'അവന് ധൈര്യമുണ്ട്'; സഞ്ചരിച്ചത് 15,000 കിമി, പാക് വ്യോമാതിർത്തി കടന്ന് ഇന്ത്യയിലേക്ക് പറന്ന കഴുകനെ കുറിച്ച് നെറ്റിസെന്‍സ്

Published : Nov 25, 2025, 10:03 AM IST
Marich route map

Synopsis

മധ്യപ്രദേശിൽ നിന്ന് രക്ഷപ്പെടുത്തിയ മാരീച് എന്ന യുറേഷ്യൻ ഗ്രിഫൺ കഴുകൻ, ആരോഗ്യം വീണ്ടെടുത്ത ശേഷം പാകിസ്ഥാൻ ഉൾപ്പെടെ നാല് രാജ്യങ്ങളിലൂടെ 15,000 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. പക്ഷിയുടെ സഞ്ചാരപാത ട്രാക്കിംഗ് ഉപകരണങ്ങളിലൂടെ കണ്ടെത്തി.

 

ധ്യപ്രദേശിൽ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുറേഷ്യൻ ഗ്രിഫൺ കഴുകന്‍, ആരോഗ്യം വീണ്ടെടുത്ത ശേഷം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെ പറന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് വലിയ ആഘോഷമായി. പാക് വ്യോമാതിർത്തിയിലൂടെ കടന്ന് പോയ കഴുകന്‍ ധൈര്യശാലിയാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പക്ഷം.

മാരീചിന്‍റെ യാത്രാപഥം

ഈ വർഷം ജനുവരിയിൽ, മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ നാഗൗർ ഗ്രാമത്തിലാണ് പരിക്കേറ്റ് അവശനായ നിലയില്‍ ഒരു യുറേഷ്യൻ ഗ്രിഫൺ കഴുകനെ കണ്ടെത്തിയത്. മുകുന്ദ്പൂർ മൃഗശാലയിൽ വച്ച് അവന് അടിയന്തര വൈദ്യസഹായം നല്‍കി. പിന്നാലെ അവന് മാരീച് എന്ന് പേര് നല്‍കി. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ മാരീചനെ ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തിൽ പാര്‍പ്പിച്ചു. വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഏകദേശം രണ്ട് മാസത്തിന് ശേഷം, മാർച്ച് 29 ന് വിദിഷയിലെ ഹലാലി അണക്കെട്ടിൽ നിന്ന് മാരിചിനെ കാട്ടിലേക്ക് വിട്ടയച്ചു.

 

 

അവിശ്വസനീയ യാത്ര

പക്ഷിയുടെ സഞ്ചാര പാത കണ്ടെത്തുന്നതിനായി ട്രാക്കിംഗ് ഉപകരണങ്ങൾ (Tracking Devices) ഘടിപ്പിച്ച ശേഷമാണ് പക്ഷിയെ വിട്ടയച്ചത്. സ്വതന്ത്രമായ ശേഷം മാരിച്ച് ഇന്ത്യയുടെ അതിർത്തികൾ ഭേദിച്ച് പറന്നു. ഒന്നല്ല, നാല് രാജ്യങ്ങളിലൂടെയാണ് അവന്‍ പറന്നത്. അതില്‍ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടത്. പിന്നീട് തന്‍റെ ദേശാടനം കഴിഞ്ഞ് മാരിച് ഇന്ത്യയിലേക്ക് തിരികെ പറന്നു. ഇതിനിടെ അവന്‍ ആകാശമാര്‍ഗം പിന്നീട്ട് 15,000 കിലോമീറ്റര്‍ ദൂരം.

ധീരനെന്ന്

മാരിച്ചിനെ കുറിച്ചും അവന്‍റെ യാത്രാപഥത്തെ കുറിച്ചും ഹിമാന്‍ശു ത്യാഗി ഐഎഫ്എസ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചപ്പോൾ. സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം ആ കഥ ഏറ്റെടുത്തു. അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മാരിച് പാക് വ്യാമാതിര്‍ത്തി ഭേദിച്ച് പറന്നതായിരുന്നു. അത് പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കിയില്ല. എത്ര ധൈര്യശാലിയായ പക്ഷിയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അതിന് വിസയോ പാസ്‌പോർട്ടോ ഇല്ലായിരുന്നു! ചില അടിയന്തര സാഹചര്യങ്ങൾക്ക് കുറച്ച് ഡോളറോ യൂറോയോ രൂപയോ ക്രെഡിറ്റ് കാർഡോ പോലും ഉണ്ടായിരുന്നില്ല! മനുഷ്യർക്ക് എപ്പോഴാണ് യഥാർത്ഥത്തിൽ സ്വതന്ത്രരാകാൻ കഴിയുകയെന്ന് മറ്റൊരു കാഴ്ചക്കാരന്‍ സന്ദേഹിയായി. മൃഗങ്ങൾക്ക് ഒരു നിയമം മാത്രമേ ഉള്ളൂ, വിശപ്പിന്‍റെ നിയമം. അവ മറ്റുള്ളവരെ ഇരയാക്കുമ്പോൾ. എന്നാൽ, മറ്റ് സമയങ്ങളിൽ അവ 'സ്വതന്ത്ര പക്ഷികൾ' ആണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ