12 വർഷം വേഷം മാറി മുങ്ങി നടന്നു, പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ

Published : Feb 22, 2022, 10:01 AM ISTUpdated : Feb 22, 2022, 10:04 AM IST
12 വർഷം വേഷം മാറി മുങ്ങി നടന്നു, പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ

Synopsis

അതിനുശേഷം പലപ്പോഴായി പലയിടങ്ങളിൽ ഇയാളെ കണ്ടുവെന്നും മറ്റും പറയപ്പെട്ടുവെങ്കിലും അറസ്റ്റ് ചെയ്യാനായില്ല. അങ്ങനെ, 2017 -ൽ അയാൾക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. 

12 വർഷത്തെ വേട്ടയാടലിനൊടുവിൽ ഓസ്‌ട്രേലിയൻ പൊലീസ്(Australian police) രാജ്യത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. 64 -കാരനായ ഗ്രഹാം പോട്ടറി(Graham Potter)നെയാണ് അറസ്റ്റ് ചെയ്‍തിരിക്കുന്നത്. ഇയാൾ, 2010 മുതൽ ഒളിവിലായിരുന്നു. വിക്ടോറിയ സംസ്ഥാനത്ത് കൊലപാതകക്കുറ്റവും ​ഗൂഢാലോചനയുമായിരുന്നു ഇയാൾക്കെതിരെ ചുമത്തപ്പെട്ട കേസ്. എന്നാൽ, ഇയാൾ കോടതിയിൽ ഹാജരായേ ഇല്ല. അന്നുമുതൽ നിയമസംവിധാനങ്ങളെയും പൊലീസിനെയും കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നുവത്രെ പോട്ടർ.

ഇപ്പോൾ, അവിടെ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ക്വീൻസ്‌ലാന്റിൽ ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാവിലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൈവിലങ്ങ് വച്ച് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു തകർന്ന മുറിയിൽ ഇയാൾ നിൽക്കുന്നത് അറസ്റ്റിന്റെ ദൃശ്യങ്ങളിൽ കാണാം. പോട്ടറിനെ നേരത്തെ 1981 -ൽ ഒരു കൗമാരക്കാരിയെ തലവെട്ടി കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 15 വർഷത്തെ തടവിന് ശേഷമാണ് ഇയാൾ മോചിതനായത്. പിന്നെയും ഇയാളുടെ മേൽ കേസുകളുണ്ടായിരുന്നു. എന്നാൽ, പോട്ടർ മുങ്ങി നടക്കുകയായിരുന്നു.

തിങ്കളാഴ്ച, പ്രാദേശിക സമയം 08:45 ന് ക്വീൻസ്‌ലാന്റിന്റെ വടക്കുഭാഗത്തുള്ള റാവൻഷോയിലെ ഒരു വീട്ടിൽ വച്ചാണ് അയാളെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയപ്പോൾ, കൊലപാതകക്കുറ്റത്തിന് ഗൂഢാലോചന നടത്തിയതിന് പുറമേ, 440 മില്യൺ ഡോളർ (232 മില്യൺ; $ 317 മില്യൺ) മൂല്യമുള്ള എക്‌സ്‌റ്റസി, കൊക്കെയ്ൻ എന്നിവയ്‌ക്കെതിരെയും പോട്ടർ ഫെഡറൽ ആരോപണങ്ങൾ നേരിടുന്നു.

അതിനുശേഷം പലപ്പോഴായി പലയിടങ്ങളിൽ ഇയാളെ കണ്ടുവെന്നും മറ്റും പറയപ്പെട്ടുവെങ്കിലും അറസ്റ്റ് ചെയ്യാനായില്ല. അങ്ങനെ, 2017 -ൽ അയാൾക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 100,000 ഓസ്‌ട്രേലിയൻ ഡോളർ (50 ലക്ഷത്തിലധികം) പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. കണ്ടെത്തൽ ഒഴിവാക്കാൻ പോട്ടർ തന്റെ രൂപം തന്നെ മാറ്റുന്നത് പരീക്ഷിച്ചു, വിക്ടോറിയ പൊലീസ് പറയുന്നതനുസരിച്ച്, ഹെയർ ഡൈ  പോലുള്ളവയെല്ലാം ഉപയോ​ഗിച്ച് അയാൾ തന്നെ ആരും തിരിച്ചറിയുന്നില്ല എന്നുറപ്പാക്കിയിരുന്നു. 

"വളരെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അന്വേഷിക്കുന്ന അപകടകാരിയായ ഒരു പിടികിട്ടാപ്പുള്ളിയെ വേട്ടയാടുന്നതിന് ഇതോടെ അന്ത്യം കുറിച്ചിരിക്കയാണ്" വിക്ടോറിയയിലെ ക്രൈം കമാൻഡിന്റെ ആക്ടിംഗ് അസിസ്റ്റന്റ് കമ്മീഷണർ മിക്ക് ഫ്രെവൻ പറഞ്ഞു. പോട്ടറെ വിക്ടോറിയയിലേക്ക് കൈമാറും, അവിടെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?