ലോകമെമ്പാടുമുള്ള 550 ല്‍ അധികം കുട്ടികളുടെ അച്ഛനായ ബീജ ദാതാവിന് വിലക്കേര്‍പ്പെടുത്തി കോടതി

Published : Apr 29, 2023, 04:00 PM IST
ലോകമെമ്പാടുമുള്ള 550 ല്‍ അധികം കുട്ടികളുടെ അച്ഛനായ ബീജ ദാതാവിന് വിലക്കേര്‍പ്പെടുത്തി കോടതി

Synopsis

2007 -ൽ ബീജദാനം ചെയ്യാൻ തുടങ്ങിയത് മുതൽ ജോനാഥൻ 550-നും 600-നും ഇടയിൽ കുട്ടികളുടെ അച്ഛാനായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭാവ ചെയ്ത ബീജങ്ങളുടെ എണ്ണത്തെക്കുറിച്ചും ഗർഭധാരണം നടന്ന കുട്ടികളുടെ എണ്ണത്തെക്കുറിച്ചും ജോനാഥന്‍  "മനപ്പൂർവ്വം"  മറ്റ് മാതാപിതാക്കളില്‍ നിന്നും മറച്ച് വച്ചതായും കോടതി കണ്ടെത്തി. 


ലോകമെമ്പാടുമായി 550-ലധികം കുട്ടികളുടെ അച്ഛനായ ബീജം ദാനാവിന് വിലക്കേര്‍പ്പെടുത്തി ഡച്ച് കോടതി ഉത്തരവിട്ടു. ഒരു അഭിഭാഷക സംഘവും ബീജ ദാതാവില്‍ നിന്ന് ബീജം സ്വീകരിച്ച ഒരു സ്ത്രീയുമാണ് ഇയാള്‍ക്കെതിരെ കേസ് കൊടുത്തത്. ഒരു ദാതാവ് 12 കുടുംബങ്ങളിലായി 25 കുട്ടികളില്‍ കൂടുതല്‍ പേരുടെ പിതാവാകരുതെന്ന് ഡച്ച് ക്ലിനിക്കല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പറയുന്നു. 2017 ലും സമാനമായ ഒരു കേസ് ഉണ്ടായിരുന്നു.  41 വയസുള്ള ജോനാഥന്‍ എന്നയാള്‍ നെതര്‍ലാന്‍റില്‍ ബീജദാനത്തിലൂടെ 100 അധികം കുട്ടികളുടെ അച്ഛനായതിനെ തുടര്‍ന്നായിരുന്നു അന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇയാള്‍ക്കെതിരെയാണ് ഇപ്പോഴത്തെ കേസും. 

നെതര്‍ലാന്‍റില്‍ വിലക്ക് നേരിട്ടതോടെ ജോനാഥന്‍ ഓണ്‍ലൈനിലൂടെ വിദേശത്തേക്ക് ബീജദാനം നല്‍കുന്നത് തുടര്‍ന്നു. ബീജദാതാക്കൾക്കായി സെൻട്രൽ രജിസ്റ്റർ ഇല്ലാത്തതിനാൽ രാജ്യത്തെ നിയമങ്ങൾ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2007 -ൽ ബീജദാനം ചെയ്യാൻ തുടങ്ങിയത് മുതൽ ജോനാഥൻ 550-നും 600-നും ഇടയിൽ കുട്ടികളുടെ അച്ഛാനായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭാവ ചെയ്ത ബീജങ്ങളുടെ എണ്ണത്തെക്കുറിച്ചും ഗർഭധാരണം നടന്ന കുട്ടികളുടെ എണ്ണത്തെക്കുറിച്ചും ജോനാഥന്‍  "മനപ്പൂർവ്വം"  മറ്റ് മാതാപിതാക്കളില്‍ നിന്നും മറച്ച് വച്ചതായും കോടതി കണ്ടെത്തി. 

“നൂറുകണക്കിന് അർദ്ധസഹോദരന്മാരും അർദ്ധസഹോദരിന്മാരുമുള്ള ഈ ബന്ധുത്വ ശൃംഖല വളരെ വലുതാണ് എന്നതാണ് കാര്യം. അവരുടെ കുടുംബത്തിലെ കുട്ടികൾ നൂറുകണക്കിന് അർദ്ധസഹോദരങ്ങളുള്ള ഒരു വലിയ ബന്ധുത്വ ശൃംഖലയുടെ ഭാഗമാണെന്ന വസ്തുതയാണ് ഈ മാതാപിതാക്കളെല്ലാം ഇപ്പോൾ അഭിമുഖീകരിക്കുന്നത്, എന്നാല്‍ അത് അവരുടെ  തെരഞ്ഞെടുപ്പായിരുന്നില്ല. ” കോടതി ചൂണ്ടിക്കാട്ടി.  ' അത് സംഭവിക്കാം അല്ലെങ്കില്‍ സാധ്യമായേക്കാം. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് അത് നെഗറ്റീവ് മാനസിക - സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ഈ അതിവിപുലമായ ബന്ധുത്വ ശൃംഖല ഇനിയും വിപുലമാക്കാതിരിക്കുക എന്നത് അവരുടെ താത്പര്യമാണ്.' കോടതി പറഞ്ഞു. ജോനാഥനോട് ഇതുവരെ ചെയ്ത ബീജ ദാനങ്ങളുടെ എല്ലാ ക്ലിനിക്കല്‍ ലിസ്റ്റും കോടതിയെ ഏല്‍പ്പിക്കാനും ക്ലിനിക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ജോനാഥന്‍റെ ബീജങ്ങള്‍ നശിപ്പിക്കുവാനും ഹേഗിലെ കോടതി ജോനാഥനോട് ആവശ്യപ്പെട്ടു. വീണ്ടും ബീജ ദാനത്തിന് ശ്രമിച്ചാല്‍ 1,00,000 യൂറോയില്‍ കൂടുതല്‍ (ഏതാണ്ട് 90.95 ലക്ഷം രൂപ ) പിഴ നല്‍കേണ്ടിവരുമെന്നും കോടതി അറിയിച്ചു. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ