കഞ്ചാവ് ഡീലർ, 11 സ്ത്രീകളിലായി 22 കുട്ടികൾ, അതിൽ രണ്ടുപേർ കൊലപാതകികൾ

Published : Oct 26, 2022, 11:28 AM IST
കഞ്ചാവ് ഡീലർ, 11 സ്ത്രീകളിലായി 22 കുട്ടികൾ, അതിൽ രണ്ടുപേർ കൊലപാതകികൾ

Synopsis

റയാൻ കിർക്ക്പാട്രിക്ക് എന്നൊരാളെ കൊന്നതിനാണ് ഇയാളുടെ മകൻ കാൻ ഹൾ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് 28 വർഷമെങ്കിലും ഇയാൾ തടവ് അനുഭവിക്കേണ്ടി വരും.

മക്കളുടെ എണ്ണം കൊണ്ട് ആരെങ്കിലും അറിയപ്പെടുമോ? ബ്രിട്ടണിലെ ഒരാൾ പ്രശസ്തനായത് തന്നെ 22 മക്കളുടെ അച്ഛൻ എന്ന നിലയിലാണ്. ഇയാളുടെ മകൻ ഇന്നലെ ഒരു കൊലക്കുറ്റത്തിന് അറസ്റ്റിലായി. നേരത്തെ ഇയാളുടെ മറ്റൊരു മകനും കൊലക്കുറ്റത്തിന് അറസ്റ്റിലായിരുന്നു. 

2014 -ൽ 11 സ്ത്രീകളിലായി 22 കുട്ടികളുണ്ട് എന്ന വാർത്ത വന്നതോടെയാണ് റെയ്മണ്ട് ഹൾ എന്ന കഞ്ചാവ് ഡീലർ അറിയപ്പെട്ട് തുടങ്ങിയത്. ഇപ്പോൾ 67 വയസാണ് ഹള്ളിന്. നേരത്തെ കഞ്ചാവുമായി പിടിക്കപ്പെട്ടതിന് ഇയാളെ 18 മാസത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാൽ, തന്റെ പുതിയ കാമുകിയായ 26 -കാരിയിൽ തനിക്ക് ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്നും ആ കുഞ്ഞിനെ നോക്കണം എന്നും അപേക്ഷിച്ചതിനെ തുടർന്ന് ജഡ്ജി താൽക്കാലികമായി ഇയാളുടെ ശിക്ഷ നിർത്തി വയ്ക്കുകയായിരുന്നു. 

റയാൻ കിർക്ക്പാട്രിക്ക് എന്നൊരാളെ കൊന്നതിനാണ് ഇയാളുടെ മകൻ കാൻ ഹൾ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് 28 വർഷമെങ്കിലും ഇയാൾ തടവ് അനുഭവിക്കേണ്ടി വരും. 1996 -ൽ കാനിന്റെ സഹോദരൻ അഡ്രിയാൻ, നിക്കി മോറിസൺ എന്നൊരാളെ ഒരു പാർക്കിൽ വച്ച് ചവിട്ടിക്കൊല്ലുകയും മൃതദേഹം അരുവിയിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇയാൾ 17 വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും 34 -ാമത്തെ വയസിൽ ജയിൽമോചിതനാവുകയും ചെയ്യുകയായിരുന്നു. 

ഏതായാലും റയ്മണ്ട് ഹൾ ഒരു കഞ്ചാവ് ഡീലറായിരുന്നു. എങ്ങനെ ഇത്രയും കുട്ടികളായി എന്ന ചോദ്യത്തിന് ഹള്ളിന്റെ മറുപടി താൻ ഒരു രാത്രിയിൽ ഏതെങ്കിലും സ്ത്രീയുടെ കൂടെ കഴിയും. ആ രാത്രിയോടെ ആ ബന്ധം അവസാനിപ്പിക്കാനാണ് ആ​ഗ്രഹിക്കാറ്. എന്നാൽ, ആ സ്ത്രീ ​ഗർഭിണി ആയിട്ടുണ്ടാവും എന്നാണ്. തനിക്ക് മര്യാദയ്ക്ക് ജോലി ചെയ്യാൻ പോലും പറ്റുന്നില്ല എന്നും ഈ കുട്ടികളുടെ പിന്നാലെ ഓടുകയാണ് ഇത്രയും കാലമായി താൻ ചെയ്തു വരുന്നത് എന്നും ഹൾ പറയുന്നു. 

ഏതായാലും ഇത്രയും കുട്ടികളുടെ അച്ഛനായ, അതിൽ തന്നെ രണ്ട് കൊലപാതകികളുടെ അച്ഛനായ ഹള്ളും അത്ര നിസ്സാരക്കാരനല്ല. നേരത്തെ വിവിധ കാലങ്ങളിലായി 31 കേസുകൾക്ക് ഇയാൾക്ക് വിചാരണ നേരിടേണ്ടി വന്നിരുന്നുവത്രെ.

PREV
Read more Articles on
click me!

Recommended Stories

72 വയസ്സുള്ള കമ്യൂണിസ്റ്റ് നേതാവിന് ഇനിയും ഭരിക്കണം; ചൈനീസ് സൈന്യത്തില്‍ വെട്ടിനിരത്തല്‍; ജനറല്‍മാര്‍ മിസ്സിംഗ്!
യുവാവിന്റെ മലദ്വാരത്തിൽ ഒന്നാം ലോകമഹായുദ്ധ കാലത്തെ പീരങ്കി ഉണ്ട; ബോംബ് സ്ക്വാഡെത്തി, ആശുപത്രിയൊഴിപ്പിച്ചു!