'ക്യൂട്ടെന്ന് പറഞ്ഞാല്‍ ഇതാണ്'; തായ്‌ലൻഡിൽ നിന്നുള്ള സ്വർണ്ണ കടുവയുടെ 'ക്യൂട്ട്നെസ്' വൈറല്‍

Published : Nov 27, 2024, 01:23 PM IST
'ക്യൂട്ടെന്ന് പറഞ്ഞാല്‍ ഇതാണ്'; തായ്‌ലൻഡിൽ നിന്നുള്ള സ്വർണ്ണ കടുവയുടെ 'ക്യൂട്ട്നെസ്' വൈറല്‍

Synopsis

കടുവയെന്ന് കേള്‍ക്കുമ്പോള്‍ ഭയമാകും ആദ്യം തോന്നുക. എന്നാല്‍, ഏവയെ കാണ്ടാല്‍ ഒന്നെടുത്ത് താലോലിക്കാന്‍ തോന്നുമെന്ന് സോഷ്യല്‍ മീഡിയ. 

തായ്‌ലൻഡിലെ ഒരു മൃഗശാലയിലെ മൂന്ന് വയസ്സുള്ള സ്വർണ്ണ പെൺ കടുവ അതിന്‍റെ സൗന്ദര്യവും നിഷ്ക്കളങ്കതയും കൊണ്ട് ഇന്‍റർനെറ്റിൽ ആരാധകരെ സൃഷ്ടിക്കുകയാണ്. നവംബർ 19 ന് വടക്കൻ തായ്‌ലൻഡിലെ ചിയാങ് മായ് നൈറ്റ് സഫാരി ഫേസ്ബുക്ക് പേജിലാണ് 'ഏവ' എന്ന് പേരിട്ടിരിക്കുന്ന കടുവയുടെ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങൾ പങ്കുവച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് ലൈക്കും ഷെയറും കൊണ്ട് കടുവയോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഏവ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നതിന് മുൻപ് തന്നെ ഏവയുടെ സഹോദരി ലൂണയും സമൂഹ മാധ്യമങ്ങളില്‍ താരപദവി നേടിയിരുന്നു. 

ആഴ്ചകൾക്ക് മുൻപ് സഫാരി ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ലൂണയുടെ ചിത്രത്തിനും വലിയ ആരാധകരാണ് ലഭിച്ചത്. 2021 ഫെബ്രുവരി 16 നാണ് ഇരുവരും ജനിച്ചത്. ഏവയുടെയും ലൂണയുടെയും മാതാപിതാക്കളെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും 2015 ജൂലൈയിൽ ആണ് തായ്‌ലൻഡിലെ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഹൈദരാബാദിലെ തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കേട്ടിട്ടുണ്ടോ 'സ്കൂൾ വിദ്യാർത്ഥിയുടെ ചൂളംവിളി'; മലബാർ വിസ്ലിംഗ് ത്രഷിന്‍റെ ചൂളം വിളിയിൽ സോഷ്യൽ മീഡിയ

ബംഗാൾ കടുവയുടെ അപൂർവമായ വകഭേദമാണ് സ്വര്‍ണ്ണക്കടുവകള്‍ (Golden Tigress). ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മൃഗശാലകളിലായി ഇന്ന് സംരക്ഷിക്കപ്പെടുന്നത് 30 സ്വർണ്ണക്കടുവകൾ മാത്രമാണ്. പൊതുവിൽ കടുവകളെ വേട്ടക്കാരായ ഭീകരന്മാരാണ് കരുതുന്നതെങ്കിലും സ്വർണ്ണ കടുവകൾ ഇതിനൊന്നും വ്യത്യസ്തമായ സ്വഭാവം ഉള്ളവരാണെന്നാണ് പറയപ്പെടുന്നത്. മനുഷ്യരോട് സൗഹാർദ്ദപരമായി ഇടപെടുന്ന സ്വഭാവക്കാരാണ് ഇവരൊന്നും പറയപ്പെടുന്നു. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങൾ വൈറലായതോടെ 'സുന്ദരി കടുവ' എന്ന വിശേഷണമാണ് ഏവയ്ക്ക് നെറ്റിസൺസ് നൽകിയിരിക്കുന്നത്. സമൂഹ മാധ്യമത്തില്‍ താരമായതോടെ സഫാരി പാർക്കിൽ ഏവയെ കാണാൻ എത്തുന്നവരുടെ തിരക്കും വർദ്ധിച്ചുവെന്നാന്നാണ് പാർക്ക് അധികൃതർ പറയുന്നത്.

25 വയസ് പ്രായം, 20 ഏക്കർ ഫാം ഹൌസ്, പാചകം അറിയണം; 30 -കാരിയുടെ മാട്രിമോണിയൽ പരസ്യം വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?