണ്ടിലേയും സ്വര്‍ണനാണയങ്ങളുടെ ശേഖരമാണ് ഇംഗ്ലണ്ട് സ്വദേശികളായ ദമ്പതികള്‍ക്ക് വീടിന്‍റെ അടുക്കളയില്‍ നിന്ന് ലഭിച്ചത്. 264 ഇംഗ്ലീഷ് സ്വര്‍ണനാണയങ്ങളാണ് ശേഖരത്തിലുണ്ടായിരുന്നത്. 2019ല്‍ അടുക്കള പുതുക്കി പണിയാന്‍ ഒരുങ്ങുന്നതിന്‍റെ ഇടയിലാണ് നിധി ശേഖരം ദമ്പതികളെ തേടിയെത്തുന്നത്. ആദ്യകാലത്ത് ഈ ഭാഗത്ത് താമസിച്ചുകൊണ്ടിരുന്ന വ്യാപാരി കുടുംബത്തിന്‍റേതാണ് നാണയ ശേഖരമെന്നാണ് കണക്കാക്കുന്നത്.

കപ്പല്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചവരായിരുന്നു ഈ വീട് ഇരുന്ന സ്ഥലം നേരത്തെ കൈകാര്യം ചെയ്തിരുന്നത്. 1610മുതല്‍ 1727 വരെയുള്ളതാണ് കണ്ടെത്തിയ സ്വര്‍ണനാണയങ്ങള്‍. നാണയങ്ങള്‍ ലേലത്തിന് വച്ചതിന് പിന്നാലെ പുരാവസ്തു ശേഖരങ്ങളുള്ള നിരവധി പേരാണ് ലേലത്തിനെത്തിയത്. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ചാന, ജപ്പാന്‍ അടക്കമുള്ള ഇടങ്ങളില്‍ നിന്നാണ് പുരാവസ്തു പ്രേമികളെത്തിയത്. മുന്‍പൊരു ലേലത്തിലും ലേലത്തിലും ലഭിക്കാത്ത പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചതെന്നാണ് സ്വര്‍ണ നാണയ ശേഖരം ലേലം ചെയ്ത ഗ്രിഗറി എഡ്മണ്ട് അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ശേഖരത്തിലെ ഏറ്റവും പഴക്കമുള്ള നാണയം വിറ്റ് പോയത് 57 ലക്ഷം രൂപയ്ക്കാണ്. ഇരു ഭാഗത്തും തലകളാണ് ആലേഖനം ചെയ്തതെന്ന മിന്‍റിലെ തകരാറ് കൂടിയുള്ളതാണ് ഈ നാണയം.

264 സ്വര്‍ണനാണയങ്ങള്‍ക്കായി 7 കോടിയലധികം രൂപയാണ് ദമ്പതികള്‍ക്ക് ലഭിക്കുന്നത്. കാലങ്ങളായി തങ്ങള്‍ താമസിച്ചിരുന്നത് ഒരു നിധിക്ക് മുകളിലാണ് എന്ന് ഈ ദമ്പതികൾക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. പൈപ്പിലെ തകരാറ് സ്ഥിരമായതോടെയാണ് ഇവര്‍ അടുക്കളയുടെ തറ പൊളിക്കുന്നത് എന്നാൽ, ആ തറ പൊളിച്ചതോടെ അപ്രതീക്ഷിതമായ ഭാ​ഗ്യം ഇവരുടെ ജീവിതം മാറി മറിയുന്ന കാഴ്ചയാണ് യോര്‍ക്ക്ഷെയറില്‍ നിന്ന് വരുന്നത്. തറ പൊളിക്കവെ ഇലക്ട്രിക് കേബിളിൽ തട്ടിയതാണ് എന്നാണ് ദമ്പതികൾ കരുതിയത്. എന്നാൽ, അത് കൂടിക്കൂടി വന്നതോടെ അവർ കൂടുതൽ പരിശോധന നടത്തി.

അതിലാണ് നാണയങ്ങൾ നിറച്ച ഒരു മൺപാത്രം ദമ്പതികൾക്ക് ലഭിക്കുന്നത്. വിദ​ഗ്ദ്ധർ എത്തി ഈ നാണയങ്ങൾ പരിശോധിച്ചപ്പോഴാണ് അത് 2.3 കോടി വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് എന്ന് ദമ്പതികൾക്ക് മനസിലായത്. ജെയിംസ് ഒന്നാമന്റെയും ചാൾസ് ഒന്നാമന്റെയും ജോർജ്ജ് ഒന്നാമന്റെയും ഭരണകാലത്തെ നാണയങ്ങളാണ് ഈ മണ്‍പാത്രത്തിലുണ്ടായിരുന്നത്.

ബിസി 474-ാം നൂറ്റാണ്ടിലെ നിധി കണ്ടെത്തി; അപൂർവങ്ങളിൽ അപൂർവ്വമെന്ന് ഗവേഷകർ

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ