പാല്‍ ഉല്‍പാദനം കൂട്ടാന്‍ വെർച്വൽ റിയാലിറ്റി പരീക്ഷണവുമായി ക്ഷീര കര്‍ഷകര്‍

Published : Nov 27, 2019, 04:18 PM IST
പാല്‍ ഉല്‍പാദനം കൂട്ടാന്‍ വെർച്വൽ റിയാലിറ്റി പരീക്ഷണവുമായി ക്ഷീര കര്‍ഷകര്‍

Synopsis

പശുക്കളുടെ തലയില്‍ ഘടിപ്പിക്കാവുന്ന രീതിയിലുള്ള ഘടിപ്പിക്കാവുന്ന തരത്തിലുള്ള വെർച്വൽ റിയാലിറ്റി ഉപകരണം ഒരു ഐടി കമ്പനിയുടെ സഹകരണത്തോടെ ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട് കര്‍ഷകര്‍. പാല്‍ ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധന ഈ ശ്രമത്തിന് ശേഷമുണ്ടായെന്ന് കര്‍ഷകര്‍ 

മോസ്കോ(റഷ്യ): പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനായി വേറിട്ട മാര്‍ഗവുമായി ക്ഷീര കര്‍ഷകര്‍. പശുക്കള്‍ക്ക് വെർച്വൽ റിയാലിറ്റി മാര്‍ഗത്തില്‍ പശുക്കള്‍ക്ക് ഉത്കണ്ഠ കുറച്ചാണ്  പാല്‍ ഉല്‍പാദനം കൂട്ടുന്നതെന്നാണ് റഷ്യയിലെ മോസ്കോയിലെ ഈ ക്ഷീര കര്‍ഷകര്‍ പറയുന്നത്. മോസ്കോയിലെ കാര്‍ഷിക വകുപ്പിന്‍റെ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷീര കര്‍ഷകരുടെ വെർച്വൽ റിയാലിറ്റി പരീക്ഷണം. 

മൃഗങ്ങളുടെ കാഴ്ചകള്‍ക്ക് അനുയോജ്യമായ നിറങ്ങളടങ്ങിയ ദൃശ്യങ്ങളാണ് വെർച്വൽ റിയാലിറ്റിയില്‍ കാണിക്കുന്നത്. കാലാവസ്ഥയിലുണ്ടാവുന്ന വ്യതിയാനം മൃഗങ്ങളിലും മാറ്റങ്ങളുണ്ടാക്കും. പലപ്പോഴും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ പശുക്കളില്‍ ക്ഷീരോല്‍പാദനം കുറക്കുമെന്നാണ് കാര്‍ഷിക വകുപ്പ് വിശദമാക്കുന്നത്.   

പശുക്കളുടെ തലയില്‍ ഘടിപ്പിക്കാവുന്ന രീതിയിലുള്ള ഘടിപ്പിക്കാവുന്ന തരത്തിലുള്ള വെർച്വൽ റിയാലിറ്റി ഉപകരണം ഒരു ഐടി കമ്പനിയുടെ സഹകരണത്തോടെ ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട് കര്‍ഷകര്‍. പാല്‍ ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധന ഈ ശ്രമത്തിന് ശേഷമുണ്ടായെന്നാണ് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്. മഞ്ഞ, നീല നിറങ്ങളുടെ മങ്ങിയ നിറങ്ങളാണ് പശുക്കള്‍ തിരിച്ചറിയുന്നതെന്നാണ് വെർച്വൽ റിയാലിറ്റി ഉപകരണം തയ്യാറാക്കുന്നവര്‍ വിശദമാക്കുന്നത്. 

മൃഗസംരക്ഷണ മേഖലയില്‍ റോബോട്ടിക്സിന്‍റെ സാധ്യതകള്‍ ഇതിനോടകം വിദേശ രാജ്യങ്ങള്‍ പരീക്ഷിച്ചിട്ടുള്ളതാണ്. പശുക്കള്‍ക്ക് ബ്രഷുകള്‍ ഉപയോഗിച്ച് ഉപകരണ സഹായത്തോടെ മസാജ് ചെയ്യുന്നത് പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. യൂറോപ്പില്‍ പാല്‍ ഉല്‍പാദനം കൂട്ടാന്‍ പശുക്കളെ സംഗീതം കേള്‍പ്പിക്കുന്ന പതിവുമുണ്ടായിരുന്നു. 

PREV
click me!

Recommended Stories

വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി
5 വർഷം തുടർച്ചയായി നിൽക്കുന്ന ജീവനക്കാർക്ക് കമ്പനി വക സമ്മാനം ഫ്ലാറ്റ്..!