Latest Videos

നടക്കാനോ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയില്ല; ദുരിതം തിന്ന് 18 -കാരി

By Web TeamFirst Published Apr 7, 2024, 12:03 PM IST
Highlights

സംസാരിക്കാനും ഭക്ഷണം കഴിക്കാനും നടക്കാനും സാധിക്കാത്തതോടൊപ്പം തന്നെ ഈ പെൺകുട്ടിക്ക്  സ്പർശനം, ശബ്ദം, വെളിച്ചം എന്നിവ നേരിയ തോതിൽ അഭിമുഖീകരിക്കേണ്ടി വന്നാൽ പോലും അങ്ങേയറ്റം അസഹനീയമാണ്.

മനുഷ്യജീവിതത്തെ ആയാസരഹിതമാക്കുന്ന 3 പ്രാഥമിക പ്രവർത്തനങ്ങളാണ് ഭക്ഷണം കഴിക്കുക, നടക്കുക, സംസാരിക്കുക എന്നത്. ഇവയെല്ലാം ഒരുമിച്ച് ചെയ്യാൻ കഴിയാത്ത അവസ്ഥ എത്ര ഭയാനകരമായിരിക്കും അല്ലേ? നമുക്ക് അത്തരം ഒരു അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കണം എന്നില്ല. എന്നാൽ, അത്തരം ഒരു ഭീകരാവസ്ഥയിലൂടെയാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു 18 -കാരി കടന്നു പോകുന്നത്. അപൂർവ രോഗബാധിതയായ ഈ പെൺകുട്ടിക്ക് ഇപ്പോൾ ഭക്ഷണം കഴിക്കാനോ നടക്കാനോ സംസാരിക്കാനോ സാധിക്കില്ല. 

ദ മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മില്ലി മക്ഐൻഷ് എന്ന 18 -കാരിയാണ് അപൂർവമായ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നത്. റിപ്പോർട്ടുകൾ പ്രകാരം മിയാൽജിക് എൻസെഫലോമൈലിറ്റിസ് എന്ന അപൂർവ രോഗമാണ് ഈ  പെൺകുട്ടിക്ക്. സാധാരണയായി എം ഇ എന്നാണ് ഈ രോഗാവസ്ഥയെ വിളിക്കുന്നത്. ഒരു വ്യക്തിയുടെ ശാരീരിക ശേഷിയെയും ജീവിത നിലവാരത്തെയും ബാധിക്കുന്ന ക്രോണിക് ഫാറ്റിഗ് സിൻഡ്രോം എന്നും ഈ രോഗം അറിയപ്പെടുന്നു. രോഗനിർണയം നടത്താൻ ഇന്ന് പ്രത്യേക പരിശോധനകളൊന്നും ലഭ്യമല്ല. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് സാധ്യമായ രോഗനിർണയം നടത്തുന്നത്. ഈ അവസ്ഥ മാരകമാണ്, കാരണം ME -യ്ക്ക് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല.

മില്ലിയുടെ അവസ്ഥ ഇപ്പോൾ ഏറെ വേദനാജനകമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും നടക്കാനും സാധിക്കാത്തതോടൊപ്പം തന്നെ ഈ പെൺകുട്ടിക്ക്  സ്പർശനം, ശബ്ദം, വെളിച്ചം എന്നിവ നേരിയ തോതിൽ അഭിമുഖീകരിക്കേണ്ടി വന്നാൽ പോലും അങ്ങേയറ്റം അസഹനീയമാണ്. ജനുവരി ആദ്യമാണ് മില്ലിക്ക് ഈ രോഗമാണെന്ന് കണ്ടെത്തുന്നത്. 2019 മുതൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ അവളിൽ കണ്ടു തുടങ്ങിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!