
യുഎസിലെ ഈസ്റ്റ് ടെക്സാസിൽ നിന്നുള്ള ഒരു ഒറ്റയ്ക്ക് താമസിക്കുന്ന 'സിംഗിൾ മദർ' ശനിയാഴ്ച രാത്രി തന്‍റെ ബോസിൽ നിന്ന് ഒരു അസാധാരണ സന്ദേശം ലഭിച്ചതിന് പിന്നാലെ ഞെട്ടി. മദ്യപിച്ച് എഴുതിയ ആ സന്ദേശത്തിൽ, തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ബോസ് പറഞ്ഞെന്നാണ് അവര്‍ അവകാശപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് തനിക്ക് ബോസില്‍ നിന്നും ടെക്സ്റ്റ് സന്ദേശം ലഭിച്ചതെന്നും തിങ്കളാഴ്ച മുതല്‍ തന്നോട് ജോലിക്ക് വരേണ്ടെന്നുമായിരുന്നു ആ സന്ദേശമെന്നുമാണ് അവര്‍ തന്‍റെ ടിക്ടോക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ അവകാശപ്പെട്ടത്.
റിയൽ എസ്റ്റേറ്റ് ഏജന്‍റ് ക്രിസ്റ്റിൻ മക്കാർലിയാണ് ടിക് ടോക്കിൽ വീഡിയോ പങ്കുവച്ചത്. ശനിയാഴ്ച രാത്രി 10:36 -നാണ് തന്‍റെ ബോസിൽ നിന്നും മദ്യലഹരിയില്‍ തനിക്ക് പിരിച്ച് വിട്ടത് കൊണ്ടുള്ള സന്ദേശം ലഭിച്ചത്. എനിക്ക് ഓഫീസിലേക്ക് മാറ്റാൻ ഒരു മാജിക് ഉണ്ടെന്നും നിന്നെ പോകാൻ അനുവദിക്കാമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞതായി അവര്‍ വീഡിയോയില്‍ പറയുന്നു. ഒരു ടെക്സ്റ്റ് സന്ദേഷം അയച്ചതിന്‍റെ പേരിലാണ് ബോസ് തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നും അവർ കൂട്ടിച്ചേര്‍ത്തു.
ആദ്യ ടെക്സ്റ്റ് ലഭിച്ചതിന് ശേഷം പുലർച്ചെ 1:07 ന് ബോസിൽ നിന്ന് വീണ്ടുമൊരു സന്ദേശം ലഭിച്ചതായി മക്കാർലി പറയുന്നു. ഇത്തവണ ബോസ് ഒരു പടി കൂടി കടന്നു. തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നും ഒരു ചിത്രം തപ്പിയെടുത്ത് അതിന്‍റെ സ്ക്രീന്‍ഷോട്ട് അദ്ദേഹം പങ്കവയ്ക്കുകയായിരുന്നു. മക്കാർലിയും അവളുടെ ഒരു സുഹൃത്തും ചിരിച്ച് കൊണ്ട് നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്.
മക്കാർലിയുടെ വീഡിയോയോട് നിരവധി പേരാണ് പ്രതികരിച്ചത്. പലരും വിഷയം കമ്പനി എച്ച്ആറിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ചിലർ കേസെടുക്കാനായിരുന്നു നിർദ്ദേശിച്ചത്. പലരും മദ്യപിച്ച് ഒരു ടെക്സ്റ്റ് സന്ദേശത്തിന്‍റെ പേരില്‍ പിരിച്ച് വിടുന്നത് നിയമപരമല്ലെന്ന് കുറിച്ചു. മറ്റ് ചിലര്‍ ഇത് പ്രൊഫഷണലായ ഒരു രീതിയല്ലെന്ന് കുറിച്ചു. മറ്റ് ചിലര്‍ ബോസിന് ക്രിസ്മസ് സമ്മാനമായി ഒരു കേസ് നല്‍കണമെന്നായിരുന്നു ഉപദേശിച്ചത്.