മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം, കൂടാതെ പൂക്കളും ഇലകളും, അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

Published : Oct 01, 2023, 01:30 PM ISTUpdated : Oct 01, 2023, 02:02 PM IST
മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം, കൂടാതെ പൂക്കളും ഇലകളും, അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

Synopsis

വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ചിലരെല്ലാം ഈ ആശയത്തെ അഭിനന്ദിച്ചു. 'മാന്ത്രികത തോന്നിക്കുന്ന ഒന്ന്' എന്നാണ് അതിൽ മിക്കവരും ഇതിനെ വിശേഷിപ്പിച്ചത്.

ഫാഷൻ ലോകം എല്ലാ കാലത്തും മനുഷ്യരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ, ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ ഒരു മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പിന്നാലെ ഇതിനെ അഭിനന്ദിക്കുകയും വിമർശിക്കുകയുമാണ് നെറ്റിസൺസ്. ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്ന സ്പ്രിംഗ്-സമ്മർ ശേഖരങ്ങളോടെയുള്ള പാരിസ് ഫാഷൻ വീക്ക്, സെപ്തംബർ 25 -നാണ് ആരംഭിച്ചത്. ഇതിലാണ് ജീവനുള്ള ചിത്രശലഭങ്ങളെ ഉൾക്കൊള്ളുന്ന വസ്ത്രം ധരിച്ചെത്തിയ മോഡൽ ശ്രദ്ധിക്കപ്പെട്ടത്. 

അണ്ടർകവർ ക്രിയേറ്റീവ് ഡയറക്ടറായ ജുൻ തകഹാഷിയാണ് ശ്രദ്ധേയമായ ഈ വസ്ത്രം തയ്യാറാക്കിയത്. 'ഡീപ് മിസ്റ്റ്' എന്നാണ് ബ്രാൻഡ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫാഷൻ വീക്കിലെ മൂന്നാമത്തെ ദിവസമാണ് തകഹാഷി വൈറലായിക്കൊണ്ടിരിക്കുന്ന ഈ വസ്ത്രം അവതരിപ്പിച്ചത്. അതിൽ മോഡലുകൾ എത്തിയത് ലാമ്പും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളും ഒക്കെയുള്ള വസ്ത്രങ്ങളുമായിട്ടാണ്. 

വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ചിലരെല്ലാം ഈ ആശയത്തെ അഭിനന്ദിച്ചു. 'മാന്ത്രികത തോന്നിക്കുന്ന ഒന്ന്' എന്നാണ് അതിൽ മിക്കവരും ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, അതേസമയം തന്നെ അനവധിപ്പേർ ഈ വസ്ത്രത്തെ നിശിതമായി വിമർശിച്ചു. 'ജീവികൾ നിങ്ങൾക്ക് വസ്തുവൽക്കരിക്കാനുള്ളവയല്ല' എന്നാണ് അവർ അഭിപ്രായപ്പെട്ടത്. 'ഈ വസ്ത്രം തികച്ചും നിർവികാരമാണ്' എന്നും വിമർശകർ അഭിപ്രായപ്പെട്ടു. 

എന്നാൽ, ഇത് അങ്ങനെയല്ല എന്നായിരുന്നു ഇതിനെ അഭിനന്ദിച്ചവരുടെ അഭിപ്രായം. 'ഇത് മനോഹരമായ കലയാണ് അതിനെ അം​ഗീകരിക്കൂ. മാത്രമല്ല, ചിത്രശലഭങ്ങളെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി വസ്ത്രത്തിന്റെ പിൻഭാ​ഗത്ത് വാതിലുകളും ഉണ്ട്. ഇത് വളരെ മനോഹരവും മാന്ത്രികമായ അനുഭവം നൽകുന്നതുമായ ഒന്നാണ്' എന്നായിരുന്നു ഒരാളുടെ അഭിപ്രായം. 

PREV
click me!

Recommended Stories

കാൻസറാണെന്നറിഞ്ഞപ്പോൾ അച്ഛനുപേക്ഷിച്ചു, കാൽ മുറിച്ചുമാറ്റിയപ്പോൾ അമ്മയും, തളരാതെ തനിച്ച് പോരാടി യുവതി
രാത്രി 2 വരെ ടിവി കാണും, വിശന്നാൽ സ്നാക്സ്, 101 -കാരിയുടെ ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി മകൾ