മൂന്ന് സിംഹങ്ങള്‍ ചേര്‍ന്ന് മൃഗശാലാ സൂക്ഷിപ്പുകാരിയെ അക്രമിച്ച് കൊലപ്പെടുത്തി; സംഭവം ക്രിമിയയിൽ

Published : Oct 17, 2024, 11:11 AM ISTUpdated : Oct 17, 2024, 11:12 AM IST
മൂന്ന് സിംഹങ്ങള്‍ ചേര്‍ന്ന് മൃഗശാലാ സൂക്ഷിപ്പുകാരിയെ അക്രമിച്ച് കൊലപ്പെടുത്തി; സംഭവം ക്രിമിയയിൽ

Synopsis

18 വര്‍ഷത്തോളമായി പാര്‍ക്കില്‍ ജോലി ചെയ്യുന്ന, ചീഫ് സൂ കീപ്പറായ സ്ത്രീയെയാണ് മൂന്ന് സിംഹങ്ങള്‍ ചേര്‍ന്ന് അക്രമിച്ചത്.


യൂറോപ്പിലെ സിംഹങ്ങളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരിയെ സിംഹം അക്രമിച്ച് കൊലപ്പെടുത്തി. ക്രിമിയൻ ഉപദ്വീപിലെ ടൈഗാൻ ലയൺ സഫാരി പാർക്കിലാണ് സംഭവം. ഇന്നലെ ഒരു കൂട്ടം സിംഹങ്ങള്‍ ചേര്‍‌ന്ന് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയാണെന്ന ഗൾഫ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2014 വരെ യുക്രൈന്‍റെ ഭാഗമായിരുന്ന ക്രിമിയന്‍ ഉപദ്വൂപുകള്‍ നിലവില്‍ റഷ്യയുടെ കൈവശമാണ്. സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് മോസ്കോ ആസ്ഥാനമായുള്ള ക്രിമിയ ആൻഡ് സെവാസ്റ്റോപോൾ അന്വേഷണ സമിതി പറഞ്ഞു.

ചീഫ് സൂ കീപ്പര്‍ ലിയോകാഡിയ പെരെവലോവയാണ് കൊല്ലപ്പെട്ടതെന്ന് പാർക്കിന്‍റെ ഉടമ ഒലെഗ് സുബ്കോവ് പറഞ്ഞു. 18 വർഷത്തോളമായി ഇവര്‍ ഈ പാർക്കില്‍ ജോലി ചെയ്യുന്നു. ഇന്നലെ മൂന്ന് സിംഹങ്ങളുടെ കൂട് വൃത്തിയാക്കാന്‍ കയറിയപ്പോഴായിരുന്നു സിംഹങ്ങള്‍ ഇവരെ അക്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. "ഇത് എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചുവെന്ന് വ്യക്തമല്ല, കാരണം മൃഗങ്ങൾക്ക് സ്വന്തമായി അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല, ചുറ്റം മറ്റ് ആളുകള്‍ ആ സമയത്ത് ഉണ്ടായിരുന്നില്ലെന്നും" ഒലെഗ് സുബ്കോവ് തന്‍റെ ബ്ലോഗിലെ പ്രസ്താവനയിൽ പറഞ്ഞു.

'അടിച്ച് പൂസായപ്പോൾ വന്ന് ചുറ്റിയത് പെരുമ്പാമ്പ്, അതെങ്കില്‍ അത്, പോരട്ടേന്ന്...'; യുവാവിന്‍റെ വീഡിയോ വൈറൽ

അച്ഛന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ മകള്‍ കാത്തിരുന്നത് 25 വര്‍ഷം; ഒടുവില്‍ സംഭവിച്ചത്

"നിർഭാഗ്യവശാൽ ജീവനക്കാര്‍ സംഭവം അറിഞ്ഞെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സിംഹങ്ങള്‍ ലിയോകാഡിയയെ കൊലപ്പെടുത്തിയിരുന്നു. അവര്‍ ഒരു മികച്ച പരിശീലകയാണ്. പക്ഷേ, തെറ്റുകള്‍ അവരൊരിക്കലും ക്ഷമിച്ചിരുന്നില്ല." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജോലിസ്ഥലത്തെ അശ്രദ്ധ മൂലം ഒരാൾ മരിച്ച സംഭവത്തിൽ ക്രിമിനൽ കേസ് എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

70 ഏക്കർ വിസ്തൃതിയുള്ള പാർക്ക് 2012 -ലാണ് സന്ദർശകർക്കായി തുറന്നുകൊടുത്തത്. എന്നാല്‍, 2019 ഡിസംബറില്‍ ഉടമയായ സുബ്കോവ് മൃഗങ്ങൾക്ക് തീറ്റ നൽകിയെന്ന് ആരോപിച്ച് റഷ്യന്‍ അധികൃതർ മൃഗശാല ഒരു മാസത്തേക്ക് അടച്ചു. ഇതിന് പിന്നാലെ 2014 ൽ അധികാരം പിടിച്ചെടുത്ത ശേഷം ക്രിമിയയിലെ റഷ്യൻ സ്ഥാപിത അധികാരികൾ തന്‍റെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പദ്ധതികൾ മനഃപൂർവ്വം മരവിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പാര്‍ക്കില്‍ 80 സിംഹങ്ങളും 50 ഓളം കടുവകളുമാണ് ഉള്ളത്. 

ഭര്‍ത്താവിന്‍റെ മരണശേഷവും കുട്ടികളോടൊപ്പം ഭര്‍ത്തൃവീട്ടില്‍ താമസം; 'കാരണമുണ്ടെന്ന' യുവതിയുടെ വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?