ആരാടാ നിന്റെ ഭയ്യ, കോൾ മീ ബോസ്; ഓട്ടോയിൽ മാസ് അറിയിപ്പ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

Published : Apr 07, 2024, 01:39 PM IST
ആരാടാ നിന്റെ ഭയ്യ, കോൾ മീ ബോസ്; ഓട്ടോയിൽ മാസ് അറിയിപ്പ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

Synopsis

'ദയവായി സുരക്ഷിത അകലം പാലിക്കുക. തന്നെ ഭയ്യ എന്ന് വിളിക്കുന്നത് നിർത്തണം. തന്നെ ഭായി എന്നോ, ദാദ എന്നോ, ബോസ് എന്നോ, ബ്രദർ എന്നോ വിളിക്കുക.'

ഓട്ടോ ഡ്രൈവർമാർ വളരെ രസികന്മാരായ ആളുകളാണ്. അത് അറിയണമെങ്കിൽ ഓട്ടോയുടെ പിന്നിലോ, അകത്തോ ഒക്കെ കുറിച്ചു വച്ചിരിക്കുന്ന കുഞ്ഞുകുഞ്ഞു വാക്യങ്ങളും അറിയിപ്പുകളും ഒക്കെ നോക്കിയാൽ മതി. അങ്ങനെയുള്ള അനേകം ഓട്ടോറിക്ഷകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്ന ഈ ചിത്രവും. 

ചിത്രത്തിൽ ഒരു ഓട്ടോയിൽ കുറിച്ചുവച്ചിരിക്കുന്ന ഒരു അറിയിപ്പാണ് കാണാൻ സാധിക്കുന്നത്. ഇന്ന് ഭയ്യാ എന്ന് വിളിക്കുന്നത് വളരെ സാധാരണമാണ് അല്ലേ? നമ്മളാണെങ്കിലും കടയിൽ പോയാലോ, അല്ലെങ്കിൽ നോർത്ത് ഇന്ത്യയിൽ യാത്ര ചെയ്യുകയാണെങ്കിലോ ഒക്കെ ഭയ്യാ എന്ന് ആളുകളെ വിളിക്കാറുണ്ട്. എന്നാൽ, ചിലർക്ക് അത് അത്ര ഇഷ്ടപ്പെടണം എന്നില്ല എന്നാണ് പറയുന്നത്. എന്തായാലും, ഈ ഓട്ടോക്കാരന് അത് തീരെ ഇഷ്ടമല്ല എന്നാണ് ഓട്ടോയിൽ എഴുതിവച്ചിരിക്കുന്ന മുന്നറിയിപ്പ് വായിക്കുമ്പോൾ തോന്നുന്നത്. 

അതിൽ എഴുതിയിരിക്കുന്നത്, 'ദയവായി സുരക്ഷിത അകലം പാലിക്കുക. തന്നെ ഭയ്യ എന്ന് വിളിക്കുന്നത് നിർത്തണം. തന്നെ ഭായി എന്നോ, ദാദ എന്നോ, ബോസ് എന്നോ, ബ്രദർ എന്നോ വിളിക്കുക' എന്നാണ്. വളരെ പെട്ടെന്നാണ് ഈ ഓട്ടോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. പലരും ഈ ചിത്രം ഷെയർ ചെയ്യുകയും രസകരമായ കമന്റുകൾ കുറിക്കുകയും ചെയ്തു. 

പലരും പറ‍ഞ്ഞിരിക്കുന്നത് ഈ ഓട്ടോ ഡ്രൈവർ ഒന്നുകിൽ മുംബൈയിൽ നിന്നോ അല്ലെങ്കിൽ ബം​ഗളൂരുവിൽ നിന്നോ ഉള്ള ആളായിരിക്കും എന്നാണ്. 'എങ്ങനെ ആളുകളിൽ നിന്നും കൃത്യമായ അകലം പാലിക്കണം എന്ന് ഈ ഓട്ടോ ഡ്രൈവറെ കണ്ടുവേണം പഠിക്കാൻ' എന്നാണ് മറ്റൊരു യൂസർ കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും നെറ്റിസൺസിനെ ചിരിപ്പിക്കാൻ ഈ ഓട്ടോ ഡ്രൈവർക്ക് സാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ. 

വായിക്കാം: 'ഗൂ​ഗിൾ പേ ഇല്ല, എടിഎമ്മിൽ നിർത്തി തരികയുമില്ല'; ഓട്ടോയിലെ അറിയിപ്പ് വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ