ഡ്രാക്കുള ശരിക്കും രക്തം കുടിച്ചിരുന്നില്ലേ, ശുദ്ധ വെജിറ്റേറിയനായിരുന്നു? പഠനം പറയുന്നത്

Published : Sep 06, 2023, 07:46 PM IST
ഡ്രാക്കുള ശരിക്കും രക്തം കുടിച്ചിരുന്നില്ലേ, ശുദ്ധ വെജിറ്റേറിയനായിരുന്നു? പഠനം പറയുന്നത്

Synopsis

80,000 ആളുകളെയെങ്കിലും ഈ പ്രഭു കൊന്നിട്ടുണ്ട് എന്നാണ് പറയുന്നത്. അതിനാലായിരിക്കാം എഴുത്തുകാരൻ അയാളെ ഒരു രക്തദാഹിയാക്കിയത്.

നിങ്ങൾ ഒരു ഹൊറർ നോവൽ ഇഷ്ടപ്പെടുന്ന ആളാണോ? എന്നാൽ, ഉറപ്പായും നിങ്ങൾക്ക് ഡ്രാക്കുള ഇഷ്ടമുണ്ടാകുമായിരിക്കും അല്ലേ? ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറാണ് 1897 -ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന നോവലിന്റെ രചയിതാവ്. മിത്ത് അനുസരിച്ച്, ഡ്രാക്കുള പ്രഭു വളരെ കരുത്തനും രക്തത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാളും ആയിരുന്നു. ഡ്രാക്കുള കഥാപാത്രമായി വരുന്ന എല്ലാ സാങ്കൽപിക സൃഷ്ടിയിലും ഇത് കാണാം. 

എന്നാൽ, ഒരു പഠനം പറയുന്നത് ശരിക്കും ഡ്രാക്കുള രക്തം കുടിക്കില്ലായിരുന്നു, ഒരു ശുദ്ധ വെജിറ്റേറിയൻ ആയിരുന്നു എന്നാണ്. അതിന് ഡ്രാക്കുള ഒരു സങ്കല്പ സൃഷ്ടിയല്ലേ എന്നാണോ ചിന്തിക്കുന്നത്? അത് അങ്ങനെ തന്നെയാണ്. അപ്പോൾ പിന്നെ ഡ്രാക്കുള രക്തം കുടിക്കില്ല എന്ന് പറഞ്ഞതോ അല്ലേ? യഥാർത്ഥ ഡ്രാക്കുള നോവൽ എഴുതിയിരിക്കുന്നത് ബ്രാം സ്റ്റോക്കറാണ് എന്ന് പറഞ്ഞല്ലോ? 

നോവലെഴുതുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിലെ യുദ്ധപ്രഭുവായ വ്ലാഡ് അദ്ദേഹത്തിന് പ്രചോദനമായിരുന്നത്രെ. തന്റെ ഡ്രാക്കുള കഥാപാത്രത്തെ 1400 -കളുടെ മധ്യത്തിൽ ജീവിച്ചിരുന്ന വ്ലാഡ് മൂന്നാമൻ രാജകുമാരനുമായിട്ടാണ് അദ്ദേഹം ബന്ധപ്പെടുത്തിയിരുന്നത്. നോവലിൽ വ്ലാഡിന് എഴുത്തുകാരൻ അതീന്ദ്രിയ ശക്തികൾ നൽകുകയും രക്തം കുടിക്കുന്ന ഒരാളാക്കി മാറ്റുകയും ചെയ്തു. 

80,000 ആളുകളെയെങ്കിലും ഈ പ്രഭു കൊന്നിട്ടുണ്ട് എന്നാണ് പറയുന്നത്. അതിനാലായിരിക്കാം എഴുത്തുകാരൻ അയാളെ ഒരു രക്തദാഹിയാക്കിയത്. ഇപ്പോൾ ചില പഠനങ്ങൾ പറയുന്നത് അയാളുടെ ഭക്ഷണരീതികൾ വ്യത്യസ്തമായിരുന്നു എന്നാണ്. അയാൾ പച്ചക്കറികൾ മാത്രമേ കഴിച്ചിരുന്നുള്ളൂ എന്നും പഠനങ്ങൾ പറയുന്നു. 500 വർഷങ്ങൾക്ക് മുമ്പ് ഇയാൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഈ വർഷം മെയ് മാസത്തിൽ, അതായത് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള പ്രസിദ്ധീകരിച്ച് 125 വർഷങ്ങൾക്ക് ശേഷം, ഒരു കത്തിൽ നിന്ന് രക്തം, വിയർപ്പ്, വിരലടയാളം, ഉമിനീർ എന്നിവ കണ്ടെത്തി പഠനവിധേയമാക്കിയിരുന്നു. 1475 ആഗസ്റ്റ് 4 -ന് എഴുതിയ ആ കത്തിൽ, "ട്രാൻസാൽപൈൻ പ്രദേശങ്ങളിലെ രാജകുമാരൻ" എന്നാണ് കത്തെഴുതിയയാൾ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. 

ആ കത്ത് സിബിയുവിലെ പൗരന്മാർക്കാണ് അയച്ചിരിക്കുന്നത്. താൻ ഉടൻ തന്നെ അവരുടെ ഗ്രാമത്തിലേക്ക് വരുമെന്നും കത്തിൽ പറയുന്നു. വ്ലാഡ് ഡ്രാക്കുള എന്നെഴുതിയാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കത്തിലെ ഉമിനീരും മറ്റും വിശദമായി പഠിച്ചതിൽ നിന്നും പ്രോട്ടീൻ തന്മാത്രകൾ കണ്ടെത്തി. അതെല്ലാം പ്രഭുവിന്റേതാണ് എന്നും കരുതുന്നു.

ഹീമോലാക്രിയ എന്ന അവസ്ഥയായിരുന്നു പ്രഭുവിന് എന്നും കരുതുന്നു. Gleb Zilberstein സഹ-രചയിതാവായ പഠനമനുസരിച്ച്, കത്തിൽ നിന്ന് കണ്ടെടുത്തതിൽ സസ്യജന്യ പ്രോട്ടീൻ മാത്രമാണുള്ളത്, മാംസജന്യ പ്രോട്ടീൻ ഇല്ല. അതിനാൽ വ്ലാഡ് ഒരു സസ്യാഹാരി ആയിരുന്നിരിക്കാം എന്നും അന്നത്തെ സാഹചര്യവും കാലാവസ്ഥയും കൂടി അതിന് കാരണമായിരിക്കാം എന്നും കണ്ടെത്തി. 

അല്ലെങ്കിലും ഹിറ്റ്‍ലർ അടക്കം ആളുകളെ കൊന്നൊടുക്കിയ സസ്യാഹാരികളെ നമുക്ക് ചരിത്രത്തിൽ കാണാവുന്നതാണ് അല്ലേ? 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ