അക്രോകാന്തോസോറസ്! നദി വറ്റിയപ്പോള്‍ ഉയര്‍ന്നുവന്നു, ഈ ദിനോസറിന്റെ കാല്‍പ്പാടുകള്‍!

Published : Aug 25, 2022, 04:55 PM ISTUpdated : Aug 25, 2022, 04:58 PM IST
അക്രോകാന്തോസോറസ്!  നദി വറ്റിയപ്പോള്‍ ഉയര്‍ന്നുവന്നു, ഈ ദിനോസറിന്റെ കാല്‍പ്പാടുകള്‍!

Synopsis

ദിനോസര്‍ വാലി സ്റ്റേറ്റ് പാര്‍ക്കിനുള്ളിലെ ഒരു നദി വരണ്ടപ്പോഴാണ് 113 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്താനായത്.

ദിനോസറുകള്‍ ഉണ്ടായിരുന്നോ, അവയ്ക്ക് എന്താണ് സംഭവിച്ചത്, ഇനിയവ തിരിച്ചു വരുമോ എന്നിങ്ങനെ ദിനോസറുകളുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളാണ് ദിനംപ്രതി എന്നോണം മനുഷ്യര്‍ക്കിടയില്‍ നടക്കുന്നത്. ശാസ്ത്രലോകത്തിനും ഏറെ പ്രിയപ്പെട്ടവരാണ് ദിനോസറുകള്‍. ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെട്ട അവയെ വീണ്ടും എന്തുകൊണ്ട് പുന: സൃഷ്ടിച്ചുകൂടാ എന്നു പോലും ശാസ്ത്രലോകം ചിന്തിക്കുന്നുണ്ട്. ഒരുപക്ഷേ മനുഷ്യര്‍ക്കിടയില്‍ ഇത്രത്തോളം ചര്‍ച്ചാവിഷയമായ മറ്റൊരു ജീവജാലം ഉണ്ടായിരിക്കുകയില്ല. ഇപ്പോഴിതാ ആ ചര്‍ച്ചകള്‍ക്ക് എല്ലാം ബലമേകാന്‍ മറ്റൊരു കണ്ടെത്തല്‍ കൂടി ഉണ്ടായിരിക്കുകയാണ്. 

113 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ കാല്‍പ്പാടുകളാണ് ഒരു വരള്‍ച്ചയില്‍ തെളിഞ്ഞു വന്നിരിക്കുന്നത്.

അമേരിക്കയിലെ ടെക്‌സസ് ഇക്കുറി അസാധാരണമായ വരള്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. വരള്‍ച്ച അതിരൂക്ഷമായതോടെ ഇവിടുത്തെ ഭൂരിഭാഗംനദികളും വറ്റി വരണ്ടിരുന്നു. പക്ഷേ ആ വരള്‍ച്ച ഇപ്പോള്‍ മറ്റൊരു വെളിപ്പെടലിന് വഴി തുറന്നിരിക്കുകയാണ്. ഇവിടുത്തെ ദിനോസര്‍ വാലി സ്റ്റേറ്റ് പാര്‍ക്കിനുള്ളിലെ ഒരു നദി വരണ്ടപ്പോഴാണ് 113 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്താനായത്.

 

 

ഈ കാല്‍പ്പാടുകള്‍ 15 അടി (4.6 മീറ്റര്‍) ഉയരമുള്ള ടൈറനോസോറസ് റെക്സിന്റെ ബന്ധുവായ അക്രോകാന്തോസോറസിന്റെതാണെന്ന് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്നുള്ള ഒരു പ്രതിനിധി പറഞ്ഞതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ടെത്തിയ കാല്‍പ്പാടുകള്‍ ജുറാസിക് പാര്‍ക്കിനെ അനുസ്മരിപ്പിക്കുന്നതാണ്. മൂന്ന് വീതിയുള്ള കാല്‍വിരലുകള്‍ കുതികാല്‍ മുതല്‍ പുറത്തേക്ക് തെറിച്ചു നില്‍ക്കുന്ന രീതിയിലാണ് . അക്രോകാന്തോസോറസ് യഥാര്‍ത്ഥത്തില്‍ ആദ്യകാല ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്.

പാര്‍ക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നതുപ്രകാരം സമാനമായ രീതിയിലുള്ള അടയാളങ്ങള്‍ പാര്‍ക്കില്‍ ആദ്യമായി കണ്ടെത്തിയത് 1909 ലാണ്. 1930-കളോടെയാണ്, പാലിയന്റോളജിസ്റ്റുകള്‍ പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയ ട്രാക്കുകള്‍ തെറോപോഡുകളുടേതാണെന്ന് തിരിച്ചറിഞ്ഞത്. 

ദിനോസര്‍ വാലി സ്റ്റേറ്റ് പാര്‍ക്ക് ഡാലസില്‍ നിന്ന് 70 മൈല്‍ അകലെയാണ്. എന്നാല്‍ ആദ്യകാല ക്രിറ്റേഷ്യസ് കാലത്ത്, ഈ പ്രദേശം ഒരു സമുദ്രത്തിന്റെ അരികില്‍ ആയിരുന്നുവെന്ന് പാര്‍ക്കിന്റെ വെബ്‌സൈറ്റ് പറയുന്നു.

കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായത്തില്‍ 1200 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ഇതുപോലൊരു വരള്‍ച്ച ഈ പ്രദേശത്ത് ഉണ്ടായിട്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ ഒരു യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!