അമ്മ, വില്‍പ്പത്രം സാമൂഹിക മാധ്യമ ചാറ്റില്‍ പങ്കുവച്ചു; കോടതി വില്‍പ്പത്രം തന്നെ അസാധുവാക്കി !

Published : Nov 27, 2023, 03:15 PM IST
അമ്മ, വില്‍പ്പത്രം സാമൂഹിക മാധ്യമ ചാറ്റില്‍ പങ്കുവച്ചു; കോടതി വില്‍പ്പത്രം തന്നെ അസാധുവാക്കി !

Synopsis

അനന്തരാവകാശവുമായി ബന്ധപ്പെട്ട് ചെറുമകളുമായി സഹകരിക്കാൻ മുത്തശ്ശി ഷാങ്ഹായ് ന​ഗരത്തിലേക്ക് വരാൻ തന്നെ മടിച്ചു. അതോടെ കേസ് കോടതിയിലെത്തി. 


സാമൂഹിക മാധ്യമ ആപ്പായ WeChat ൽ തന്‍റെ അവസാന വിൽപ്പത്രം പങ്കുവച്ച് ചൈനീസ് യുവതി. എന്നാല്‍, സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വില്‍പ്പത്രം നിലനിൽക്കില്ലന്ന് കോടതി വിധിച്ചതോടെ വിൽപ്പത്രം അസാധുവായി. സാമൂഹിക മാധ്യമ ആപ്പില്‍ വില്‍പ്പത്രം പങ്കുവച്ച സ്ത്രീയുടെ മരണത്തിന് പിന്നാലെ വില്‍പ്പത്രത്തിന്‍റെ ഉള്ളടക്കത്തെ ചൊല്ലി മക്കളും മുത്തശ്ശിയും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് കേസ് കോടതിയിലെത്തിയതും കോടതി വില്‍പ്പത്രം തന്നെ അസാധുവാണെന്ന് വിധിച്ചതും. ഈ മാസം ആദ്യം ഷാങ്ഹായിലെ ഹുവാങ്‌പു ജില്ലാ പീപ്പിൾസ് കോടതി നടത്തിയ വിധിയാണ് വില്‍പ്പത്രം അസാധുവായതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഡിസ്നി റൈഡിൽ ഇരുന്ന് കുഞ്ഞിന് മുലയൂട്ടിയ അമ്മയ്ക്ക് വിമര്‍ശനം; ചെകിടടച്ച് മറുപടിയുമായി യുവതി

2021 ജൂലൈ 16-ന്, മരണപ്പെട്ട ഷാവോ എന്ന് പേരുള്ള സ്ത്രീ, മരണത്തിന് കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു  WeChat ഫാമിലി ചാറ്റ് ഗ്രൂപ്പിൽ തനിക്ക് ​ഗുരുതരമായി അസുഖമായതിനാൽ ഒരു വിൽപ്പത്രം എഴുതി സൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നതായി വെളിപ്പെടുത്തി.​ ഗ്രൂപ്പിൽ പോസറ്റ് ചെയ്ത അവരുടെ വിൽപ്പത്രത്തിൽ പറഞ്ഞിരുന്നത് താൻ തന്‍റെ എല്ലാ സ്വത്തുക്കളും ക്വിയാൻ എന്ന് വിളിക്കപ്പെടുന്ന മകൾക്ക് നൽകുന്നതായും 2021 ഓഗസ്റ്റ് 19 മുതൽ ക്വിയാൻ തന്‍റെ കടങ്ങൾ വീട്ടാൻ തുടങ്ങണമെന്നുമായിരുന്നു. താമസിയാതെ, ഷാവോ മരണത്തിന് കീഴടങ്ങി. 

വിവാഹ ക്ഷണക്കത്തോ അതോ ഗവേഷണ പ്രബന്ധമോ ?; ആശ്ചര്യപ്പെട്ട് സോഷ്യല്‍ മീഡിയ

അമ്മയുടെ മരണശേഷം, സ്വത്തുക്കൾ എല്ലാം സൺ എന്ന പേരുള്ള അമ്മയുടെ അമ്മയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ക്വിയാൻ കണ്ടെത്തി. ഷാങ്ഹായ് ന​ഗരത്തിന് പുറത്ത് തന്‍റെ മറ്റൊരു മകനോടൊപ്പമായിരുന്നു മുത്തശ്ശി താമസ്സിച്ചിരുന്നത്. പക്ഷേ, അനന്തരാവകാശവുമായി ബന്ധപ്പെട്ട് ചെറുമകളുമായി സഹകരിക്കാൻ അവർ ഷാങ്ഹായ് ന​ഗരത്തിലേക്ക് വരാൻ തന്നെ മടിച്ചു. അതോടെ കേസ് കോടതിയിലെത്തി. വീചാറ്റില്‍ പ്രസിദ്ധപ്പെടുത്തിയ  അവസാന വിൽപ്പത്രം നിയമപരമായി അസാധുവാണെന്ന് കോടതി വിധിച്ചു. ഒപ്പം നിയമപ്രകാരം ഷാവോയുടെ സ്വത്തുക്കൾ അവളുടെ കുടുംബാംഗങ്ങൾക്കിടയിൽ തുല്യമായി വിഭജിക്കണമെന്നും കോടതി വിധിച്ചു. 

നായയെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; മരിച്ച യുവാവിന്‍റെ വീട്ടിലെത്തി അമ്മയെ കണ്ട് സങ്കടം ബോധിപ്പിച്ച് നായ !
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?