Latest Videos

12,400 കോടി രൂപയുടെ കമ്പനി വെറും 74 രൂപയ്ക്ക് വിറ്റ ഇന്ത്യക്കാരനെ അറിയാമോ ?

By Web TeamFirst Published May 22, 2024, 4:15 PM IST
Highlights

മലയാളത്തില്‍ എംടിയുടെ തിരക്കഥയില്‍ രണ്ടാം മൂഴം സിനിമയാക്കാനായുള്ള പദ്ധതിക്ക് അദ്ദേഹം പണം മുടക്കുമെന്ന സൂചനകള്‍ അക്കാലത്ത് ഉയര്‍ന്നിരുന്നെങ്കിലും പക്ഷേ പദ്ധതി നടന്നില്ല. 


ളിയ പശ്ചാത്തലത്തിൽ നിന്ന് ഉയർന്ന് വരുന്ന വ്യക്തികളുടെ വിജയ കഥകൾ പലപ്പോഴും മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്.  ഒരുകാലത്ത് ബില്യൺ ഡോളർ കമ്പനികളെ നയിച്ചിരുന്ന  ഇന്ത്യൻ വ്യവസായിയായ ബിആർ ഷെട്ടി എന്നറിയപ്പെടുന്ന ബവഗുത്തു രഘുറാം ഷെട്ടിയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. എന്നാൽ, തന്‍റെ 12,400 കോടി രൂപയുടെ കമ്പനി വെറും 74 രൂപയ്ക്ക് വിൽക്കേണ്ടി വന്നപ്പോൾ വിധി അപ്രതീക്ഷിതമായി രഘുറാമിന് എതിരായി. 

കർണ്ണാടകയിലെ ഉഡുപ്പിയിൽ തുളു സംസാരിക്കുന്ന ഒരു ബണ്ട് കുടുംബത്തിലാണ് 1942 ഓഗസ്റ്റ് 1 ന് ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്കൂളിൽ പഠിച്ച അദ്ദേഹം മണിപ്പാലിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി.  ഉഡുപ്പി മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാനായും ഇടക്കാലത്ത് പ്രവർത്തിച്ചു. ചന്ദ്രകുമാരി ഷെട്ടിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് നാല് കുട്ടികളുണ്ട്. 

1973-ൽ കർണ്ണാടകയിൽ നിന്ന് അദ്ദേഹം അബുദാബിയിലേക്ക് താമസം മാറി. അബുദാബിയിലെത്തിയ ആദ്യകാലങ്ങളിൽ അദ്ദേഹം തുച്ഛമായ വരുമാനത്തിൽ ഫാർമ സെയിൽസ്മാനായി ജോലി ചെയ്തു. കുറച്ച് കാലങ്ങൾക്ക് ശേഷം 1975-ൽ, 81-കാരനായ അദ്ദേഹം ന്യൂ മെഡിക്കൽ സെന്‍റർ (NMC) എന്ന ഒരു ചെറിയ ഫാർമസ്യൂട്ടിക്കൽ ക്ലിനിക്ക് സ്ഥാപിച്ചു.  തുടക്കത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യ മാത്രമായിരുന്നു മെഡിക്കല്‍ സെന്‍ററിലെ ഡോക്ടർ.  കാലക്രമേണ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായി എൻഎംസി മാറി.  ഇതോടെ ഷെട്ടി യുഎഇയുടെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിലെ മുൻനിരക്കാരനായി.

2015 -ൽ ഇന്ത്യയിലെ 100 സമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ ഉൾപ്പെട്ട അദ്ദേഹം 2019-ൽ, 42-ാമത്തെ ധനികനായി ഇടംപിടിച്ചു. 18,000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ആഡംബര ശേഖരത്തിൽ വിലകൂടിയ കാറുകളും ഒരു സ്വകാര്യ ജെറ്റും ബുര്‍ജ്ജ് ഖലീഫയില്‍ വിവിധ നിലകളിലായി ധാരാളം മുറികളും സ്വന്തമായി ഉണ്ടായിരുന്നു. മലയാളത്തില്‍ എംടിയുടെ തിരക്കഥയില്‍ രണ്ടാം മൂഴം സിനിമയാക്കാനായുള്ള പദ്ധതിക്ക് അദ്ദേഹം പണം മുടക്കുമെന്ന സൂചനകള്‍ അക്കാലത്ത് ഉയര്‍ന്നിരുന്നെങ്കിലും പക്ഷേ പദ്ധതി നടന്നില്ല. 

പാലിൽ വെള്ളം ചേർത്തതിനെ ചൊല്ലി തർക്കം; വിവാഹമോചനത്തിന് ഒരുങ്ങി രാജസ്ഥാന്‍ ദമ്പതികൾ

എന്നാൽ, 2019 ഓടെ കാര്യങ്ങൾ തകിടം മറിഞ്ഞു. അദ്ദേഹത്തിന്‍റെ കമ്പനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങളെ തുടർന്ന് കമ്പനിയുടെ ഓഹരികളിൽ ഇടിവുണ്ടായി, തൽഫലമായി, ബിആർ ഷെട്ടിക്ക് തന്‍റെ 12,478 കോടി രൂപയുടെ കമ്പനി ആ സമയത്ത് വെറും 74 രൂപയ്ക്ക് ഇസ്രായേലി - യുഎഇ കൺസോർഷ്യത്തിന് വിൽക്കേണ്ടി വന്നു.  ഒറ്റരാത്രി കൊണ്ട് അദ്ദേഹത്തിന്‍റെ ജീവിതം മാറിമറിഞ്ഞു. 2020 ഏപ്രിലിൽ അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് എൻഎംസി ഹെൽത്തിനെതിരെ ക്രിമിനൽ പരാതി നൽകി.  ദിവസങ്ങൾക്ക് ശേഷം യുഎഇ സെൻട്രൽ ബാങ്ക് ഇദ്ദേഹത്തിന്‍റെ അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്ഥാപനങ്ങൾ കരിമ്പട്ടികയിൽ പെടുത്താനും ഉത്തരവിട്ടു.

ചിറക് ഒതുക്കിയാൽ വെറും കരിയില, തുറന്നാല്‍ മനോഹരമായ ഒരു ചിത്രശലഭം; വൈറലായി പ്രകൃതിയിലെ വിസ്മയം

click me!