സിഗ്നൽ നിയമങ്ങൾ ലംഘിച്ചാൽ ഡിജിറ്റൽ സൈൻബോർഡിൽ ഫോട്ടോ പ്രദർശിപ്പിക്കും?

Published : Jun 23, 2023, 02:50 PM IST
സിഗ്നൽ നിയമങ്ങൾ ലംഘിച്ചാൽ ഡിജിറ്റൽ സൈൻബോർഡിൽ ഫോട്ടോ പ്രദർശിപ്പിക്കും?

Synopsis

വീഡിയോ വൈറലായതോടെ പുത്തൻ പരിഷ്കാരത്തിന് വലിയ പിന്തുണയാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകുന്നത്. എന്നാൽ, മറ്റൊരു വിഭാഗം അനാവശ്യമായ പരിഷ്കാരം എന്ന രീതിയിലാണ് വീഡിയോയോട് പ്രതികരിച്ചത്.

ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമായി പലതരത്തിലുള്ള നിയമ നടപടികളും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായ പുതിയൊരു നീക്കവുമായി എത്തിയിരിക്കുകയാണ് ചെന്നൈ ട്രാഫിക് പൊലീസ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. 

എന്നാൽ, വീഡിയോയുടെ ആധികാരികത സംബന്ധിച്ച് സംശയങ്ങളുണ്ട്. ചെന്നൈ ട്രാഫിക് പൊലീസ് നടപ്പിലാക്കിയ പദ്ധതി എന്ന രീതിയിലാണ് ഈ ട്രാഫിക് സിഗ്നൽ പരിഷ്കാരത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ട്രാഫിക് പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല.

സംഗതി ഇതാണ്. നിങ്ങൾ ട്രാഫിക് സിഗ്നൽ നിയമങ്ങൾ ലംഘിക്കുന്നത് ക്യാമറയിൽ പതിഞ്ഞാൽ ഉടനടി നിങ്ങളുടെ ചിത്രവും പേരും പ്രത്യേമായി സജ്ജീകരിച്ച ഡിജിറ്റൽ സൈൻബോർഡിൽ തെളിയും. ഒപ്പം നിങ്ങൾ പിഴയായി അടയ്ക്കേണ്ട തുകയും. ഈ രീതിയിൽ ട്രാഫിസ് സിഗ്നൽ തെറ്റിച്ച ഒരാളുടെ ചിത്രവും വിവരവും ഡിജിറ്റൽ സൈൻബോർഡിൽ തെളിയുന്നതാണ് വീഡിയോ. ഇത് കണ്ട് സി​ഗ്നലിൽ നിൽക്കുന്നവർ പരസ്പരം നോക്കുന്നതും കാണാം.

വീഡിയോ വൈറലായതോടെ പുത്തൻ പരിഷ്കാരത്തിന് വലിയ പിന്തുണയാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകുന്നത്. എന്നാൽ, മറ്റൊരു വിഭാഗം അനാവശ്യമായ പരിഷ്കാരം എന്ന രീതിയിലാണ് വീഡിയോയോട് പ്രതികരിച്ചത്. ഇതിന്റെ ആധികാരികത സംബന്ധിച്ചും വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയ്ക്ക് വഴിതുറന്ന് കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ