റോമന്‍ ചക്രവര്‍ത്തിയുടെ കാലത്തെ സ്വര്‍ണ്ണ നാണയം നിറച്ച മണ്‍കുടം കണ്ടെത്തി. ഇറ്റാലിയന്‍ പ്രവിശ്യയായ ക്രെസ്സോണില്‍നിന്നും പുരാവസ്തു ഗവേഷകരാണ് നൂറിലധികം സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെടുത്തത്. ബിസി 474-ാം നൂറ്റാണ്ടിലുള്ള  നാണയങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.

റോം: റോമന്‍ ചക്രവര്‍ത്തിയുടെ കാലത്തെ സ്വര്‍ണ്ണ നാണയം നിറച്ച മണ്‍കുടം കണ്ടെത്തി. ഇറ്റാലിയന്‍ പ്രവിശ്യയായ ക്രെസ്സോണില്‍നിന്നും പുരാവസ്തു ഗവേഷകരാണ് നൂറിലധികം സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെടുത്തത്. ബിസി 474-ാം നൂറ്റാണ്ടിലുള്ള നാണയങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.

രണ്ട് കൈപിടിയുള്ള കുടം കണ്ടെടുക്കുമ്പോൾ ഒരു ഭാഗം പൊട്ടിയ നിലയിലായിരുന്നു. തുടർന്ന് പുരാവസ്തു ഗവേഷകർ മണ്ണ് മാറ്റി നോക്കിയപ്പോഴാണ് നാണയങ്ങൾ കണ്ടത്താനായത്. ഏകദേശം 300 ഒാളം നാണയങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. വടക്കന്‍ ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ ക്രെസ്സോണി തീയറ്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കോപ്ലക്‌സ് നിര്‍മ്മാണത്തിനിടെയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിധി കണ്ടെത്തിയിരിക്കുന്നത്. 

പുരാതന നഗരമായ നോം കോം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണെന്നും ആ കാലഘട്ടങ്ങളിൽ വൈന്‍ പോലുളള പാനീയങ്ങള്‍ സൂക്ഷിക്കുന്നതിന് ഇത്തരം കുടങ്ങള്‍ ഉപയോഗിച്ചിരുന്നതായും ഗവേഷകർ പറയുന്നു. നാണയങ്ങളുടെ ചരിത്രപരമായ പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പുരാവസ്തു സംഘത്തിന് ലഭിച്ച ഒരു നിധിയാണ് ഈ പ്രദേശമെന്നും കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍റ് ആക്ടിവിറ്റീസ് മന്ത്രി ആല്‍ബര്‍ട്ടോ ബോണിസോലി പറഞ്ഞു.

അതേസമയം, ഇതുവരെയും കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് വ്യത്യസ്ഥമായ നാണയങ്ങളാണിതെന്ന് പ്രാദേശിക ആർക്കിയോളജി സൂപ്രണ്ടായ ലൂക്കാ ഋണാദി വ്യക്തമാക്കി. മണ്‍പാത്രത്തില്‍ കണ്ടെത്തിയ സ്വര്‍ണനാണയങ്ങളുടെ മൂല്യം നിര്‍ണയിക്കാനാവാത്തതാണെന്നും പ്രദേശത്തുനിന്നും ഇത്തരത്തിലുളള നിധി കണ്ടെക്കുന്നത് ആദ്യത്തെ സംഭവമാണെന്നുമാണ് ചരിത്രകാരന്മാരുടെ വാദം.