എന്റമ്മോ ഇതൊക്കെയാണ് ഭാ​ഗ്യം, ആദ്യം 40 ലക്ഷം, പിന്നാലെ 80 ലക്ഷം, ലോട്ടറി സമ്മാനം വാങ്ങാൻ പോയി, വീണ്ടും സമ്മാനം

Published : Apr 11, 2025, 07:31 PM IST
എന്റമ്മോ ഇതൊക്കെയാണ് ഭാ​ഗ്യം, ആദ്യം 40 ലക്ഷം, പിന്നാലെ 80 ലക്ഷം, ലോട്ടറി സമ്മാനം വാങ്ങാൻ പോയി, വീണ്ടും സമ്മാനം

Synopsis

'അത് എന്റെ ദിവസമായിരുന്നു' എന്നാണ് ആ ദിവസത്തെ നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ഡെന്നിസ് പറഞ്ഞത്. ഡെന്നിസ് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും ഈ അപ്രതീക്ഷിതമായ നേട്ടങ്ങളിൽ ആകെ ത്രില്ലടിച്ചിരിക്കുകയാണത്രെ.

ലോട്ടറി അടിക്കുക എന്നാൽ ഭാ​ഗ്യമായിട്ടാണ് പലരും കരുതുന്നത്. ഒരിക്കലെങ്കിലും വലിയൊരു തുക സമ്മാനം ലഭിക്കുമെന്ന് കരുതി ലോട്ടറി ടിക്കറ്റ് എടുക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ, ചിലർക്ക് ഒരിക്കലും ആ ഭാ​ഗ്യം ഉണ്ടാവാറില്ല. പക്ഷേ, മറ്റ് ചിലർക്കാവട്ടെ അപ്രതീക്ഷിതമായി പോലും ആ ഭാ​ഗ്യം കൈവറാറുമുണ്ട്. എന്നാൽ, ഒരേ ദിവസം തന്നെ രണ്ട് സമ്മാനങ്ങൾ ലഭിച്ചാലോ എന്താവും അവസ്ഥ? അതാണ് നോർത്ത് കരോലിനയിൽ നിന്നുള്ള ഡെന്നിസ് പാർക്ക്സ് എന്നയാളുടെ ജീവിതത്തിൽ സംഭവിച്ചത്. 

ഗ്രീൻസ്ബോറോ റീജിയണൽ ഓഫീസ് ആൻഡ് ക്ലെയിം സെന്ററിൽ നിന്നും എടുത്ത ഒരു സ്ക്രാച്ച് - ഓഫ് ടിക്കറ്റിന് ലഭിച്ച തന്റെ 50,000 ഡോളർ (ഇന്ത്യൻ രൂപയിൽ 43 ലക്ഷം രൂപ വരും ഇത്) സമ്മാനം വാങ്ങിയിട്ട് പോകാൻ അവിടെ എത്തിയതായിരുന്നു ഡെന്നിസ്. അത് ഡെന്നിസിന്റെ 81 -ാം ജന്മദിനം ആയിരുന്നു. അവിടെ വെച്ച്, അദ്ദേഹത്തിന്റെ മകൾ അദ്ദേഹത്തിന് ജന്മദിന സമ്മാനമായി ഒരു കെനോ ടിക്കറ്റ് വാങ്ങി നൽകി. എന്നാൽ, ഇരട്ടിമധുരം എന്നൊക്കെ പറയുംപോലെ അദ്ദേഹത്തെയും മകളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കെനോ ടിക്കറ്റിന് $100,000 (86 ലക്ഷം രൂപ) കൂടി അദ്ദേഹത്തിന് സമ്മാനം കിട്ടി. 

'അത് എന്റെ ദിവസമായിരുന്നു' എന്നാണ് ആ ദിവസത്തെ നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ഡെന്നിസ് പറഞ്ഞത്. ഡെന്നിസ് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും ഈ അപ്രതീക്ഷിതമായ നേട്ടങ്ങളിൽ ആകെ ത്രില്ലടിച്ചിരിക്കുകയാണത്രെ. തന്റെ എല്ലാ ബില്ലുകളും അടക്കാനും കുടുംബമായി ഒഹിയോയിലേക്ക് ഒരു ട്രിപ്പ് പോകാനും ആ പണം കൊണ്ട് സാധിക്കും എന്നാണ് കരുതുന്നത് എന്നാണ് ഡെന്നിസ് പറയുന്നത്. 

ഒരാഴ്ച ഭാര്യയ്ക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കി ഫ്രിഡ്ജിൽ വച്ചു, ഭർത്താവിന്റെ കരുതൽ കണ്ട് ഞെട്ടി നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ